”നോട്ടുനിരോധനവും തൊഴിൽമേഖലയിലെ പ്രതിസന്ധിയും”ചർച്ചാസമ്മേളനം   Leave a comment

ജനുവരി 28 ന് അരയൻകാവിൽ നടന്ന ചർച്ചാ സമ്മേളനം

ജനുവരി 28 ന് അരയൻകാവിൽ നടന്ന ചർച്ചാ സമ്മേളനം

പ്രമുഖ ട്രേഡ്‌യൂണിയൻ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കേരളാ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയന്റെ (എഐയുടിയുസി) ആഭിമുഖ്യത്തിൽ അരയൻകാവിൽ നടന്ന സമ്മേളനത്തിൽ സി&സി വർക്കേഴ്‌സ് സെന്റർ എച്ച്എൻഎൽ പ്രസിഡന്റ് സഖാവ് ജെയ്‌സൺ ജോസഫ് വിഷയം അവതരിപ്പിച്ചു. നോട്ടുനിരോധനംമൂലം ഒരു രൂപയുടെ കള്ളപ്പണം പോലും തടയുവാൻ മോദിക്കു കഴിഞ്ഞില്ല. ഓഹരിയുടെ രൂപത്തിലും സ്വീസ്ബാങ്കിലും മൗറീഷ്യസ് പോലുള്ള രാജ്യങ്ങളിലുമൊക്കെ നിക്ഷേപിച്ചിരിക്കുന്ന പണമാണ് കള്ളപ്പണത്തിന്റെ 90 ശതമാനവും. ഇതുവഴിയുണ്ടായിരിക്കുന്നത് രൂക്ഷമായ തൊഴിൽ പ്രതിസന്ധിയാണ്. തൊഴിലാളികൾക്കും കർഷകർക്കും കൂലി ലഭിക്കാത്ത സാഹചര്യം. അസംഘടിത മേഖലയിലും പരമ്പരാഗത മേഖലയിലും അതിരൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെട്ടത്. അതിനെതിരെ ട്രേഡ്‌യൂണിയനുകൾ ഒന്നിച്ചണിനിരക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എഐയുടിയുസി ജില്ലാ പ്രസിഡന്റ് എൻ.ആർ.മോഹൻകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സിഐടിയു മേഖല സെക്രട്ടറി സി.കെ.റെജി, ഐഎൻടിയുസി ജില്ലാ സെക്രട്ടറി വൈക്കം നസീർ, എസ്ടിയു ദേശീയ സെക്രട്ടറി രഘുനാഥ് പനവേലി, ബിഎംഎസ് സംസ്ഥാന സെക്രട്ടറി രഘുരാജ്, എഐയുടിയുസി ജില്ലാ സെക്രട്ടറി പി.എം.ദിനേശൻ, സി.ടി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കെസിഡബ്ല്യു ജില്ലാ പ്രസിഡന്റ് കെ.ഒ.ഷാൻ സ്വാഗതവും ട്രഷറർ സി.കെ.രാജേന്ദ്രൻ കൃതജ്ഞതയും പറഞ്ഞു.

Posted January 28, 2017 by EKMSUCI in AIUTUC, Frontal Organisations, News, Recent

Leave a comment