Archive for the ‘AIUTUC’ Category

”നോട്ടുനിരോധനവും തൊഴിൽമേഖലയിലെ പ്രതിസന്ധിയും”ചർച്ചാസമ്മേളനം   Leave a comment

ജനുവരി 28 ന് അരയൻകാവിൽ നടന്ന ചർച്ചാ സമ്മേളനം

ജനുവരി 28 ന് അരയൻകാവിൽ നടന്ന ചർച്ചാ സമ്മേളനം

പ്രമുഖ ട്രേഡ്‌യൂണിയൻ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കേരളാ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയന്റെ (എഐയുടിയുസി) ആഭിമുഖ്യത്തിൽ അരയൻകാവിൽ നടന്ന സമ്മേളനത്തിൽ സി&സി വർക്കേഴ്‌സ് സെന്റർ എച്ച്എൻഎൽ പ്രസിഡന്റ് സഖാവ് ജെയ്‌സൺ ജോസഫ് വിഷയം അവതരിപ്പിച്ചു. നോട്ടുനിരോധനംമൂലം ഒരു രൂപയുടെ കള്ളപ്പണം പോലും തടയുവാൻ മോദിക്കു കഴിഞ്ഞില്ല. ഓഹരിയുടെ രൂപത്തിലും സ്വീസ്ബാങ്കിലും മൗറീഷ്യസ് പോലുള്ള രാജ്യങ്ങളിലുമൊക്കെ നിക്ഷേപിച്ചിരിക്കുന്ന പണമാണ് കള്ളപ്പണത്തിന്റെ 90 ശതമാനവും. ഇതുവഴിയുണ്ടായിരിക്കുന്നത് രൂക്ഷമായ തൊഴിൽ പ്രതിസന്ധിയാണ്. തൊഴിലാളികൾക്കും കർഷകർക്കും കൂലി ലഭിക്കാത്ത സാഹചര്യം. അസംഘടിത മേഖലയിലും പരമ്പരാഗത മേഖലയിലും അതിരൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെട്ടത്. അതിനെതിരെ ട്രേഡ്‌യൂണിയനുകൾ ഒന്നിച്ചണിനിരക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എഐയുടിയുസി ജില്ലാ പ്രസിഡന്റ് എൻ.ആർ.മോഹൻകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സിഐടിയു മേഖല സെക്രട്ടറി സി.കെ.റെജി, ഐഎൻടിയുസി ജില്ലാ സെക്രട്ടറി വൈക്കം നസീർ, എസ്ടിയു ദേശീയ സെക്രട്ടറി രഘുനാഥ് പനവേലി, ബിഎംഎസ് സംസ്ഥാന സെക്രട്ടറി രഘുരാജ്, എഐയുടിയുസി ജില്ലാ സെക്രട്ടറി പി.എം.ദിനേശൻ, സി.ടി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കെസിഡബ്ല്യു ജില്ലാ പ്രസിഡന്റ് കെ.ഒ.ഷാൻ സ്വാഗതവും ട്രഷറർ സി.കെ.രാജേന്ദ്രൻ കൃതജ്ഞതയും പറഞ്ഞു.

Advertisements

Posted January 28, 2017 by EKMSUCI in AIUTUC, Frontal Organisations, News, Recent

സെപ്റ്റംബർ 2 ദേശീയ പൊതു പണിമുടക്ക്‌, ജില്ലാ കൺവൻഷനും ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ധർണയും   Leave a comment

ദേശീയപണിമുടക്കിനുമുന്നോടിയായി അരയൻകാവിൽ സംയുക്തട്രേഡ്‌യൂണിയൻ  സമിതി സംഘടിപ്പിച്ച ധർണ്ണ എഐയുടിയുസി എറണാകുളം ജില്ലാപ്രസിഡന്റ്  എൻആർ.മോഹൻകുമാർ ഉദ്ഘാടനം ചെയ്യുന്നു

ദേശീയപണിമുടക്കിനുമുന്നോടിയായി അരയൻകാവിൽ സംയുക്തട്രേഡ്‌യൂണിയൻ
സമിതി സംഘടിപ്പിച്ച ധർണ്ണ എഐയുടിയുസി എറണാകുളം ജില്ലാപ്രസിഡന്റ്
എൻആർ.മോഹൻകുമാർ ഉദ്ഘാടനം ചെയ്യുന്നു

എറണാകുളം ജില്ലാ സംയുക്ത ട്രേഡ്‌യൂണിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ ആഗസ്റ്റ് 9ന് തൊഴിലാളി സംഗമം നടന്നു. എഐയുടിയുസി ജില്ലാ പ്രസിഡണ്ട് സഖാവ് എൻ.ആർ.മോഹൻകുമാർ പ്രസംഗിച്ചു. ആഗസ്റ്റ് 17,18 തീയതികളിലായി നടന്ന ജില്ലാ പ്രചരണ ജാഥയിൽ ജില്ലാ സെക്രട്ടറി സഖാവ് പി.എം.ദിനേശൻ പങ്കെടുത്തു.

Posted August 9, 2016 by EKMSUCI in AIUTUC, Frontal Organisations

എറണാകുളത്തു ഇലക്ട്രിസിറ്റി ബോർഡ് ചീഫ് എൻജിനിയർ ഓഫിസിന് മുന്നിൽ PCC LINE WORKERS UNION വിജയപ്രഖ്യാപനറാലി സംസ്ഥാന സെക്രട്ടറി S സീതിലാൽ ഉൽഘാടനം ചെയ്യുന്നു   Leave a comment

pcc

Posted July 5, 2016 by EKMSUCI in AIUTUC, Frontal Organisations, News, Recent

സഖാവ് കെ.പി.കോസല രാമദാസിനെ അനുസ്മരിച്ചു   Leave a comment

com kosalan  prog ekm dr sebastian paul

ഏറണാകുളം ജില്ലയിലെ അനുസ്മരണ സമ്മേളനം ജൂണ്‍ 11 ന് ഏറണാകുളം അച്യുത മേനോന്‍ ഹാളില്‍വച്ച് നടന്നു. ആള്‍ ഇന്ത്യ യു.റ്റി.യു.സി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് എന്‍.ആര്‍. മോഹന്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇബി-പി.സി.സി ലൈന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജോ.സെക്രട്ടറിയും ആള്‍ ഇന്ത്യ യു.റ്റി.യു.സി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സഖാവ് എസ്.സീതിലാല്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഡോ. സബ്യാസ്‌ററ്യന്‍ പോള്‍, പ്രൊഫ.കെ.അരവിന്ദാക്ഷന്‍, സാബു ജോര്‍ജ്ജ് (മുന്‍ ഡെപ്യുട്ടി മേയര്‍, കൊച്ചി), ജേക്കബ് ലാസര്‍ (എ.ഐ.ടി.യു.സി), ഷൈജ്ജു കേളന്‍തറ (ഐ.എന്‍.ടി.യു.സി) എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.ഇബി-പി.സി.സി ലൈന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡണ്ടും ആള്‍ ഇന്ത്യ യു.റ്റി.യു.സി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സഖാവ് പി.എം. ദിനേശന്‍ സ്വാഗതവും കേരളാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ ഇന്‍ചാര്‍ജ് സഖാവ് കെ.ഒ.ഷാന്‍ നന്ദിയും പറഞ്ഞു.

Posted June 11, 2013 by EKMSUCI in AIUTUC, Frontal Organisations

ആള്‍ ഇന്ത്യാ യുടിയുസിയുടെ ആഭിമുഖ്യത്തില്‍ മേയ്ദിനാചരണം   Leave a comment

 

സംയുക്തട്രേഡ്‌യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടന്ന മേയ്ദിനാചരണയോഗത്തില്‍ എഐയുടിയുസി സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് എന്‍.ആര്‍.മോഹന്‍കുമാര്‍ പ്രസംഗിക്കുന്നു.

സംയുക്തട്രേഡ്‌യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടന്ന മേയ്ദിനാചരണയോഗത്തില്‍ എഐയുടിയുസി സംസ്ഥാന
സെക്രട്ടേറിയറ്റംഗം സഖാവ് എന്‍.ആര്‍.മോഹന്‍കുമാര്‍ പ്രസംഗിക്കുന്നു.

എറണാകുളം ജില്ലയില്‍ മെയ്ദിനാചരണത്തിന്റെ ഭാഗമായി വ്യാപകമായ പോസ്റ്റര്‍ പ്രചാരണം നടന്നു. സംയുക്ത ട്രേഡ്‌യൂണിയന്‍ സമിതി-എറണാകുളം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സിറ്റിയില്‍ നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത മെയ്ദിനറാലി നടന്നു. ഹൈക്കോടതി ജംഗ്ഷനില്‍നിന്നാരംഭിച്ച റാലിയില്‍ സിഐടിയു, എഐറ്റിയുസി, ഐഎന്റ്റിയുസി, എച്ച്എംഎസ്, ആള്‍ ഇന്ത്യാ യുറ്റിയുസി, സേവ, ടിയുസിഐ, എന്‍എല്‍ഒ തുടങ്ങിയ ട്രേഡ്‌യൂണിയന്‍ സംഘടനകളുടെ നേതാക്കള്‍ നേതൃത്വം നല്‍കി. ടൗണ്‍ഹാള്‍ പരിസരത്ത് നടന്ന പൊതുസമ്മേളനം സിഐടിയു സംസ്ഥാന വൈസ്പ്രസിഡന്റ് പി.കെ.ഗുരുദാസന്‍ ഉദ്ഘാടനം ചെയ്തു. ആള്‍ ഇന്ത്യാ യുറ്റിയുസി സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് എന്‍.ആര്‍.മോഹന്‍കുമാര്‍ യോഗത്തില്‍ പ്രസംഗിച്ചു.

സിറ്റിയില്‍ ആള്‍ ഇന്ത്യാ യുറ്റിയുസിയുടേയും കോസലരാമദാസിന്റെ യൂണിയന്റേയും പ്രവര്‍ത്തകര്‍ മെയ്ദിന സന്ദേശം പ്രചരിപ്പിക്കുന്ന ലീഫ്‌ലെറ്റുകള്‍ വിതരണം നടത്തി. ട്രേഡ്‌യൂണിയന്‍ സംസ്ഥാന കമ്മിറ്റിക്കുവേണ്ടി ഫണ്ട് ശേഖരണവും പിന്‍ഫ്‌ളാഗ് വിതരണവും നടന്നു. മെയ്ദിനാചരണപ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ നേതാക്കളായ സഖാക്കള്‍ പി.എം.ദിനേശന്‍, കെ.ഒ.ഷാന്‍, പി.പി.സജീവ്കുമാര്‍, ജോണി ജോസഫ്, സി.കെ.തമ്പി, സി.കെ.രാജേന്ദ്രന്‍, സി.റ്റി.സുരേന്ദ്രന്‍, കെ.പി.പരമേശ്വരന്‍, എ.ജി.അജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Posted May 1, 2013 by EKMSUCI in AIUTUC, Frontal Organisations

ബിപിസിഎല്‍ മാനേജ്‌മെന്റ് കൈക്കൊണ്ട പ്രതികാര നടപടിക്കെതിരെ, കൊച്ചി റിഫൈനറി തൊഴിലാളികളുടെ പ്രതിഷേധം   Leave a comment

kochi refinary march 18

2 കോടി തൊഴിലാളികള്‍ പങ്കെടുത്ത കഴിഞ്ഞ 2013 ഫെബ്രുവരി 20,21 തീയതികളിലെ ദേശീയ പണിമുടക്ക് ലോക തൊഴിലാളി സമരചരിത്രത്തില്‍ ഇടം നേടിയ ഐതിഹാസികമായ ഒന്നായിരുന്നു. ഇന്ത്യയിലെ പെട്രോളിയം കമ്പനികളില്‍ പ്രമുഖ സംസ്ഥാനത്തുള്ള ഭാരത് പെട്രോളിയം കോര്‍പ്പറേഷനിലെ 10000 ലധികം തൊഴിലാളികള്‍, അവര്‍ നേരിടുന്ന പ്രത്യേക പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി അഖിലേന്ത്യാ തലത്തില്‍ പണിമുടക്കിക്കൊണ്ടാണ് ചിരിത്രപരമായ ദ്വിദിന പൊതുപണിമുടക്കിനൊടൊപ്പം ചേര്‍ന്നത്. പണിമുടക്കിന് മുന്നോടിയായി മുംബൈ റിഫൈനറി, കൊച്ചി റിഫൈനറി, മാര്‍ക്കറ്റിംഗ് ഡിവിഷനിലുള്ള 14 യൂണിയനുകള്‍ ഒത്തുചേര്‍ന്ന് അഖിലേന്ത്യാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പണിമുടക്ക് നോട്ടീസ് കൊടുത്തത്. പണിമുടക്കിനെ ഹൈക്കോടതി ഇടപെട്ട് തടഞ്ഞെങ്കിലും ബി.പി.സി.എല്ലിന്റെ ചരിത്രത്തിലാദ്യമായി ബഹുഭൂരിപക്ഷം തൊഴിലാളികളും ഹൈക്കോടതി ഉത്തരവിനെ വകവെയ്ക്കാതെ പണിമുടക്കില്‍ പങ്കെടുക്കുകയാണുണ്ടായത്. ഇതില്‍ കുപിതരായ ബി.പി.സി.എല്‍. മാനേജ്‌മെന്റ് 2 ദിവസം പണിമുടക്കിയതിന് ശിക്ഷയായി 18 ദിവസത്തെ ശമ്പളം പിടിച്ചെടുക്കുമെന്ന് കാണിച്ച് തൊഴിലാളികള്‍ക്ക് നോട്ടീസ് നല്‍കി. തൊഴിലാളികളില്‍ നിന്ന് ഇതിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നു. കൊച്ചി റിഫൈനറിയില്‍ എംപ്ലോയീസ് അസോസിയേഷനും വര്‍ക്കേഴ്‌സ് യൂണിയനും മാര്‍ച്ച് 13 മുതല്‍ രണ്ടാഴ്ചനീണ്ടുനിന്ന പ്രതിഷേധ പരിപാടികള്‍ ആവിഷ്‌കരിച്ചു. പ്രകടനം, വായ്മൂടിക്കെട്ടി പ്രകടനം, ബൈക്ക് റാലി, പ്രതിഷേധ ധര്‍ണ്ണ എന്നിവ സംഘടിപ്പിക്കപ്പെട്ടു. കോടതിയേയും ലേബര്‍ ഡിപ്പാര്‍ട്ടുമെന്റിനെയും ഇടപെടുത്തിക്കൊണ്ടുള്ള നീക്കങ്ങളും യൂണിയനുകള്‍ സംയുക്തമായി നടത്തി. തൃപ്പൂണിത്തുറ ലായം ഗ്രൗണ്ടില്‍ വിവിധ കേന്ദ്ര ട്രേഡ്‌യൂണിയനുകളുടേയും സാമൂഹ്യസംഘടനകളുടെയും നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രതിഷേധയോഗം സംഘടിപ്പിച്ചു. തൃപ്പൂണിത്തുറ വ്യവസായമേഖല മാത്രമല്ല ജില്ലയിലുടനീളം ബി.പി.സി.എല്‍. മാനേജ്‌മെന്റിന്റെ കിരാത നയങ്ങളെ തുറന്നുകാണിച്ചുകൊണ്ടുള്ള പ്രചാരണ പരിപാടികള്‍ നടത്തി. പ്രതിഷേധ പരിപാടികള്‍ക്ക് യൂണിയന്‍ നേതാക്കളായ എന്‍.ആര്‍.മോഹന്‍കുമാര്‍, പി.എന്‍.സുരേന്ദ്രന്‍നായര്‍, പി.പി.സജീവ്കുമാര്‍, അനില്‍ കെ.നായര്‍, ജോസഫ് ഡെന്നിസ്, എസ്.ഗിരീഷ്‌കുമാര്‍, ബി.സുഭാഷ്, പി.എന്‍.അനില്‍കുമാര്‍, ജിഗേഷ് ജോസഫ്, ആന്റണി വില്‍ക്കിന്‍സ്, പ്രദോഷ് എന്നിവര്‍ നേതൃത്വം നല്കി. കേരളാ ഹൈക്കോടതി 2 ദിവസത്തെ പണിമുടക്കിന് പരമാവധി 4 ദിവസത്തെ ശമ്പളത്തില്‍ കൂടുതല്‍ പിടിക്കരുതെന്ന് പറഞ്ഞുകൊണ്ടുള്ള വിചിത്രമായ വിധിയാണ് പുറപ്പെടുവിച്ചത്. ഇതിനെതിരെയുള്ള നിയമപരമായ പോരാട്ടങ്ങള്‍ തൊഴിലാളി യൂണിയന്‍ തുടരുന്നെങ്കിലും കോടതിവിധി തൊഴിലാളികള്‍ക്ക് താല്ക്കാലിക ആശ്വാസമുണ്ടാക്കിയിട്ടുണ്ട്.

സിആര്‍ഇഎ, കെആര്‍ഡബ്ല്യൂയു യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ തൃപ്പൂണിത്തുറ ലായം ഗ്രൗണ്ടില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണയില്‍ കൊച്ചി റിഫൈനറി വര്‍ക്കേഴ്‌സ് യൂണിയന്‍ വൈസ് പ്രസിഡന്റ് എന്‍.ആര്‍.മോഹന്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി എ.ബി.സാബു, ബിഎംഎസ് എറണാകുളം ജില്ലാ സെക്രട്ടറി ആര്‍. രഘുരാജ്, എഐടിയുസി. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പി.വി.ചന്ദ്രബോസ്, ജനകീയ പ്രതിരോധ സമിതി സംസ്ഥാനസെക്രട്ടറി ടി.കെ.സുധീര്‍കുമാര്‍, എച്ച്എംഎസ് ജില്ലാ സെക്രട്ടറി മനോജ് ഗോപി, യുറ്റിയുസി ജില്ലാ സെക്രട്ടറി റ്റി.കെ.ബേബി, ആള്‍ ഇന്ത്യ യുറ്റിയുസി. ജില്ലാസെക്രട്ടറി പി.എം.ദിനേശന്‍, സിആര്‍ഇഎ. ജനറല്‍ സെക്രട്ടറി പി.എന്‍.സുരേന്ദ്രന്‍നായര്‍, കെആര്‍ഡബ്ല്യൂയു ജനറല്‍ സെക്രട്ടറി പി.പി.സജീവ്കുമാര്‍ തുടങ്ങിയ നേതാക്കള്‍ ധര്‍ണ്ണയെ അഭിസംബോധന ചെയ്തു.

Posted March 13, 2013 by EKMSUCI in AIUTUC, Frontal Organisations

കൊച്ചി റിഫൈനറിയില്‍ തൊഴിലാളികള്‍ പണിമുടക്കി   Leave a comment

refinery union-feb 20,21

ബിപിസിഎല്‍ യൂണിയനുകള്‍ അഖിലേന്ത്യാ തലത്തില്‍ ആഹ്വാനം ചെയ്ത ഫെബ്രുവരി 20,21 ന്റെ പണിമുടക്കില്‍ കൊച്ചി റിഫൈനറിയിലെ തൊഴിലാളികളും പങ്കുചേര്‍ന്നു. കാലാവധികഴിഞ്ഞ ദീര്‍ഘകാല കരാര്‍ പുതുക്കുക, ജോലി സമയം വര്‍ദ്ധിപ്പിക്കരുത്, കരാര്‍വല്‍ക്കരണം അവസാനിപ്പിക്കുക, തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന മാനേജുമെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് തൊഴിലാളികള്‍ 48 മണിക്കൂര്‍ പണിമുടക്കില്‍ ഏര്‍പ്പെട്ടത്.
ദേശീയ പണിമുടക്കിന് ആധാരമായ ഡിമാന്റുകള്‍ എല്ലാം തങ്ങളുടെ ഡിമാന്റുകള്‍ തന്നെയാണെന്നും അത്യാവശ്യ സര്‍വ്വീസ് എന്ന പേരില്‍ പണിമുടക്ക് നിരോധിച്ച ഹൈക്കോടതി, 14 വര്‍ഷം മുന്‍പ് നിശ്ചയിച്ച ശമ്പളമാണ് തൊഴിലാളികള്‍ വാങ്ങുന്നതെന്ന കാര്യം പരിഗണിച്ചിട്ടില്ലെന്നും യൂണിയന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
പണിമുടക്കിയ തൊഴിലാളികള്‍ റിഫൈനറിക്കുള്ളില്‍ പ്രകടനം നടത്തി. പ്രകടനത്തിന് യൂണിയന്‍ നേതാക്കളായ പി.എന്‍.സുരേന്ദ്രന്‍ നായര്‍, അനില്‍.കെനായര്‍, എന്‍.ആര്‍.മോഹന്‍കുമാര്‍, പി.പി.സജീവ്കുമാര്‍, ജോസഫ് ഡെന്നീസ്, പ്രദോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Posted February 20, 2013 by EKMSUCI in AIUTUC, Frontal Organisations

%d bloggers like this: