Archive for the ‘Frontal Organisations’ Category

ബാദൽ സർക്കാർ -ന്റെ ഹട്ടാമല നാടിനുമപ്പുറം എന്ന നാടകം(പണമില്ലാത്തവരുടെ നാട്) മുളംതുരുത്തി കൊംസമോൾ നാടക സംഘം മാനവശക്തി ചരിത്ര പ്രദർശന വേദിയിൽ അവതരിപ്പിച്ചപ്പോൾ.   Leave a comment

Advertisements

Posted April 24, 2017 by EKMSUCI in AIDSO, Frontal Organisations, SUCI NEWS

ഭഗത്‌സിംഗ് രക്തസാക്ഷിദിനാചരണം അത്താണിയില്‍   Leave a comment

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ അനശ്വര രക്തസാക്ഷി ഭഗത്‌സിംഗിനെ അനുസ്മരിച്ചുകൊണ്ട് എഐഡിവൈഒ എറണാകുളം ജില്ലാ കമ്മിറ്റി നെടുമ്പാശ്ശേരി അത്താണിയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ എഐഡിവൈഒ സംസ്ഥാന സെക്രട്ടറി സഖാവ് ഇ.വി.പ്രകാശ് മുഖ്യപ്രസംഗം നടത്തുന്നു. ജില്ലാസെക്രട്ടറി കെ.പി.സാല്‍വിന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ എഐഎംഎസ്എസ് ജില്ലാ സെക്രട്ടറി സഖാവ് കെ.കെ.ശോഭ, എഐഡിവൈഒ ജില്ലാ നേതാക്കളായ സഖാക്കള്‍ കെ.വി.സന്തോഷ്, രാഹുല്‍ രാജ് എന്നിവരും പ്രസംഗിച്ചു.

Posted March 24, 2017 by EKMSUCI in AIDYO, Frontal Organisations, News, Recent

മിഷേലിന്റെ മരണത്തിലുള്ള പോലീസ് വെളുപ്പെടുത്തലിലുള്ള ദുരൂഹതയിലും സത്യസന്ധമായ അന്വേഷണത്തിലൂടെ യഥാർത്ഥ വസ്തുത പുറത്തു കൊണ്ടുവരുവാൻ ആവശ്യപ്പെട്ടുകൊണ്ടും സ്ത്രീ സുരക്ഷാസമിതി മിഷേലിന്റെ ജന്മനാടായ പിറവം ഇരപ്പാംകുഴി ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ.   Leave a comment

പ്രതിഷേധ കൂട്ടായ്മയിൽ എഐഎംഎസ്എസ് ജില്ല സെക്രട്ടറി കെ.കെ.ശോഭ പ്രസംഗിക്കുന്നു

മിഷേൽ ഷാജിയുടെ മരണത്തിൽ പോലീസ് വെളുപ്പെടുത്തലുകളിൽ ദുരൂഹതകളുണ്ടെന്നും സത്യസന്ധവും ഊർജ്ജിതവുമായ അന്വേഷണത്തിലൂടെ യഥാർത്ഥ വസ്തുതകൾ പുറത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് മിഷേലിന്റെ ജന്മനാടായ പെരിയപ്പുറം ഇരപ്പാംകുഴി ജംഗ്ഷനിൽ സ്ത്രീ സുരക്ഷാസമിതി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ എഐഎംഎസ്എസ്(അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന)  ജില്ല സെക്രട്ടറി കെ.കെ.ശോഭ പ്രസംഗിക്കുന്നു. സ്ത്രീ സുരക്ഷാസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീമതി PK ശാന്തകുമാരി ഉൽഘാടനം ചെയ്തു . എൻ.ആർ.മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.ഒ.സുധീർ (എഐഡിവൈഒ  ജില്ലാ പ്രസിഡന്റ്), എം.കെ.ഉഷ (സ്ത്രീ സുരക്ഷാ സമിതി ജില്ലാ സെക്രട്ടറി ), TC രമണൻ, സാലി സെബാസ്റ്റ്യൻ, രാഗിണി ശശി, ടി സി കമല തുടങ്ങിയവരും സംസാരിച്ചു.

 

Posted March 18, 2017 by EKMSUCI in AIMSS, News, PEOPLE'S MOVEMENT, STREE SURAKSHA SAMITHI

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രതിഷേധകൂട്ടായ്മ   Leave a comment

ganesh-sundaram-pinnanni-gayakan
എറണാകുളം, മാർച്ച് 3,

സ്ത്രീ സുരക്ഷാ സമിതിയുടെ നേതൃത്വത്തിൽ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. എറണാകുളം മേനകയിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. ധാർമ്മികതയുടെയും നൈതികതയുടെയും പാഠങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നുനൽകാൻ വിദ്യാഭ്യാസ സംവിധാനത്തിനോ, കുടുംബ-സാമൂഹ്യ സംവിധാനത്തിനോ കഴിയുന്നില്ലെന്ന ഗൗരവാവഹമായ പ്രശ്‌നത്തെയാണ് നാം അഭിമുഖീകരിക്കുന്നതെന്ന് കൂട്ടായ്മയിൽ സംസാരിച്ച പ്രശസ്ത പിന്നണിഗായകൻ ഗണേഷ് സുന്ദരം അഭിപ്രായപ്പെട്ടു.
ഒന്നിനുപിറകെ ഒന്നെന്ന നിലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ രാഷ്ട്രീയസംവിധാനത്തിന്റെ പാളിച്ചയാണ് വ്യക്തമാക്കുന്നതെന്ന് ജനകീയപ്രതിരോധ സമിതി ജില്ലാ പ്രസിഡന്റ് പ്രൊഫ.കെ.അരവിന്ദാക്ഷൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കൂട്ടായ പ്രതിരോധമാണ് ഒരേയൊരു പോംവഴിയെന്ന് കൂട്ടായ്മയിൽ അദ്ധ്യക്ഷത വഹിച്ച സ്ത്രീ സുരക്ഷാ സമിതിയുടെ പ്രസിഡന്റ് ഡോ.വിൻസന്റ് മാളിയേക്കൽ വ്യക്തമാക്കി. സർക്കാരുകൾ സ്ത്രീ സുരക്ഷയ്‌ക്കെന്നു പറഞ്ഞു മാറ്റിവയ്ക്കുന്ന വൻതുകകൾ അടിസ്ഥാനരഹിതരമായി ചെലവഴിക്കപ്പെടുന്നുവെന്നതല്ലാതെ പ്രശ്‌നത്തിനുപരിഹാരമുണ്ടാകുന്നില്ല. സമൂഹത്തിലെ പ്രബലരും പ്രമുഖരുമാണ് പലപ്പോഴും പ്രതിസ്ഥാനത്ത് നിൽക്കുന്നതെന്നും പ്രമാദമായ കേസ്സുകളിൽപോലും പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ലയെന്നതും അതിക്രമങ്ങൾ വർദ്ധിക്കുന്നതിന് കാരണമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന സംസ്ഥാന സെക്രട്ടറി ഷൈല കെ.ജോൺ അഭിപ്രായപ്പെട്ടു.

സ്ത്രീ സുരക്ഷാ സമിതി സംസ്ഥാന സെക്രട്ടറി മിനി കെ.ഫിലിപ്പ്, പ്രശസ്ത നാടക സംവിധായകൻ അബ്ബാസ് പ്രതീക്ഷ, മദ്യവിരുദ്ധ ജനകീയ സമരസമിതി ജില്ലാ പ്രസിഡന്റ് കെ.കെ.ഗോപിനായർ, ജനകീയപ്രതിരോധ സമിതി സംസ്ഥാന സെക്രട്ടറി ടി.കെ.സുധീർകുമാർ, ഇന്ത്യൻ നേഴ്‌സസ് പേരന്റ്‌സ് അസോസിയേഷൻ കോ-ഓർഡിനേറ്റർ എൻ.ആർ.മോഹൻകുമാർ, സ്ത്രീ സുരക്ഷാ സമിതി ലീഗൽ സെൽ കൺവീനർ അഡ്വ.എം.എ.ബിന്ദു, എഐഎംഎസ്എസ് സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ.ഷീല, ജില്ലാ സെക്രട്ടറി കെ.കെ.ശോഭ, എം.കെ.ഉഷ, എഐഡിവൈഒ സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.ആർ.രാജിമോൾ തുടങ്ങിയവരും പ്രസംഗിച്ചു.

വല്ലാർപാടം പോലീസ് അതിക്രമം: ജൂഡീഷ്യൽ അന്വേഷണം വേണം – ജനകീയ കൂട്ടായ്മ   Leave a comment

 

ജനകീയ കൂട്ടായ്മയിൽ എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടറി
സഖാവ് ടി.കെ.സുധീർകുമാർ പ്രസംഗിക്കുന്നു

വല്ലാർപാടത്ത് ബാലികയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റു ചെയ്യാത്തതിനെതിരെ ജനകീയ സമരസമിതി നടത്തിയ പ്രതിഷേധത്തിനുനേരെയുണ്ടായ പോലീസ് അതിക്രമത്തെക്കുറിച്ച് ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജനകീയപ്രതിരോധ സമിതി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ഹൈക്കോടതി ജംഗ്ഷനിൽ നടന്ന കൂട്ടായ്മ ജില്ലാ പ്രസിഡന്റ് പ്രൊഫ.കെ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.
”സംഭവം പുറത്തറിഞ്ഞതിന് ശേഷം 18 ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റുചെയ്യാൻ തയ്യാറാവാത്ത സാഹചര്യത്തിൽ ജനങ്ങൾ നടത്തിയ പ്രതിഷേധത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ നടത്തിയ ശ്രമം പ്രതിഷേധകരമാണെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞുകുട്ടികൾക്കുപോലും സുരക്ഷിതമല്ലാത്ത നാടായി കേരളം മാറുന്നത് ദൗർഭാഗ്യകരമാണ്. പ്രതികളെ ചൂണ്ടിക്കാണിച്ചുകൊടുത്താൽപോലും നടപടിയെടുക്കാൻ ഭരണാധികാരികൾ തയ്യാറാകാതിരിക്കുന്നത് ഇത്തരം സംഭവങ്ങളെ പ്രോത്സാഹിപ്പിക്കലാണ്. നിലനിൽക്കുന്ന നിയമങ്ങൾ പോലും നടപ്പിലാക്കാതെയും ജനകീയ പ്രതിഷേധത്തെ അടിച്ചമർത്തിയും സർക്കാർതന്നെ പ്രതിപട്ടികയിലാകുകയാണ് വല്ലാർപാടം സംഭവത്തിലൂടെ ഉണ്ടായിരിക്കുന്നത്”. സമരസമിതി നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി എടുത്തിരിക്കുന്ന കേസ്സ് പിൻവലിക്കണമെന്നും നാടിന് സ്വാഭാവികനീതി ഉറപ്പാക്കണ”മെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ഫ്രാൻസിസ് കളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഷെറി ജെ.തോമസ്, ടി.കെ.സുധീർകുമാർ, കെ.റജികുമാർ, ഏലൂർഗോപിനാഥ്, പി.എം.ദിനേശൻ, അഡ്വ.പഞ്ഞിമല ബാലകൃഷ്ണൻ, കെ.കെ.ശോഭ, വല്ലാർപാടം ജനകീയ സമരസമിതി കൺവീനർ ടി.എം.ജോസഫ്, റുബീന ബെന്നി, ജോണി ജോസഫ്, കെ.പി.സാൽവിൻ, ജമാൽ മഞ്ഞുമ്മൽ, സ്റ്റാൻലി മുളവുകാട്, ആൻണി മുളവുകാട് തുടങ്ങിയവർ പ്രസംഗിച്ചു.

വല്ലാര്‍പാടം പോലീസ് അതിക്രമം: വനിതകളുടെ പ്രതിഷേധം   Leave a comment

mss-ekm-vallarpadom

വല്ലാര്‍പാടത്ത് ബാലികയെ പീഡിപ്പിച്ച പ്രതിയെ ഉടന്‍ അറസ്റ്റുചെയ്യുക, പ്രതിഷേധിച്ച ജനക്കൂട്ടത്തിനുനേരെ നടന്ന പോലീസ് അതിക്രമത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക തുടങ്ങിയ ഡിമാന്റുകള്‍ ഉന്നയിച്ച് അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൈക്കോടതി ജംഗ്ഷനില്‍ പ്രതിഷേധയോഗം ചേര്‍ന്നു. പ്രതിഷേധ യോഗം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ.ഷീല ഉദ്ഘാടനം ചെയ്തു.

മതിയായ അന്വേഷണം നടത്തി സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാവാത്തതാണ് സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരെ ദിനംതോറും പെരുകിവരുന്ന അതിക്രമങ്ങള്‍ക്ക് പ്രധാന കാരണമെന്ന് അവര്‍ പറഞ്ഞു. പെണ്‍വാണിഭ മാഫിയ-രാഷ്ട്രീയ കൂട്ടുകെട്ടാണ് പലകേസ്സുകളിലും അന്വേഷണം മുമ്പോട്ടുപോകാതിരിക്കുന്നതിന് കാരണം. സാമൂഹ്യ-സാംസ്‌കാരിക അന്തരീക്ഷം മലിമസമായ ഇന്നത്തെ സാഹചര്യത്തില്‍ സര്‍ക്കാരുകളുടെ ഈ നിഷ്‌ക്രിയത്വത്തിനെതിരെ ജനകീയൈക്യം ശക്തിപ്പെടുത്തിയെടുക്കുകയെന്ന ഉത്തരവാദിത്തമാണ് നേരായി ചിന്തിക്കുന്ന സ്ത്രീയുടെയും പുരുഷന്റെയും മുമ്പിലുള്ളത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അശ്ലീലതയുടെയും വ്യാപനത്തിനും സെക്‌സ് ടൂറിസത്തിനെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയത്തിനുമെതിരെ ശക്തമായ പോരാട്ടമാണ് തലമുറകള്‍ക്കുവേണ്ടി നാം ചെയ്യേണ്ടതെന്നും അവര്‍ ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു.

സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.കെ.ഉഷ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ.ശോഭ, ജില്ലാ വൈസ്പ്രസിഡന്റുമാരായ എം.പി.സുധ, രാജി രാജേന്ദ്രന്‍, വി.പി.ബിന്ദു, ജോയിന്റ് സെക്രട്ടറിമാരായ ലൈലാ റഷീദ്, എ.ജി.ലസിത, എഐഡിവൈഒ ജില്ലാ സമിതിയംഗം എ.റജീന, എഐഡിഎസ്ഒ ജില്ലാ പ്രസിഡന്റ് രശ്മി രവി തുടങ്ങിയവര്‍ പ്രതിഷേധയോഗത്തെ അഭിസംബോധന ചെയ്തു

Posted February 20, 2017 by EKMSUCI in AIMSS, Frontal Organisations, News, Recent

”നോട്ടുനിരോധനവും തൊഴിൽമേഖലയിലെ പ്രതിസന്ധിയും”ചർച്ചാസമ്മേളനം   Leave a comment

ജനുവരി 28 ന് അരയൻകാവിൽ നടന്ന ചർച്ചാ സമ്മേളനം

ജനുവരി 28 ന് അരയൻകാവിൽ നടന്ന ചർച്ചാ സമ്മേളനം

പ്രമുഖ ട്രേഡ്‌യൂണിയൻ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കേരളാ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയന്റെ (എഐയുടിയുസി) ആഭിമുഖ്യത്തിൽ അരയൻകാവിൽ നടന്ന സമ്മേളനത്തിൽ സി&സി വർക്കേഴ്‌സ് സെന്റർ എച്ച്എൻഎൽ പ്രസിഡന്റ് സഖാവ് ജെയ്‌സൺ ജോസഫ് വിഷയം അവതരിപ്പിച്ചു. നോട്ടുനിരോധനംമൂലം ഒരു രൂപയുടെ കള്ളപ്പണം പോലും തടയുവാൻ മോദിക്കു കഴിഞ്ഞില്ല. ഓഹരിയുടെ രൂപത്തിലും സ്വീസ്ബാങ്കിലും മൗറീഷ്യസ് പോലുള്ള രാജ്യങ്ങളിലുമൊക്കെ നിക്ഷേപിച്ചിരിക്കുന്ന പണമാണ് കള്ളപ്പണത്തിന്റെ 90 ശതമാനവും. ഇതുവഴിയുണ്ടായിരിക്കുന്നത് രൂക്ഷമായ തൊഴിൽ പ്രതിസന്ധിയാണ്. തൊഴിലാളികൾക്കും കർഷകർക്കും കൂലി ലഭിക്കാത്ത സാഹചര്യം. അസംഘടിത മേഖലയിലും പരമ്പരാഗത മേഖലയിലും അതിരൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെട്ടത്. അതിനെതിരെ ട്രേഡ്‌യൂണിയനുകൾ ഒന്നിച്ചണിനിരക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എഐയുടിയുസി ജില്ലാ പ്രസിഡന്റ് എൻ.ആർ.മോഹൻകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സിഐടിയു മേഖല സെക്രട്ടറി സി.കെ.റെജി, ഐഎൻടിയുസി ജില്ലാ സെക്രട്ടറി വൈക്കം നസീർ, എസ്ടിയു ദേശീയ സെക്രട്ടറി രഘുനാഥ് പനവേലി, ബിഎംഎസ് സംസ്ഥാന സെക്രട്ടറി രഘുരാജ്, എഐയുടിയുസി ജില്ലാ സെക്രട്ടറി പി.എം.ദിനേശൻ, സി.ടി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കെസിഡബ്ല്യു ജില്ലാ പ്രസിഡന്റ് കെ.ഒ.ഷാൻ സ്വാഗതവും ട്രഷറർ സി.കെ.രാജേന്ദ്രൻ കൃതജ്ഞതയും പറഞ്ഞു.

Posted January 28, 2017 by EKMSUCI in AIUTUC, Frontal Organisations, News, Recent

%d bloggers like this: