Archive for the ‘MVJSS’ Category

അന്താരാഷ്ട്ര ലഹരി വിരുദ്ധ മാസാചരണം   Leave a comment

mvjss ekm

മുളന്തുരുത്തിയിൽ വെട്ടിക്കൽ സ്‌കൂളിൽ നടന്ന ലഹരിവിരുദ്ധ മാസാചരണ സമ്മേളനത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുന്നു

എറണാകുളം ജില്ലാതല ഉദ്ഘാടനം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ എസ്എസ്എസ് അങ്കണത്തിൽ മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ബിജുമോൻ നിർവ്വഹിച്ചു. മദ്യവിരുദ്ധ ജനകീയ സമരസമിതി ജനറൽ കൺവീനർ എൻ.ആർ.മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ.സൂസൻ ജോൺ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്രേക്ത്രൂ സയൻസ് സൊസൈറ്റി ജില്ലാ ചാപ്റ്റർ അംഗം കെ.എസ്.ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. കവി സത്കലാ വിജയൻ ലഹരിവിരുദ്ധഗാനം ആലപിച്ചു. വിവിധ സ്‌കൂളുകളിൽ നിന്ന് ലഹരിവിരുദ്ധ ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച വിദ്യാത്ഥികൾക്ക് കെ.കെ.ഗോപിനായർ, എൻ.ആർ.സെനിത്കുമാർ, ബിനുരാജ് കലാപീഠം, കെ.കെ.സുകുമാരൻ എന്നിവർ പുരസ്‌ക്കാരങ്ങൾ നൽകി. സമിതി മേഖലാ സെക്രട്ടറി റെജിഐപ്പ് സ്വാഗതവും പ്രിൻസിപ്പാൾ സൂസി ചെറിയാൻ നന്ദിയും പറഞ്ഞു.

സ്‌കൂൾമാനേജർ റവ.ഫാ. വിനോദ് ജോർജ്ജ്, ഫാ.എബ്രഹാം ജേക്കബ്, ഫാ. ജോസ് വെട്ടിക്കുഴി, പെരുമ്പിള്ളി വായനശാലാ പ്രസിഡന്റ് റീജ സതീഷ്, എം.കെ.ഉഷ, എൻ.എം.ബാബു, പിറ്റിഎ കമ്മിറ്റി ഭാരവാഹികൾ, അദ്ധ്യാപകർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. രാവിലെ വെട്ടിക്കൽ ജംഗ്ഷനിൽനിന്നാരംഭിച്ച മദ്യവിരുദ്ധ റാലിയിൽ വിവിധ സ്‌കൂളുകളിൽനിന്ന് വിദ്യാർത്ഥികൾ അണിനിരന്നു. തുടർന്ന്, സ്‌കൂൾ അങ്കണത്തിൽ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്‌സും, സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സും നൽകിയ ഗാർഡ് ഓഫ് ഓണർ മുഖ്യാതിഥി ഡിവൈഎസ്പി കെ.ബിജുമോൻ സ്വീകരിച്ചു.

Advertisements

Posted July 15, 2017 by EKMSUCI in MVJSS, News, PEOPLE'S MOVEMENT, Recent, Uncategorized

ഇടതു സർക്കാർ കേരളത്തെ  മദ്യപാനികളുടെ നാടാക്കും – കേരള സംസ്ഥാന മദ്യവിരുദ്ധ ജനകീയ സമര സമിതി   Leave a comment

പരസ്യമദ്യപാനവും അളവിലേറെ മദ്യവും പിടികൂടേണ്ടെന്ന് എക്സൈസ് വകുപ്പിന്  നിർദ്ദേശം നല്കിയതിലുടെ ദൈവത്തിന്റെ നാടായി പറയപ്പെടുന്ന  കേരളത്തെ മുഖ്യമന്ത്രി പിണറായിവിജയൻറെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ്.സർക്കാർ  മദ്യപാനികളുടെ നാടാക്കിമാറ്റുമെന്ന് കേരളസംസ്ഥാന മദ്യവിരുദ്ധ ജനകീയ സമര സമിതി അഭിപ്രായപ്പെട്ടു.എല്ലാം ശരിയാകുമെന്ന് വാഗ്ദാനം നൽകിഅധികാരത്തിൽ വന്നതിന്റെ ഒന്നാമത്തെ വാർഷികത്തിൽ തന്നെ  ഇത്തരം ഒരു നിർദേശം എക്സ് സൈസ്കമ്മീഷണർ നൽകിയെന്ന് പറയുമ്പോൾ അത് എൽ.ഡി.എഫ്. സർക്കാർ ജൂൺ മാസത്തിൽ   പ്രഖ്യാപിക്കാൻ പോകുന്ന മദ്യ നയം എത്രത്തോളം  ജനദ്രോഹം  ആയിരിക്കും എന്നുള്ളതിന്റെസൂചനയാണെന്നും ഈ നയത്തിനെതിരെ മനുഷ്യ നന്മ കാംക്ഷിക്കുന്ന ഏവരും രംഗത്തിറങ്ങണമെന്നുംസമിതി അഭിപ്രായപ്പെട്ടു.സമിതിയുടെ  മുളന്തുരുത്തി മേഖല കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം  കേരളസംസ്ഥാന മദ്യവിരുദ്ധ ജനകീയ സമര സമിതി ജില്ലാ പ്രസിഡന്റ് കെ.കെ.ഗോപിനായർ ഉത്‌ഘാടനംചെയ്തു. സമിതി  ജനറൽ കൺവീനർ എൻ.ആർ.മോഹൻകുമാർ അധ്യക്ഷത വഹിച്ചു.

ബിവറേജസ് ഔട്ട്ലെറ്റ് ജനവാസ മേഖല ആയ മുളന്തുരുത്തിയിൽ വീണ്ടും തുറന്നതുവഴി ജനജീവിതത്തിന്വലിയ ഹാനിയാണ് വരുത്തിയിരിക്കുന്നത്.നാടിന്റെ നാനാഭാഗത്തുനിന്നുള്ള മദ്യപാനികൾമുളന്തുരുത്തിയിൽ ചേക്കേറിക്കൊണ്ടിരിക്കുന്നു.ഈ സാഹചര്യത്തിൽ പരസ്യമദ്യപാനവും  ഒരാൾക്ക്കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവിലേ  നിയന്ത്രണമില്ലായ്മയുംകൂടി വരുന്നതെങ്കിൽ  അത്സൃഷ്ടിക്കുന്ന ദുസ്ഥിതി ഭീകരമായിരിക്കും.ബിവറേജസ് ഔട്ട്ലെറ്റ്  മുളന്തുരുത്തിയിൽ  വീണ്ടും തുറക്കാൻഅനുമതി നൽകിയ ഗ്രാമപഞ്ചായത് കമ്മിറ്റി ഇതിനെല്ലാം  ജനങ്ങളോട് മറുപടി  പറയേണ്ടി വരുമെന്നുംസമിതി ഭാരവാഹികൾ പറഞ്ഞു.അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജനങ്ങളുടെഇടയിൽ ശക്തമായ ബോധവൽക്കരണ,പ്രക്ഷോഭ പരിപാടികൾ സമിതി ആവിഷ്കരിക്കുമെന്നുഭാരവാഹികൾ അറിയിച്ചു.മേഖല പ്രസിഡന്റ് എം.ആർ.സെനിത് കുമാർ , സമിതി ഭാരവാഹികളായഎം.കെ.ഉഷ,കെ.കെ.സുകുമാരൻ,കെ.ഒ.സുധീർ,പി.പി.സജീവ് കുമാർ,കെ.എസ്.ഹരികുമാർ,കെ.എൻ.രാജി,എം.പി.സുധ,എൻ.എൻ.സിന്ധു,ടി.സി.കമല എന്നിവർ പ്രസംഗിച്ചു.

Posted May 24, 2017 by EKMSUCI in MVJSS, PEOPLE'S MOVEMENT, Recent

ബിവറേജസ് കോർപ്പറേഷൻറെ ചില്ലറ വിൽപ്പന മദ്യശാല അടച്ചുപൂട്ടണം മദ്യ വിരുദ്ധ ജനകീയ സമര സമിതി   Leave a comment

 

.മുളന്തുരുത്തി: 01.04.2017,

മുളന്തുരുത്തിയിൽ പുതുതായി തുറന്ന ബിവറേജസ് കോർപ്പറേഷൻറെ ചില്ലറ വിൽപ്പന മദ്യശാല അടച്ചുപൂട്ടണമെന്ന് മദ്യ വിരുദ്ധ ജനകീയ സമര സമിതി മുളന്തുരുത്തി മേഖല കമ്മിറ്റി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

ശക്തമായ മദ്യവിരുദ്ധ പ്രവർത്തനം നടന്നുവരുന്ന മേഖലയാണ് മുളന്തുരുത്തി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുളന്തുരുത്തിയിൽ വർഷങ്ങളായി പ്രവർത്തിച്ചു വന്നിരുന്ന ബിവറേജസ് മദ്യ വില്പനശാലയും ബാറും അടച്ചുപൂട്ടുകയുണ്ടായി.അതുവഴി സാധാരണ ജനങ്ങളുടെ ജീവിതത്തിൽ,പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതത്തിൽ ഗുണപരമായ വ്യത്യാസങ്ങളാണ് ഉണ്ടായത്. മദ്യ ലഭ്യത കുറഞ്ഞതിനാൽ മുളന്തുരുത്തി പ്രദേശത്തു പലരും മദ്യപാനം കുറയ്ക്കുകയോ നിർത്തുകയോചെയ്തു. ഇത്‌ കുടുംബങ്ങളിൽ സ്വസ്ഥതയും സാമ്പത്തിക ഭദ്രതയും ഉണ്ടാകാൻ ഇടയാക്കി.ചെറുപ്പക്കാരിലും മദ്യപാന ശീലം കുറഞ്ഞുവന്നു.മുളന്തുരുത്തി മേഖലയിൽ താരതമ്യേന നിലനിൽക്കുന്ന സമാധാന അന്തരീക്ഷത്തിനു ഒരു പ്രധാനകാരണം മദ്യശാലകൾ അടച്ചുപൂട്ടിയതാണ്.
ബിവറേജസിൻറെ വിൽപ്പന കേന്ദ്രം വീണ്ടും മുളന്തുരുത്തിയിൽ തുറന്നത് സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ മദ്യ നയത്തിന്റെ ഭാഗമാണെന്നും എല്ലാം ശരിയാക്കാമെന്നു വാഗ്ദാനം നൽകി അധികാരത്തിൽ വന്ന എൽ.ഡി.എഫ്.സർക്കാർ പടിപടിയായി ശരിയാക്കുന്നത് അടച്ചുപൂട്ടപ്പെട്ട മദ്യ ശാലകൾ ഒന്നൊന്നായി വീണ്ടും തുറന്നു പ്രവർത്തിപ്പിച്ചുകൊണ്ടാണെന്നും സമിതി കുറ്റപ്പെടുത്തി. വില്പനകേന്ദ്രം വീണ്ടും തുറന്ന നടപടിയോട് മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടെന്തെന്നു വ്യക്തമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

Posted April 2, 2017 by EKMSUCI in MVJSS, News, PEOPLE'S MOVEMENT, Recent

മയക്കുമരുന്നു സംഘങ്ങളെ അമർച്ച ചെയ്യാനായി നാടാകെ ഉണരണം : ഋഷിരാജ്‌സിംഗ് ഐപിഎസ്.   Leave a comment

Rishiraj Singh

 

mvjss

 

mvjss3

 

mvjsss2

മുളന്തുരുത്തി 13/07/2016

നാടെമ്പാടും പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്നു സംഘങ്ങളെ അമർച്ച ചെയ്യണമെങ്കിൽ താൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥന്മാർക്ക് എല്ലാ തലങ്ങളിലുള്ള ജനവിഭാഗങ്ങളുടേയും പിൻതുണയും സഹകരണവും ആവശ്യമാണെന്ന് എക്‌സൈസ് കമ്മീഷണർ ഋഷിരാജ്‌സിംഗ് ഐപിഎസ് അഭിപ്രായപ്പെട്ടു. തുടർന്ന്, മയക്കുമരുന്ന് വില്പന എവിടെക്കണ്ടാലും 944717800 എന്ന നമ്പരിൽ വിളിച്ചറിയിക്കണമെന്നും, കുട്ടികൾ പുസ്തകവായന നിർബന്ധിത ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളസംസ്ഥാന മദ്യവിരുദ്ധ ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തിൽ, മയക്കുമരുന്നു സംഘങ്ങളെ അമർച്ച ചെയ്യുക, മദ്യലഭ്യത കുറയ്ക്കുക, കുട്ടികളെ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് ജൂൺ 26 മുതൽ ജൂലൈ 26 വരെ നടത്തിവരുന്ന ലഹരിവിരുദ്ധമാസാചരണത്തിന്റെ ഭാഗമായി സമിതിയുടെ മുളന്തുരുത്തി മേഖലാ കമ്മിറ്റി ഗവൺമെന്റ് ഹൈസ്‌കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ജനകീയ കൂട്ടനടത്തവും മഹാസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും പിടിയിൽപെട്ട കുട്ടികളേയും യുവാക്കളേയും രക്ഷിക്കാനായി ഏവരും ഒത്തുചേരും എന്നതിന്റെ തെളിവാണ് മുളന്തുരുത്തിയിൽ ഇന്നു കാണുന്ന കൂട്ടായ്മയും മഹാസംഗമവും എന്ന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആശാ സനൽ അഭിപ്രായപ്പെടുകയും ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുക്കുകയും ചെയ്തു.

മദ്യലഭ്യത കുറച്ചതാണ് മയക്കുമരുന്ന് വ്യാപനത്തിന് കാരണമെന്നു ചൂണ്ടിക്കാട്ടുന്നതും പ്രചരിപ്പിക്കുന്നതും മദ്യലോബിയാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സ്ത്രീസുരക്ഷാ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ. വിൻസന്റ് മാളിയേക്കൽ പറഞ്ഞു.

മദ്യവിരുദ്ധ ജനകീയ സമരസമിതി (MVJSS) ജില്ലാ ജനറൽ കൺവീനർ എൻ.ആർ. മോഹൻകുമാർ മഹാസംഗമത്തിന് അദ്ധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രഞ്ചി കുര്യൻ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജയാ സോമൻ, മദ്യവിരുദ്ധ ജനകീയ സമരസമിതി ജില്ലാ പ്രസിഡന്റ് ശ്രീ. കെ.കെ.ഗോപിനായർ, മേഖലാ പ്രസിഡന്റ് ശ്രീ. സെനിത് കുമാർ, സെക്രട്ടറി ശ്രീ. റെജി ഐപ്പ് എന്നിവർ പ്രസംഗിച്ചു. പഠനത്തിൽ ഉന്നത വിജയം നേടിയ നൂറോളം വിദ്യാർത്ഥികൾക്ക് സമിതി പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു.

മഹാസംഗമത്തിനു മുന്നോടിയായി മുളന്തുരുത്തി കരവട്ടെ കുരിശിൽ നിന്നും ആരഭിച്ച ലഹരിവിരുദ്ധ കൂട്ടനടത്തത്തിൽ വിവിധ സാമൂഹ്യ-സാംസ്‌ക്കാരിക- രാഷ്ട്രീയ സംഘടന പ്രതിനിധികളും വിദ്യാഭ്യാസ സ്ഥാപന മേധാവികളും നേതൃത്വം നൽകി. മുളന്തുരുത്തി മേഖലയിലെ വിവിധ സ്‌കൂളുകളിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികളും നാട്ടുകാരും ജനകീയ കൂട്ടനടത്തത്തിൽ പങ്കാളികളായി. സത്കല വിജയനും സംഘവും അവതരിപ്പിച്ച ലഹരിവിരുദ്ധ സന്ദേശഗാനം ഒരു ഗ്രാമത്തെയാകെ ഉണർത്തിയിരിക്കുകയാണ്.

Posted July 13, 2016 by EKMSUCI in MVJSS, PEOPLE'S MOVEMENT

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം   Leave a comment

മുളന്തുരുത്തിയിൽ നടന്ന ലഹരിവിരുദ്ധ സംഗമം പഞ്ചായത്തുപ്രസിഡന്റ് രഞ്ജി കുര്യൻ ഉദ്ഘാടനം ചെയ്യുന്നു

മുളന്തുരുത്തിയിൽ നടന്ന ലഹരിവിരുദ്ധ സംഗമം പഞ്ചായത്തുപ്രസിഡന്റ് രഞ്ജി കുര്യൻ ഉദ്ഘാടനം ചെയ്യുന്നു

 

മുളന്തുരുത്തി മേഖലയിൽ നടന്ന ലഹരിവിരുദ്ധ സന്ദേശ ജാഥയിൽ ഗാനങ്ങൾ ആലപിക്കുന്ന ഗായകസംഘം

മുളന്തുരുത്തി മേഖലയിൽ നടന്ന ലഹരിവിരുദ്ധ സന്ദേശ ജാഥയിൽ
ഗാനങ്ങൾ ആലപിക്കുന്ന ഗായകസംഘം

ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന ആചരണപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം മുളന്തുരുത്തി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്നു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജികുര്യൻ ലഹരിവിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി മേഖലാ പ്രസിഡന്റ് എം.ആർ.സെനിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. മുളന്തുരുത്തി പോലീസ് സബ് ഇൻസ്‌പെക്ടർ ജയപ്രകാശ് വി. പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ജില്ലാ ജനറൽ കൺവീനർ എൻ.ആർ.മോഹൻകുമാർ, റജി ഐപ്പ്, കെ.പി.പവിത്രൻ, പി.കെ.റജി, കെ.എ.ജോഷി, ജോളി പി.തോമസ്, വേണു മുളന്തുരുത്തി, കെ.ഒ.സുധീർ, എം.കെ.ഉഷ, ടി.സി.കമല എന്നിവർ പ്രസംഗിച്ചു.

മുളന്തുരുത്തി മേഖലയിലെ 16 സ്‌കുളൂകളെ കോർത്തിണക്കി ജൂൺ 27,28 തീയതികളിൽ ലഹരി വിരുദ്ധ സന്ദേശജാഥ സംഘടിപ്പിച്ചു. ചോറ്റാനിക്കര ഗവൺമെന്റ് ഹൈസ്‌ക്കൂൾ അങ്കണത്തിൽ ചോറ്റാനിക്കര ഗ്രാമപഞ്ചായത്തുപ്രസിഡന്റ് ഓമന ശശി ഉദ്ഘാടനം ചെയ്തു. 28-ാം തീയതി തലക്കോട് സെന്റ്‌മേരീസ് ഹയർസെക്കണ്ടറി സ്‌കൂൾ അങ്കണത്തിൽ നടന്ന രണ്ടാംദിന ജാഥാ ഉദ്ഘാടനം എറണാകുളം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.വി.ഏലിയാസ് നിർവ്വഹിച്ചു. വിവിധ സ്‌കൂളുകളിൽ നടന്ന സന്ദേശജാഥയിൽ പി.പി.സജീവ്കുമാർ, കെ.എസ്.ഹരികുമാർ തുടങ്ങിയവരും പ്രസംഗിച്ചു. സന്ദേശജാഥയിൽ ലഹരിവിരുദ്ധ ഗാനം സത്കലാവിജയൻ, ബിനീഷ് പെരുമ്പിളി, എൻ.എം.ബാബു, കെ.എൻ.രാജി, രശ്മി രവി, എം.കെ.ഉഷ, ആഷ്‌നാ തമ്പി തുടങ്ങിയവർ ആലപിച്ചു.

ജൂലൈ 13 ന് മുളന്തുരുത്തിയിൽ നടക്കുന്ന ലഹരിവിരുദ്ധ കൂട്ടനടത്തവും സംഗമവും എക്‌സൈസ് കമ്മീഷണർ ഋഷിരാജ്‌സിംഗ് ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ തിരുവാങ്കുളം കമ്പിവേലിക്കകത്തു നടന്ന ലഹരിവിരുദ്ധ ദിനാചരണം മദ്യവിരുദ്ധ ജനകീയ സമരസമിതി ജില്ലാ കൺവീനർ പി.എം.ദിനേശൻ ഉദ്ഘാടനം ചെയ്തു. റ്റി.എ.വേലപ്പൻ, സി.ബി.അശോകൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഡോക്യുമെന്ററി പ്രദർശനവും പി.പി. സജീവ്കുമാറി(ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി)ന്റെ പ്രഭാഷണവും നടന്നു.

Posted June 26, 2016 by EKMSUCI in MVJSS, PEOPLE'S MOVEMENT

മുളന്തുരുത്തി ബിവറേജസ് അടച്ചു പൂട്ടിയത് സ്വാഗതം ചെയ്ത് മദ്യവിരുദ്ധ ജനകീയ സമരസമിതിയും സ്തീസുരക്ഷാ സമിതിയും  മുളന്തുരുത്തിയില് റാലി നടത്തി.   Leave a comment

 

VICTORY RALLY AT MULAMTHURUTHI

VICTORY RALLY AT MULAMTHURUTHI

മുളന്തുരുത്തി ബിവറേജസ് വില്പനശാല അടച്ചു പൂട്ടിയത് സ്വാഗതം ചെയ്ത്മദ്യവിരുദ്ധ ജനകീയ സമരസമിതിയും സ്തീസുരക്ഷാ സമിതിയും മുളന്തുരുത്തിയില്റാലി നടത്തി. മുളന്തുരുത്തിയും സമീപ പ്രദേശങ്ങളും കേന്ദീകരിച്ച് കഴിഞ്ഞ ഏതാനുംവ൪ഷങ്ങളായി തുട൪ച്ചയായി നടന്നുവരുന്ന മദ്യവിരുദ്ധ-ലഹരിവിരുദ്ധപ്രവ൪ത്തനങ്ങളുടെയും ജനകീയ പ്രതിഷേധങ്ങളുടെയും വിജയമാണ് മുളന്തുരുത്തിബിവറേജസ് അടച്ചുപൂട്ടിയതെന്ന്സമതി നേതാക്കളായഡോ.വി൯സ൯റ്മാളിയേക്കല്,കെ.കെ.ഗോപിനായ൪,എ൯.ആ൪.മോഹ൯കുമാ൪,എം.ആ൪.സെനിത്കുമാ൪,എം.കെ.ഉഷ,സുധീ൪.കെ.ഒ. ടി.സി.കമല, തുടങ്ങിയവ൪ അഭിപ്രായപ്പെട്ടു.

റാലി സ്തീസുരക്ഷാ സമിതി സംസ്ഥാന പ്രസിഡ൯റ്  ഡോ.വി൯സ൯റ്മാളിയേക്കല് ഉദാഘാടനംചെയ്തു.  മദ്യവിരുദ്ധ ജനകീയ സമരസമിതി സംസ്ഥാന കണവീന൪എ൯.ആ൪.മോഹ൯കുമാ൪ അദ്ധ്യക്ഷത വഹിച്ചു. സമിതി മുളന്തുരുത്തിമേഖലാകണവീന൪ എം.ആ൪.സെനിത്കുമാ൪,ജില്ലാ പ്രസിഡ൯റ് കെ.കെ.ഗോപിനായ൪,സ്തീസുരക്ഷാ സമിതി ജില്ലാസെക്രട്ടറി എം.കെ.ഉഷ എന്നിവ൪ പ്രസംഗിച്ചു. റാലിക്ക്.കെ.ഒ.ഷാ൯,ഐ.ടി.സാബു,സി.എ൯.മുകുന്ദ൯,കെ.കെ.ഷാജി,സുധീ൪.കെ.ഒ. ടി.സി.കമല,എംആ൪.രാജീവ൯,എ൯.എ൯.സിന്ധു,നിലീനമോഹ൯കുമാ൪,നിള.എം എന്നിവ൪ നേതൃത്വം നല്കി.

കഴിഞ്ഞ ജൂണ് 26 അന്താരാഷ്ട ലഹരിവിരുദ്ധ ദിനാചരണത്തില്മുളന്തുരുത്തിയില് ആയിരക്കണക്കിന് വിദ്യാ൪ഥികളും അദ്ധ്യാപകരും ബഹുജനങ്ങളുംസമൂഹ്യ-സാംസ്കാരിക നേതാക്കളും അണിനിരന്നുകോണ്ട് ലഹരി വിരുദ്ധമനുഷ്യശൃംഖല സൃഷ്ടിച്ചിരുന്നു.ജസ്റ്റിസ്.കെ.സുകുമാര൯,പ്രൊഫ.കെ.അരവിന്ദാക്ഷ൯,പ്രൊഫ.സൂസ൯ജോണ്,ഡോ.വി൯സ൯റ്മാളിയേക്കല്,എം.ജെ.ജേക്കബ്,രാജിചക്രവ൪ത്തി,കെ.കെ.ഗോപിനായ൪,ജോണ്സണ്തോമസ്,പ്രൊഫ.ആംപല്ലൂ൪അപ്പുക്കുട്ട൯, ടി.കെ.സുധീ൪കുമാ൪ തുടങ്ങി നിരവധി പ്രമുഖ൪ അണിനിരന്നസമരപരിപാടികളാണ് മുളന്തുരുത്തി കേന്രീകരിച്ച് നടന്നത്.
വിദ്യാലയങ്ങള് കേന്ദീകരിച്ച്ലഹരിവിരുദ്ധ സമിതികള്ക്ക് രൂപംനല്കിക്കൊണ്ട് നിരവധി പ്രവ൪ത്തനങ്ങളാണ്നടക്കുന്നത്. ഇത്തരത്തിലുള്ള പ്രവ൪ത്തനങ്ങളിലൂടെ ജനങ്ങളുടെ ഇടയില് ശക്തമായപ്രതിഷേധമാണ് ലഹരി വ്യാപനത്തിനെതിരെ ഉയ൪ന്നുവന്നത്. ഇത് സ൪ക്കാരിന്അംഗീകരിക്കേണ്ടതായി വന്നു.

Posted October 3, 2015 by EKMSUCI in MVJSS

ലഹരി വ്യാപനത്തിന് താക്കീത്: മുളന്തുരുത്തി-ചോറ്റാനിക്കര മനുഷ്യശൃംഖലയില്‍ ആയിരങ്ങള്‍ അണിനിരന്നു.   Leave a comment

Mulanthuruthy web

Please See the video (trial)

മുളന്തുരുത്തി, ജൂണ്‍ 26,
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയില്‍ നിന്നും കേരളത്തെ മോചിപ്പിക്കുക, കുട്ടികളെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി കേരള സംസ്ഥാന മദ്യവിരുദ്ധ ജനകീയ സമര സമിതി സംഘടിപ്പിച്ച മനുഷ്യശൃംഖല ലഹരി വ്യാപാരത്തിനെതിരെയുള്ള ജനകീയ താക്കീതായി മാറി. മുളന്തുരുത്തി മേഖലയിലുള്ള എല്ലാ വിദ്യാലയങ്ങളിലേയും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സാമൂഹിക പ്രവര്‍ത്തകരും നാട്ടുകാരും ശൃംഖലയില്‍ അണിനിരന്നു. കരവട്ടെ കുരിശിലെ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ നഗറില്‍ നടന്ന യോഗത്തില്‍ സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. സൂസണ്‍ അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് കെ. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.അരവിന്ദാക്ഷന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എന്‍.ആര്‍ മോഹന്‍കുമാര്‍, വി.ഐ റെജി, ടി.കെ സുധീര്‍കുമാര്‍, പ്രൊഫ. ആമ്പല്ലൂര്‍ അപ്പുക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.
മുളന്തുരുത്തി ഗവണ്‍മെന്റ് എച്ച്.എസ്.എസ് ജംഷനിലെ പ്രൊഫ. എം.പി മന്മഥന്‍ നഗറില്‍ വച്ച് നടന്ന പൊതുസമ്മേളനത്തില്‍ സമിതി ജില്ലാ പ്രസിഡന്റ് കെ.കെ. ഗോപി നായര്‍ അദ്ധ്യക്ഷത വഹിച്ചു. എം.ജെ.ജേക്കബ്ബ്(എക്‌സ്. എം.എല്‍.എ) ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി ചക്രവര്‍ത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.ആര്‍.സെനിത്ത്കുമാര്‍, വേണുഗോപാല്‍, കെ.എ ജോഷി, കെ.കെ. വേലായുധന്‍,സി.കെ. റെജി എന്നിവര്‍പ്രസംഗിച്ചു.
ചോറ്റാനിക്കരയില്‍ ഗവ. വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേന്നു നടത്തിയ മനുഷ്യശൃംഖലയുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ മദ്യവിരുദ്ധ ജനകീയ സമര സമിതി ജില്ലാ കണ്‍വീനര്‍ എന്‍.ആര്‍. മോഹന്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. വിന്‍സന്റ് മാളിയേക്കല്‍(സ്ത്രീ സുരക്ഷ സമിതി) ഉദ്ഘാടനം ചെയ്തു. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ തോമസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചിത്രകാരനും കവിയുമായ സദ്കലാവിജയന്‍ സന്ദേശഗാനം അവതരിപ്പിച്ചു. പ്ലക്കാഡുകളും ചിത്രങ്ങളുമായി ലഹരി വിരുദ്ധ മനുഷ്യശൃംഖലയില്‍ അണിചേര്‍ന്ന കുട്ടികളുടെ നാടകങ്ങള്‍, മൈം, ടാബ്ലൊ എന്നിവയും ശ്രദ്ധേയമായി.

Posted June 26, 2015 by EKMSUCI in MVJSS, PEOPLE'S MOVEMENT, Uncategorized

%d bloggers like this: