Archive for the ‘Navothanasakti’ Category

‘നമുക്ക് ജാതിയില്ല’ പ്രഖ്യാപനത്തിന്റെ യഥാർത്ഥ വിവക്ഷ എന്ത്? ചർച്ച സമ്മേളനം,2016 ഒക്ടോ.16. മുളന്തുരുത്തിയിൽ നവോഥാന ശക്തി യുടെ ആഭിമുഖ്യത്തിൽ നടന്നു.   Leave a comment

കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാന സെക്രട്ടറി ജ്യോതികൃഷ്ണൻ ചർച്ച സമ്മേളനം ഉത്‌ഘാടനം ചെയ്യുന്നു. അധ്യക്ഷൻ എൻ.ആർ.മോഹൻകുമാർ,വിഷയ അവതാരകൻ സ്ലീബാദാസ് പി.സ്റ്റീഫൻ, എം.ആർ.സെനീത്കുമാർ എന്നിവർവേദിയിൽ.

കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാന സെക്രട്ടറി ജ്യോതികൃഷ്ണൻ ചർച്ച സമ്മേളനം ഉത്‌ഘാടനം ചെയ്യുന്നു. അധ്യക്ഷൻ എൻ.ആർ.മോഹൻകുമാർ,വിഷയ അവതാരകൻ സ്ലീബാദാസ് പി.സ്റ്റീഫൻ, എം.ആർ.സെനീത്കുമാർ എന്നിവർവേദിയിൽ.

 

 

Advertisements

Posted October 17, 2016 by EKMSUCI in JPS, Navothanasakti

ഡോ.എന്‍.എ. കരിം അനുസ്മരണ സമ്മേളനം   Leave a comment

പ്രൊഫ. കെ.അരവിന്ദാക്ഷന്‍ inaugurating function

പ്രൊഫ. കെ.അരവിന്ദാക്ഷന്‍  inaugurating function

ഡോ. എന്‍.എ.കരീം മഹാനായ മാനവവാദി ആയിരുന്നെന്ന് പ്രൊഫ.കെ.അരവിന്ദാക്ഷന്‍ അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെയും വ്യത്യസ്ത സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തില്‍ എറണാകുളം മേനക ജംങ്ഷനില്‍ സംഘടിപ്പിക്കപ്പെട്ട അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യനന്മയെ കരുതി മാത്രം പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഇംഗ്‌ളീഷ് ഭാഷയില്‍ മാത്രമല്ല, മലയാളത്തിലും അഗാധമായ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. സമരതീക്ഷ്ണമായ യൗവനത്തിന്റെ പ്രസരിപ്പ് മഹാരാജാസ് കോളേജിലെ പഠനകാലത്ത് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലൂടെ ആരംഭിച്ച നീണ്ട പൊതുജീവിതകാലയളവില്‍ തന്റെ അന്ത്യകാലത്തോളം നിലനിര്‍ത്താന്‍ കഴിഞ്ഞ അദ്ദേഹം ജീവിതം കൊണ്ട് ഏവര്‍ക്കും മാതൃകയായി. എഴുത്തിലും പ്രവൃത്തിയിലും ചൂഷണവ്യവസ്ഥയ്‌ക്കെതിരെയും സാധാരണജനങ്ങള്‍ക്കുവേണ്ടിയും അദ്ദേഹം പൊരുതി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നവോത്ഥാനകാലം പുലര്‍ത്തിയ കാഴ്ചപ്പാടും ജാഗ്രതയും കെടാതെ കാത്തുസൂക്ഷിക്കുകയും വിദ്യാഭ്യാസമേഖലയിലെ ഏതൊരു അപചയത്തെയും ചെറുക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്തു. നമ്മുടെ കാലത്തെ മഹാനായ ഒരു മനുഷ്യസ്‌നേഹിയെയും ആക്ടിവിസ്റ്റിനെയുമാണ് ഫലത്തില്‍ നമുക്ക് നഷ്ടപ്പെട്ടതെന്ന് പ്രൊഫ. അരവിന്ദാക്ഷന്‍ തുടര്‍ന്ന് അനുസ്മരിച്ചു.
പ്രതിസന്ധി സാമൂഹ്യജീവിതത്തെ ഉറ്റുനോക്കുന്ന ഒരു കാലയളവില്‍, മനുഷ്യത്വം തന്നെ വെല്ലുവിളിയെ നേരിടുന്ന സമയത്ത് ഇത്തരമൊരു വിയോഗം കേരളത്തെ സംബന്ധിച്ച് കനത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്ന് ജനകീയ പ്രതിരോധ സമിതിയംഗം എന്‍.ആര്‍.മോഹന്‍കുമാര്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ അനുസ്മരിച്ചു.
ഡോ.വിന്‍സന്റ് മാളിയേക്കല്‍ (സംസ്ഥാന പ്രസിഡന്റ്,സ്ത്രീ സുരക്ഷാ സമിതി), ഫ്രാന്‍സിസ് കളത്തുങ്കല്‍ (ജനറല്‍ കണ്‍വീനര്‍, മൂലമ്പിള്ളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി), കെ.കെ.ഗോപിനായര്‍ (ജില്ലാ പ്രസിഡന്റ്, മദ്യവിരുദ്ധ ജനകീയ സമര സമിതി), കെ.എസ്.ഹരികുമാര്‍ (സേവ് എജ്യൂക്കേഷന്‍ കമ്മിറ്റി), പി.എം.ദിനേശന്‍ (എസ്‌യുസിഐ(സി)), ടി. പരമേശ്വരന്‍, അഡ്വ.പഞ്ഞിമല ബാലകൃഷ്ണന്‍ (ബാനര്‍ സാംസ്‌കാരിക സമിതി), കെ.കെ.ശോഭ(മഹിളാ സാംസ്‌കാരിക സംഘടന), പി.പി.സജീവ്കുമാര്‍(ബ്രേക്ത്രൂ സയന്‍സ് സൊസൈറ്റി), കുരുവിള മാത്യൂസ്, സത്കലാ വിജയന്‍, ജയമാധവ് മാധവശ്ശേരി, സന്തോഷ്, ഏലൂര്‍ ഗോപിനാഥ്, കെ.ഒ.സുധീര്‍ (എഐഡിവൈഒ), രശ്മി രവി (എഐഡിഎസ്ഒ) തുടങ്ങിയവരും പ്രസംഗിച്ചു.

Posted February 5, 2016 by EKMSUCI in AIAIF, INPA, JPS, Navothanasakti, PEOPLE'S MOVEMENT

എറണാകുളത്ത് നവോത്ഥാനശക്തി പ്രദര്‍ശനം   Leave a comment

 

നവോത്ഥാനശക്തി ചരിത്രപ്രദര്‍ശനം  ജസ്റ്റിസ് കെ.സുകുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു.

നവോത്ഥാനശക്തി ചരിത്രപ്രദര്‍ശനം
ജസ്റ്റിസ് കെ.സുകുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു.

prof kg paulose inaugurating seminar

prof kg paulose inaugurating seminar

Dr muse mary george speaking at marthethara janathipathya sangamam

Dr muse mary george speaking

എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ ജനുവരി 21 മുതല്‍ 24 വരെ നവോത്ഥാനശക്തി ചരിത്രപ്രദര്‍ശനം നടന്നു. .ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ വിളിച്ച കേരളത്തെ, ആധുനികകേരളമാക്കി മാറ്റിയതില്‍ മഹാനായ അയ്യന്‍കാളി വഹിച്ച പങ്ക് ഉജ്ജ്വലമാണെന്ന് ചരിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജസ്റ്റിസ് കെ.സുകുമാരന്‍ പറഞ്ഞു. രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള സമത്വം മാത്രമല്ല, സാമ്പത്തികവും സാമൂഹികവുമായ സമത്വമാണ് ഭരണഘടന ലക്ഷ്യമിട്ടത്. എന്നാല്‍ സ്വാതന്ത്ര്യം നേടി രാജ്യം ഇത്രയേറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടും ഭരണഘടന ലക്ഷ്യം വച്ച ഈ സമത്വം നമുക്ക് കൈവരിക്കാനായില്ല. ഇവിടെ ഇന്നും ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നു. ഇത് മനുഷ്യത്വമുള്ളവരെ അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നു. അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
നവോത്ഥാനശക്തി ജനറല്‍ കണ്‍വീനര്‍ എന്‍.ആര്‍.മോഹന്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍, ജനകീയപ്രതിരോധ സമിതി ജനറല്‍ സെക്രട്ടറി ഡോ.വി.വേണുഗോപാല്‍, പി.എം.ദിനേശന്‍, കെ.ഒ.സുധീര്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്നു നടന്ന ‘കേരള നവോത്ഥാനവും അയ്യന്‍കാളിയും’ എന്ന വിഷയത്തിലുള്ള സെമിനാര്‍ അഡ്വ.എ.ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. അയ്യന്‍കാളി നയിച്ച കാര്‍ഷിക പണിമുടക്ക് ശതാബ്ദി ആചരണ സമിതി സംസ്ഥാന സമിതിയംഗം എന്‍.കെ.ബിജു വിഷയാവതരണം നടത്തി. കെ.രജികുമാര്‍, അഡ്വ.പി.കെ.ശാന്തമ്മ, കുരുവിള മാത്യൂസ്, ഏലൂര്‍ ഗോപിനാഥ്, ടി.രവീന്ദ്രന്‍, കെ.ടി.മാധവന്‍, കെ.പി.പവിത്രന്‍, എ.ടി.മണിക്കുട്ടന്‍, ടി.എ.വേലപ്പന്‍, കെ,കെ,ശോഭ തുടങ്ങിയവര്‍ പ്രസംഗിച്ചു.
നവോത്ഥാനശക്തി ചരിത്ര പ്രദര്‍ശനനഗരിയില്‍ 2-ാം ദിവസം നടന്ന ചിത്രകാരന്മാരുടെ കൂട്ടായ്മ പ്രമുഖ ചിത്രകാരന്‍ ടി.കലാധരന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യപുരോഗതിക്കും മാറ്റത്തിനും മറ്റേതൊരു കലയെയും പോലെ ചിത്രകലയും സ്തുത്യര്‍ഹമായ പങ്ക് വഹിച്ചിട്ടുണ്ട്. അയ്യന്‍കാളി നയിച്ച കാര്‍ഷിക പണിമുടക്കിന് സമൂഹത്തിന്റെ ആകമാന പുരോഗതി എന്ന വിശാലമായൊരു മാനമുണ്ടായിരുന്നു. ഇന്നത്തെ രാഷ്ട്രീയസമരങ്ങള്‍ക്ക് അത് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചിത്രരചനാകൂട്ടായ്മയില്‍ ആര്‍.പാര്‍ത്ഥസാരഥി വര്‍മ്മ, അശാന്തന്‍, സുനില്‍ വല്ലാര്‍പാടം, ആര്‍ട്ടിസ്റ്റ് വാസന്‍, സത്കലാ വിജയന്‍, എം.ആര്‍.പ്രവീണ്‍, അഡ്വ. എരൂര്‍ ബിജു, രശ്മി രവി, ബിനു സി.മാധവ് തുടങ്ങിയ പ്രമുഖ ചിത്രകാരന്മാര്‍ അണിനിരന്നു.
വൈകുന്നേരം നടന്ന ‘ശ്രീനാരായണഗുരുവും കേരളീയ സമൂഹവും’ സെമിനാറില്‍ അയ്യങ്കാളി നയിച്ച കാര്‍ഷിക പണിമുടക്ക് സമരത്തിന്റെ ശതാബ്ദി ആചരണ സമിതിയുടെ ജനറല്‍ കണ്‍വീനര്‍ ജി.എസ്.പത്മകുമാര്‍ വിഷയാവതരണം നടത്തി. നവോത്ഥാന നായകരെ ദൈവങ്ങളാക്കുന്നതാണ് ഇന്നത്തെ സമൂഹം നേരിടുന്ന ഏറ്റവും വലിയ ദുര്യോഗമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുവഴി അവരുയര്‍ത്തിയ ആദര്‍ശങ്ങളും ആശയങ്ങളും പ്രായോഗിക ജീവിതത്തില്‍ പിന്തുടരേണ്ടതില്ലെന്ന കാഴ്ചപ്പാട് പ്രചരിപ്പിക്കപ്പെടുകയാണ്. ചരിത്രത്തില്‍ നിന്ന് ശരിയായ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും സാമൂഹ്യവികാസപ്രക്രിയയില്‍ പങ്കുചേരാനുമുള്ള സാധ്യതയില്ലാതാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തെ നാം ചെറുക്കേണ്ടതുണ്ട്. അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ഡോ.വിന്‍സന്റ് മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.എസ്.മധുസൂദനന്‍, എ.ഭാസ്‌കരന്‍, കെ,കെ.ഗോപിനായര്‍, ജബ്ബാര്‍ മേത്തര്‍ എന്‍.ആര്‍.മോഹന്‍കുമാര്‍, ടി.രവീന്ദ്രന്‍, പി.കെ.ബാഹുലേയന്‍, കെ.കെ.സുകുമാരന്‍, കെ.പി.സാല്‍വിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വൈകിട്ട് 7.30 ന് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ നടന്നു. അതിനോടനുബന്ധിച്ചു നടന്ന യോഗത്തില്‍ പി.പി. അഗസ്റ്റിന്‍ അദ്ധ്യക്ഷത വഹിച്ചു. പി.പി. സജീവ് കുമാര്‍ സ്വാഗതവും പി.സി. തങ്കച്ചന്‍ നന്ദിയും പറഞ്ഞു.
നവോത്ഥാനശക്തി ചരിത്രപ്രദര്‍ശനത്തോടനുബന്ധിച്ച് മൂന്നാം ദിവസമായ ശനിയാഴ്ച പ്രദര്‍ശനനഗരിയില്‍ ‘കൊച്ചിയിലെ നവോത്ഥാനത്തിന്റെ നാഴികകല്ലുകള്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. സഹോദരന്‍ അയ്യപ്പന്‍, പണ്ഡിറ്റ് കറുപ്പന്‍, ചാവറ കുര്യാക്കോസ് അച്ചന്‍, കെ.പി.വള്ളോന്‍, കൃഷ്ണാദി ആശാന്‍ തുടങ്ങിയവരെ സെമിനാര്‍ അനുസ്മരിച്ചു . കേരള നവോത്ഥാനപ്രസ്ഥാനത്തിലെ നിരവധി നായകന്മാരെ സമ്മാനിച്ച കൊച്ചി രാജ്യത്ത്, അവരുടെ നേതൃത്വത്തില്‍ നടന്ന സമത്വത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള ഉജ്ജ്വലവും ഐതിഹാസികവുമായ പോരാട്ടങ്ങള്‍ കൂടുതല്‍ പഠനത്തിന് വിധേയമാക്കാന്‍ പുതുതലമുറ തയ്യാറാവണമെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു. നവോത്ഥാനശക്തി ജില്ലാ നേതാക്കളിലൊരാളും ബ്രേക്ത്രൂ സയന്‍സ് സൊസൈറ്റി ജില്ലാ ചാപ്റ്ററംഗവുമായ കെ.എസ്.ഹരികുമാര്‍ വിഷയാവതരണം നടത്തി. കെ.ഒ.സുധീര്‍ അദ്ധ്യക്ഷത വഹിച്ച സെമിനാറില്‍ സത്യദീപം പത്രാധിപര്‍ ഫാ. പോള്‍ തേലക്കാട്ട്, ഷാജി ജോര്‍ജ്ജ്, ഡോ.ഗോപിനാഥ് പനങ്ങാട്, സി.കെ.ബാബു, മുളവുകാട് തങ്കപ്പന്‍, ജോണി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു
വിവിധ സ്‌കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന ക്വിസ് മത്സരത്തിന്റെ ഫൈനല്‍ സമ്മേളന നഗരിയില്‍ നടന്നു. തുടര്‍ന്ന് നടന്ന, കവിയരങ്ങ് പ്രശസ്ത കവി മണര്‍കാട് ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.പഞ്ഞിമല ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. സത്കല വിജയന്‍, പ്രഫുല്ലന്‍ തൃപ്പൂണിത്തുറ, ചന്തിരൂര്‍ ദിവാകരന്‍, ജയമാധവ് മാധവശ്ശേരി, ശശീന്ദ്രന്‍ കിങ്ങിണിമറ്റം, കെ.രാധാകൃഷ്ണന്‍ ചങ്ങമ്പുഴ, കെ.എ.ഉണ്ണിത്താന്‍, പുരുഷോത്തമന്‍ പാണ്ടികശാല, ചെല്ലന്‍ ചേര്‍ത്തല, സുക്രീയന്‍, രാജന്‍ അക്കരപ്പാടം, അനസ് ഈരാറ്റുപേട്ട, വി.എ.കൃഷ്ണകുമാര്‍, അഡ്വ. സുകുമാര്‍ അരീക്കഴ, രമണി ചെങ്ങറ, വൈകുണ്ഠദാസ്, ചെറിനാട് ബാബു തുടങ്ങി നിരവധി കവികള്‍ കവിതകള്‍ അവതരിപ്പിച്ചു. അഡ്വ.എം.കെ.ശശീന്ദ്രന്‍ കവിത അവലോകനം നടത്തി.
വൈകുന്നേരം നടന്ന നവോത്ഥാന കലാസംഗമം നവോത്ഥാന കലകളുടെ സംഗമമായി മാറി. പ്രമുഖ സിനിമ സംവിധായകന്‍ രഞ്ജിത് ശങ്കര്‍ സംഗമം ഉദ്ഘാടനം ചെയ്തു.
നവോത്ഥാനശക്തി ചരിത്രപ്രദര്‍ശനത്തോടനുബന്ധിച്ച് ഞായറാഴ്ച രാവിലെ പ്രദര്‍ശന നഗരിയില്‍ ‘മതേതര ജനാധിപത്യ സംഗമം’ നടന്നു. പ്രമുഖ എഴുത്തുകാരി ഡോ. മ്യൂസ് മേരി ജോര്‍ജ്ജ് സംഗമം ഉദ്ഘാടനം ചെയ്തു. രോഹിത് വെമുലയുടെ ആത്മഹത്യയും സ്വാതന്ത്രമായ നിലനില്‍പ്പിനുനേരെയുള്ള കടന്നാക്രമണത്തിനെതിരെയുള്ള പ്രതിഷേധമായിരുന്നുവെന്നും അതുകൊണ്ട് ചരിത്രത്തെക്കുറിച്ചുള്ള ശരിയായ അവബോധം സൃഷ്ടിച്ചുകൊണ്ട് ജനാധിപത്യത്തിന്റെ ഉള്ളടക്കത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നാം ഏറ്റെടുക്കേണ്ടതുണ്ടെന്നും മ്യൂസ് മേരി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.
സംഗമത്തില്‍ അയ്യന്‍കാളിയുടെ കാര്‍ഷിക പണിമുടക്ക് ശതാബ്ദി ആചരണക്കമ്മിറ്റി ജില്ലാ പ്രസിഡന്റുകൂടിയായ പ്രൊഫ.കെ.അരവിന്ദാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തി. മതനിരപേക്ഷ സമൂഹമായ നമ്മുടെ നാടിന്റെ നേരെയുള്ള സമകാലിക വെല്ലുവിളികളെ നേരിടാന്‍ ഇന്നലകളുടെ പാഠങ്ങളെ ശരിയായി ഉള്‍ക്കൊള്ളുകയാണ് വേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ജനകീയപ്രതിരോധ സമിതി ജില്ലാ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. ടി.എസ്.നാരായണന്‍മാസ്റ്റര്‍, ഹാഷിംചേന്നാമ്പിള്ളി, പ്രമുഖ സിനിമ സംവിധായകന്‍ ആലപ്പി അഷറഫ്, വി.പി.വില്‍സണ്‍, ടി.എസ്.സുരേന്ദ്രന്‍, കെ.സി.ജയന്‍, ജോണ്‍സണ്‍ പി.ജോണ്‍, ജേക്കബ്ബ് തോമസ് തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുത്ത് പ്രസംഗിച്ചു. നവോത്ഥാനശക്തി ജില്ലാ കണ്‍വീനര്‍ പി.എം.ദിനേശന്‍ സ്വാഗതവും എം.കെ.ഉഷ നന്ദിയും പറഞ്ഞു.
വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനവും ‘നവോത്ഥാനാനന്തര കേരളം’ എന്ന വിഷയത്തില്‍ നടന്ന സെമിനാറും ഡോ.കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിന്റെ സുഷ്മതലങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്ന വിശാല അര്‍ത്ഥത്തിലുള്ള ജനാധിപത്യകാഴ്ചപ്പാട് സമൂഹം സ്വീകരിക്കേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശമാണ് അഭിപ്രായങ്ങള്‍ തുറന്നുപറയാനുള്ള സ്വാതന്ത്ര്യം. ദൗര്‍ഭാഗ്യമെന്നുപറയാം കല്‍ബുര്‍ഗിയും ഗോവിന്ദ്പന്‍സാരയുമുള്‍പ്പെടെയുള്ളവര്‍ക്ക് ഈ രാജ്യത്ത് അതിനുള്ള അവസരം നിഷേധിക്കപ്പെടുകമാത്രമല്ല, തുറന്ന അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. ഇത് രാജ്യത്ത് നിലനില്‍ക്കുന്ന ഗുരുതരമായ സാഹചര്യത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ്.അദ്ദേഹം പറഞ്ഞു.
ടി.കെ.സുധീര്‍കുമാര്‍ അധ്യക്ഷനായ യോഗത്തില്‍ രാജന്‍ ആന്റണി, പ്രൊഫ. സൂസണ്‍ ജോണ്‍, എം.കെ. സെനത്ത്കുമാര്‍, സി.ബി.അശോകന്‍, കെ.ഒ.ഷാന്‍ എന്നിവര്‍ പ്രസംഗിച്ചു.
വൈറ്റില ജോണ്‍സനും സംഘവും അവതരിപ്പിച്ച നാടന്‍ പാട്ടുകളോടെ പരിപാടികള്‍ സമാപിച്ചു

Posted January 21, 2016 by EKMSUCI in Navothanasakti, News, PEOPLE'S MOVEMENT, Recent

കെ.പി.വള്ളോന്‍ കൊച്ചിയുടെ ക്രാന്തദര്‍ശിയായ നവോത്ഥാന നായകന്‍ -പ്രൊഫ.കെ.അരവിന്ദാക്ഷന്‍   Leave a comment

kp vallon seminar mulavukad prof k aravindakshan

കൊച്ചി, 2015 ജൂണ്‍ 15,
കൊച്ചി രാജ്യത്തെ എംഎല്‍സിയും കേരളനവോത്ഥാനപ്രസ്ഥാനത്തിലെ പ്രമുഖനുമായിരുന്ന കെ.പി.വള്ളോന്റെ ജന്മനാടായ മുളവുകാട് ഗ്രാമത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ടുള്ള സെമിനാര്‍ സംഘടിപ്പിച്ചു. നവോത്ഥാനശക്തി മുളവുകാട് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ പ്രൊഫ.കെ.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. കൊച്ചിയുടെയും കേരളത്തിന്റെ തന്നെയും ക്രാന്തദര്‍ശിയായ നവോത്ഥാന നായകനായിരുന്നു കെ.പി.വള്ളോനെന്ന് അദ്ദേഹം അനുസ്മരിച്ചു. മൂലധനത്തിന്റെ വാഴ്ച നിലനില്‍ക്കുമ്പോള്‍ വ്യക്തിയായാലും കൂട്ടമായാലും ഭരിക്കുന്നത് അതിന്റെ താല്‍പ്പര്യത്തിനനുസരിച്ചായിരിക്കുമെന്നും സാമൂഹ്യനീതി അതുകൊണ്ടുതന്നെ ബഹുഭൂരിപക്ഷത്തിനും നിഷേധിക്കപ്പെടുമെന്നും മൂലധനവാഴ്ച അവസാനിപ്പിക്കുകയെന്നതാണ് സാമൂഹ്യനീതിക്ക് ആവശ്യമെന്നും കെ.പി.വള്ളോന്‍ മുന്നറിയിപ്പുനല്‍കിയിരുന്നു. ഇത് ആ കാലഘട്ടത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞതുതന്നെ ആ ക്രാന്തദര്‍ശിയുടെ പ്രതിഭാവിലാസം വ്യക്തമാക്കുന്നുവെന്നും അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
മദ്യവിരുദ്ധ ജനകീയ സമരസമിതി ജില്ലാപ്രസിഡന്റ് കെ.കെ.ഗോപിനായര്‍ വിഷയാവതരണം നടത്തി. നവോത്ഥാനശക്തി ജില്ലാ വൈസ്പ്രസിഡന്റ് പി.എം.ദിനേശന്‍ അദ്ധ്യക്ഷത വഹിച്ച സെമിനാറില്‍ അനുസ്മരണപ്രഭാഷണം നടത്തിയ മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.അന്‍സാര്‍, ഈ മഹാനുഭവന്റെ ഓര്‍മ്മയ്ക്കുവേണ്ടി ജന്മനാടിന്റെ ഉപഹാരമെന്ന നിലയില്‍ പണിപൂര്‍ത്തീകരിക്കപ്പെടുന്ന റോഡിന് കെ.പി.വള്ളോന്റെ പേര്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തു. കെ.പി.ശിവദാസ്, പി.എസ്.ഷമി, ഫ്രാന്‍സിസ് കളത്തുങ്കല്‍, കെ.ഒ.സുധീര്‍, പി.വി.സുനില്‍, സൈന ഓജി, കെ.ടി.മാധവന്‍, മുളവുകാട് തങ്കപ്പന്‍, അഡ്വ. പഞ്ഞിമല ബാലകൃഷ്ണന്‍, രവീന്ദ്രന്‍ മരട്, സി.ബി.അശോകന്‍, ലോഹിതാക്ഷന്‍, സി.കെ.ബാബു, ജോണി ജോസഫ്, കെ.ഒ.ഷാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രവി ആലുങ്കത്തറ സ്വാഗതവും സി.കെ.ബാബു നന്ദിയും പറഞ്ഞു.

Posted June 16, 2015 by EKMSUCI in Navothanasakti, Recent

തൃപ്പൂണിത്തുറ ലായംഗ്രൗണ്ടില്‍ നവോത്ഥാനശക്തി ചരിത്രപ്രദര്‍ശനം സംഘടിപ്പിച്ചു   Leave a comment

അയ്യന്‍കാളിയും കേരള നവോത്ഥാനവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഡോ.കെ.ജി.പൗലോസ് ഉദ്ഘാടനം ചെയ്യുന്നു.

അയ്യന്‍കാളിയും കേരള നവോത്ഥാനവും എന്ന വിഷയത്തില്‍ നടന്ന
സെമിനാര്‍ ഡോ.കെ.ജി.പൗലോസ് ഉദ്ഘാടനം ചെയ്യുന്നു.

 

ചരിത്രപ്രദര്‍ശനം തൃപ്പൂണിത്തുറ മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്‍.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു

ചരിത്രപ്രദര്‍ശനം തൃപ്പൂണിത്തുറ മുനിസിപ്പല്‍ ചെയര്‍മാന്‍
ആര്‍.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു

 

പ്രദര്‍ശന നഗരിയിലെ പരിപാടികളിലെ ഒരു സദസ്സിന്റെ ദൃശ്യം

പ്രദര്‍ശന നഗരിയിലെ പരിപാടികളിലെ ഒരു സദസ്സിന്റെ ദൃശ്യം

അയ്യന്‍കാളി നയിച്ച കര്‍ഷകത്തൊഴിലാളി സമരത്തിന്റെ ശതാബ്ദി ആചരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ആചരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 3,4,5 തീയതികളില്‍ തൃപ്പൂണിത്തുറ ലായംഗ്രൗണ്ടില്‍ നവോത്ഥാനശക്തി ചരിത്രപ്രദര്‍ശനം സംഘടിപ്പിച്ചു. പ്രദര്‍ശനം കാണാന്‍ ആയിരക്കണക്കിന് ആളുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രദര്‍ശനനഗരിയിലേക്ക് ഒഴുകിയെത്തി.പ്രൊഫ.കെ.അരവിന്ദാക്ഷന്‍ ചെയര്‍മാനും എന്‍.ആര്‍.മോഹന്‍കുമാര്‍ ജനറല്‍കണ്‍വീനറുമായി രൂപംകൊണ്ട നൂറ്റമ്പതംഗ സ്വാഗതസംഘം കഴിഞ്ഞ രണ്ടുമാസക്കാലം ജില്ലയിലെമ്പാടും നടത്തിയ അക്ഷീണപ്രയത്‌നവും പ്രചാരണവും ജനങ്ങളെ തൃപ്പൂണിത്തുറയിലെ പ്രദര്‍ശനനഗരിയിലേക്ക് എത്തിച്ചു.
ജനുവരി 3 ന് രാവിലെ തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍മാന്‍ ആര്‍.വേണുഗോപാല്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ജില്ലാ ആചരണ സമിതിയുടെ ചെയര്‍മാന്‍ പ്രൊഫ.കെ.അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍.പാര്‍ത്ഥസാരഥി വര്‍മ്മ, ടി. കലാധരന്‍, എന്‍.കെ.ബിജു, ശകുന്തള ജയകുമാര്‍, ടി.കെ.സുധീര്‍കുമാര്‍, എന്‍.ആര്‍.മോഹന്‍കുമാര്‍, ഫാ. തോമസ് കണ്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പ, കെ.കെ.വേലായുധന്‍, ടി.പരമേശ്വരന്‍, പി.വി.എന്‍.നമ്പൂതിരിപ്പാട്, ടി.രവീന്ദ്രന്‍, കെ.ഒ.സുധീര്‍, എം.ആര്‍. സെനിത്കുമാര്‍, വി.എ.കൃഷ്ണകുമാര്‍, പി.അപ്പുകുട്ടന്‍, പി.കെ.മുരുകന്‍, സി.ബി. അശോകന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്നു നടന്ന ചിത്രരചന കൂട്ടായ്മ പ്രമുഖ ചിത്രകാരന്‍ ടി.കലാധരന്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്തചിത്രകാരന്മാരായ അശാന്തന്‍, അഡ്വ.ബിജു എരൂര്‍, മഹേഷ്, കണ്ണന്‍ മേലോത്ത്, എല്‍ദോസ് ഏഴാറ്റുകൈ, ബിനു സി.മാധവ് തുടങ്ങി ഇരുപതോളം ചിത്രകാരന്‍മാര്‍ ചിത്രരചനാ കൂട്ടായ്മയില്‍ പങ്കെടുത്തു.
അയ്യന്‍കാളിയും കേരള നവോത്ഥാനവും എന്ന വിഷയത്തില്‍ ഉച്ചതിരിഞ്ഞ് സെമിനാര്‍ നടന്നു. സെമിനാര്‍ ഡോ.കെ.ജി.പൗലോസ് ഉദ്ഘാടനം ചെയ്തു. സി.കെ.ലൂക്കോസ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. ശതാബ്ദി ആചരണ കമ്മിറ്റി സംസ്ഥാന കണ്‍വീനര്‍ ജി.എസ്.പത്മകുമാര്‍ വിഷയാവതരണം നടത്തി. കെ.എസ്.ഹരികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ടി.എസ്.നാരായണന്‍മാസ്റ്റര്‍, പ്രൊഫ.ആമ്പല്ലൂര്‍ അപ്പുക്കുട്ടന്‍, ഡോ.ടി.എന്‍.വിശ്വംഭരന്‍, എന്‍.ആര്‍.മോഹന്‍കുമാര്‍, കെ.ഒ.സുധീര്‍, പി.പി.സജീവ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
വൈകുന്നേരം നടന്ന ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍ പ്രസിദ്ധ സിനിമ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനതലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എട്ട് ഹ്രസ്വചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.
രണ്ടാംദിവസം രാവിലെ നടന്ന തെരുവുനാടകോത്സവം പ്രസിദ്ധ നാടകസംവിധായകന്‍ പ്രൊഫ. ചന്ദ്രദാസന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗ്ഗീസ് കാട്ടിപ്പറമ്പന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. വ്യത്യസ്ത പ്രമേയങ്ങളെ പ്രതിനിധീകരിച്ച് നാല് നാടകങ്ങള്‍ മേളയില്‍ അവതരിപ്പിക്കപ്പെട്ടു.
കേരള നവോത്ഥാനവും സ്ത്രീ വിമോചനവും എന്ന വിഷയത്തില്‍ ഉച്ചതിരിഞ്ഞ് നടന്ന സെമിനാര്‍ ഡോ. ഖദീജാ മുംതാസ് ഉദ്ഘാടനം ചെയ്തു. ഡോ. വിന്‍സന്റ് മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഷൈല കെ.ജോണ്‍ വിഷയാവതരണം നടത്തി.
വൈകുന്നേരം നടന്ന സംഗീത സന്ധ്യ പ്രശസ്ത സംഗീത സംവിധായിക സംഗീത വര്‍മ്മ ഉദ്ഘാടനം ചെയ്തു. രാജന്‍ ആന്റണി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്നു നടന്ന അയ്യന്‍കാളി സംഘഗാനമേളയ്ക്ക് ടി.കെ.സുധീര്‍കുമാര്‍ നേതൃത്വം നല്‍കി. സന്തോഷ് വേലായുധന്‍, കലാസുധാകരന്‍, കാഞ്ചനവല്ലി, ജാഗി കെ.ചന്ദ്രന്‍, സിബി ഇറക്കത്തില്‍, സാന്റി ആന്റണി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഗായത്രി സ്വാമിനാഥന്റെ സംഗീതകച്ചേരി നടന്നു.
കൊച്ചി നാട്ടുരാജ്യത്തെ നവോത്ഥാന മുന്നേറ്റങ്ങള്‍ എന്ന വിഷയത്തെ അധികരിച്ച് മൂന്നാം ദിവസം രാവിലെ നടന്ന നവോത്ഥാന സദസ്സ് ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ടി.കെ.സുധീര്‍കുമാര്‍ മോഡറേറ്ററായിരുന്ന നവോത്ഥാനസദസ്സില്‍ കാര്‍ഷിക പണിമുടക്ക് ശതാബ്ദി ആചരണ സമിതി സംസ്ഥാന സമിതിയംഗം കെ.കെ.സുരേന്ദ്രന്‍ വിഷയാവതരണം നടത്തി. പ്രൊഫ. ഗോപാലകൃഷ്ണന്‍, ഡോ.കെ.സി.വിജയന്‍, എം.വി.ശ്രീജിപ്ത, സി.പി.സുപ്രന്‍, കെ.കെ.സുകുമാരന്‍, ടി.സി.കമല, ടി.വി.ആചാരി, എന്‍.സി.അയ്യപ്പന്‍, എം.കെ.ഷണ്‍മുഖന്‍, സി.കെ.നാഥന്‍, ഉണ്ണി പൂണിത്തുറ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.ഒ.ഷാന്‍ കൃതജ്ഞത പറഞ്ഞു.
കേരള നവോത്ഥാനവും ഇന്നത്തെ കര്‍ത്തവ്യങ്ങളും എന്ന വിഷയത്തില്‍ ഉച്ചതിരിഞ്ഞ് സംഘടിപ്പിച്ച സെമിനാര്‍ ഡോ.വി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. എന്‍.ആര്‍.മോഹന്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.കെ.ബിജു വിഷയാവതരണം നടത്തി, കെ.എം.സലിംകുമാര്‍, ഡോ.വി.ശിവാനന്ദന്‍ ആചാരി, ടി.ആര്‍.ശശി, എസ്.രാജീവന്‍, പി.കെ.സന്തോഷ്‌കുമാര്‍, പി.എന്‍.സുകുമാരന്‍, ടി.എസ്.സുഭാഷ് ചേരാനല്ലൂര്‍, പ്രൊഫ. എം.വി.ഗോപാലകൃഷ്ണന്‍ എന്നിവര്‍പ്രസംഗിച്ചു.
പ്രദര്‍ശനത്തോടനുബന്ധിച്ച് സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ്, ഉപന്യാസ മത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണവും ഇതോടൊപ്പം നടന്നു. സമാപനം കുറിച്ചുകൊണ്ടുനടന്ന നാടന്‍പാട്ടുകാരുടെ കൂട്ടായ്മയ്ക്ക് മണര്‍കാട് ശശികുമാര്‍ നേതൃത്വം നല്‍കി.
വിവിധപരിപാടികളില്‍ പ്രൊഫ. സൂസന്‍ ജോണ്‍, പി.എം.ദിനേശന്‍, സ്മിതാ നമ്പൂതിരി, പി.എസ്.ജാനകി, കെ.കെ.ശോഭ, സി.കെ.ശിവദാസന്‍, എം.കെ. ഉഷ, എം.പി.സുധ, എം.ആര്‍.രാജിവന്‍, കെ.എസ്.ദിലീഷ്‌കുമാര്‍, അനീഷ് പൊടിമറ്റം, പി.പി.അഗസ്റ്റിന്‍, ടി.എ.വേലപ്പന്‍, കെ.വി.ദിനേശന്‍, സജീബ് ജോണ്‍ തുടങ്ങിയവരും പ്രസംഗിച്ചു.

Posted January 3, 2015 by EKMSUCI in Navothanasakti, PEOPLE'S MOVEMENT

%d bloggers like this: