Archive for the ‘News’ Category

ജനാധിപത്യ-പൗരാവാകാശ സംരക്ഷണ സമ്മേളനം   Leave a comment

 

 

എറണാകുളം മേനകയില്‍ നടന്ന ജനാധിപത്യ-പൗരവകാശ സംരക്ഷണ സമ്മേളനത്തില്‍ പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എം.ഷാജര്‍ഖാന്‍ മുഖ്യപ്രസംഗം നടത്തുന്നു

 

എറണാകുളം മേനകയില്‍ നടന്ന ജനാധിപത്യ-പൗരാവകാശ സംരക്ഷണ സമ്മേളനം പ്രൊഫ.കെ.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്യുന്നു.

ജിഷ്ണുവിന്റെ മാതാവ് മഹിജയുടെ സമരത്തെ സഹായിച്ചതിന്റെ പേരിൽ പൊതുപ്രവർത്തകരെ അന്യായമായി അറസ്റ്റുചെയ്ത് ജയിലിലടയ്ക്കുകയും കള്ളക്കേസ്സുകൾ ചുമത്തുകയും ചെയ്ത നടപടി ഭരണകൂട ഭീകരതയാണെന്നും ഇടതുപക്ഷമെന്നറിയപ്പെടുന്ന ഒരു ഗവൺമെന്റ് അത് ചെയ്തത് തീർത്തും നിർഭാഗ്യകരമായിപ്പോയെന്നും പ്രൊഫ.കെ.അരവിന്ദാക്ഷൻ അഭിപ്രായപ്പെട്ടു. എറണാകുളം മേനകയിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംഘടിപ്പിച്ച ജനാധിപത്യ-പൗരാവകാശ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകം ദൃശ്യമാധ്യമങ്ങളിലൂടെ നേരിൽ കണ്ട സംഭവത്തെയാണ് വളച്ചൊടിച്ച് കള്ളക്കേസ്സുചുമത്താനായി സർക്കാർ ഉപയോഗപ്പെടുത്തിയത്. സമരം ചെയ്യുന്നവർ ഉയർത്തിയ ആവശ്യങ്ങളിൽനിന്ന് മുഖം തിരിക്കുകയും അവർക്ക് നീതി നടപ്പാക്കികിട്ടുന്നതിന് സമയബന്ധിതവും മതിയായതുമായ ഇടപടൽ ഇല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇത്തരമൊരു നടപടിയിലൂടെ സർക്കാർ ആരുടെ ഭാഗത്താണ് എന്നത് സംശയരഹിതമായി തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ജിഷ്ണുവിന്റെ അമ്മയെ സഹായിച്ചതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും എസ്‌യുസിഐ(സി) നേതാവുമായ എം.ഷാജർഖാൻ സമ്മേളനത്തിൽ മുഖ്യപ്രസംഗം നടത്തി. സമരത്തെ പൊളിക്കാൻ സംസ്ഥാന സർക്കാരാണ് ഗൂഢാലോചന നടത്തിയത്. സമരം എന്തുനേടിയെന്നും സിപിഐ(എം) കുടുംബത്തെ റാഞ്ചിയെന്നുമൊക്കെ പറയുന്നതുവഴിതന്നെ മുൻകൂട്ടി ഉറപ്പിച്ച വഴികളിലൂടെയാണ് ഭരണസംവിധാനം നീങ്ങിയതെന്ന് വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു. രക്തബന്ധുക്കൾ മാത്രമേ വിഷയങ്ങളിൽ ഇടപെടാൻ പാടുള്ളുവെന്ന അപഹാസ്യമായ അഭിപ്രായം ഫാസിസ്റ്റുകൾക്കുമാത്രമേ പറയാനാകൂ. സ്വാശ്രയ മാഫിയ സംസ്ഥാനത്ത് ശക്തിപ്പെട്ടതിനുപിന്നിൽ അവരുമായി അവിഹിത ബന്ധം പുലർത്തുന്ന മുഖ്യധാരാ രാഷ്ട്രീയ സംവിധാനത്തിന്റെ അകമഴിഞ്ഞ പിന്തുണയാണ് ഉള്ളത്. കേരളത്തിലെ ഒരൊറ്റ വിദ്യാർത്ഥിക്കുപോലും ഇനി ഇത്തരമനുഭവം ഉണ്ടാകാതെ നോക്കാൻ ശക്തമായ വിദ്യാഭ്യാസ സംരക്ഷണപ്രസ്ഥാനം രൂപപ്പെട്ടുവന്നിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടറി ടി.കെ.സുധീർകുമാർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹാഷിംചേന്ദാമ്പിള്ളി, പി.പി.സാജു, കെ.കെ.ഗോപിനായർ, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ്, ജബ്ബാർ മേത്തർ, ജയ്മാധവ് മാധവശ്ശേരി, അഡ്വ. പഞ്ഞിമല ബാലകൃഷ്ണൻ, ബാബു പള്ളിക്കപ്പറമ്പിൽ, പയസ് തുരുത്തേൽ, ഫ്രാൻസിസ് കളത്തുങ്കൽ, പി.എം.ദിനേശൻ, സി.ബി.അശോകൻ, കെ.കെ.ശോഭ, കെ.ഒ.സുധീർ, കെ.പി.സാൽവിൻ, എം.കെ.ഉഷ തുടങ്ങിയവർ പ്രസംഗിച്ചു.

Posted May 24, 2017 by EKMSUCI in JPS, News, PEOPLE'S MOVEMENT, Recent

ഇടതു സർക്കാർ കേരളത്തെ  മദ്യപാനികളുടെ നാടാക്കും – കേരള സംസ്ഥാന മദ്യവിരുദ്ധ ജനകീയ സമര സമിതി   Leave a comment

പരസ്യമദ്യപാനവും അളവിലേറെ മദ്യവും പിടികൂടേണ്ടെന്ന് എക്സൈസ് വകുപ്പിന്  നിർദ്ദേശം നല്കിയതിലുടെ ദൈവത്തിന്റെ നാടായി പറയപ്പെടുന്ന  കേരളത്തെ മുഖ്യമന്ത്രി പിണറായിവിജയൻറെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ്.സർക്കാർ  മദ്യപാനികളുടെ നാടാക്കിമാറ്റുമെന്ന് കേരളസംസ്ഥാന മദ്യവിരുദ്ധ ജനകീയ സമര സമിതി അഭിപ്രായപ്പെട്ടു.എല്ലാം ശരിയാകുമെന്ന് വാഗ്ദാനം നൽകിഅധികാരത്തിൽ വന്നതിന്റെ ഒന്നാമത്തെ വാർഷികത്തിൽ തന്നെ  ഇത്തരം ഒരു നിർദേശം എക്സ് സൈസ്കമ്മീഷണർ നൽകിയെന്ന് പറയുമ്പോൾ അത് എൽ.ഡി.എഫ്. സർക്കാർ ജൂൺ മാസത്തിൽ   പ്രഖ്യാപിക്കാൻ പോകുന്ന മദ്യ നയം എത്രത്തോളം  ജനദ്രോഹം  ആയിരിക്കും എന്നുള്ളതിന്റെസൂചനയാണെന്നും ഈ നയത്തിനെതിരെ മനുഷ്യ നന്മ കാംക്ഷിക്കുന്ന ഏവരും രംഗത്തിറങ്ങണമെന്നുംസമിതി അഭിപ്രായപ്പെട്ടു.സമിതിയുടെ  മുളന്തുരുത്തി മേഖല കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം  കേരളസംസ്ഥാന മദ്യവിരുദ്ധ ജനകീയ സമര സമിതി ജില്ലാ പ്രസിഡന്റ് കെ.കെ.ഗോപിനായർ ഉത്‌ഘാടനംചെയ്തു. സമിതി  ജനറൽ കൺവീനർ എൻ.ആർ.മോഹൻകുമാർ അധ്യക്ഷത വഹിച്ചു.

ബിവറേജസ് ഔട്ട്ലെറ്റ് ജനവാസ മേഖല ആയ മുളന്തുരുത്തിയിൽ വീണ്ടും തുറന്നതുവഴി ജനജീവിതത്തിന്വലിയ ഹാനിയാണ് വരുത്തിയിരിക്കുന്നത്.നാടിന്റെ നാനാഭാഗത്തുനിന്നുള്ള മദ്യപാനികൾമുളന്തുരുത്തിയിൽ ചേക്കേറിക്കൊണ്ടിരിക്കുന്നു.ഈ സാഹചര്യത്തിൽ പരസ്യമദ്യപാനവും  ഒരാൾക്ക്കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവിലേ  നിയന്ത്രണമില്ലായ്മയുംകൂടി വരുന്നതെങ്കിൽ  അത്സൃഷ്ടിക്കുന്ന ദുസ്ഥിതി ഭീകരമായിരിക്കും.ബിവറേജസ് ഔട്ട്ലെറ്റ്  മുളന്തുരുത്തിയിൽ  വീണ്ടും തുറക്കാൻഅനുമതി നൽകിയ ഗ്രാമപഞ്ചായത് കമ്മിറ്റി ഇതിനെല്ലാം  ജനങ്ങളോട് മറുപടി  പറയേണ്ടി വരുമെന്നുംസമിതി ഭാരവാഹികൾ പറഞ്ഞു.അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജനങ്ങളുടെഇടയിൽ ശക്തമായ ബോധവൽക്കരണ,പ്രക്ഷോഭ പരിപാടികൾ സമിതി ആവിഷ്കരിക്കുമെന്നുഭാരവാഹികൾ അറിയിച്ചു.മേഖല പ്രസിഡന്റ് എം.ആർ.സെനിത് കുമാർ , സമിതി ഭാരവാഹികളായഎം.കെ.ഉഷ,കെ.കെ.സുകുമാരൻ,കെ.ഒ.സുധീർ,പി.പി.സജീവ് കുമാർ,കെ.എസ്.ഹരികുമാർ,കെ.എൻ.രാജി,എം.പി.സുധ,എൻ.എൻ.സിന്ധു,ടി.സി.കമല എന്നിവർ പ്രസംഗിച്ചു.

Posted May 24, 2017 by EKMSUCI in MVJSS, PEOPLE'S MOVEMENT, Recent

ഫാസിസത്തിന്റെ കടന്നുവരവ് ചൂഷണവ്യവസ്ഥയുടെ സംരക്ഷണത്തിന് – സെമിനാർ   Leave a comment

സഖാവ്. .വേണുഗോപാൽ ഉദ്ഘാടന പ്രസംഗം നടത്തുന്നു.

 

SUCI കമ്മ്യൂണിസ്റ്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സഖാവ്‌.ജി. എസ്. പദ്മകുമാർ വിഷയായവതരണം നടത്തുന്നു.

പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും മാധ്യമ പ്രവർത്തകനുമായ ശ്രീ അപ്പുക്കുട്ടൻ വള്ളിക്കുന്ന് സംസാരിക്കുന്നു.

റഷ്യൻ വിപ്ലവത്തിന്റെ ശതാബ്ദി ആചരണപരിപാടികളോടനുബന്ധിച്ച് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) തൃപ്പൂണിത്തുറയിൽ സംഘടിപ്പിച്ച മാനവശക്തി റഷ്യൻ വിപ്ലവ ചരിത്രപ്രദർശനം സമാപിച്ചു. സമാപനസമ്മേളനവും ഫാസിസ്റ്റ് വിരുദ്ധ സമരത്തിൽ തൊഴിലാളിവർഗ്ഗത്തിന്റെ പങ്ക് എന്ന വിഷയത്തിലുള്ള സെമിനാറും എസ്‌യുസിഐ(സി) കേന്ദ്രസ്റ്റാഫ് മെമ്പറും സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ ഡോ.വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
ഫാസിസത്തിന്റെ കടന്നുവരവ് നിലനിൽക്കുന്ന ചൂഷണാധിഷ്ഠിത സമ്പദ്ക്രമത്തെ സംരക്ഷിക്കാനാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നാസി ജർമ്മനിയും ഇറ്റലിയും പ്രയോഗിച്ച രാഷ്ട്രീയായുധമെന്ന നിലയിൽ മാത്രം ഫാസിസത്തെ കാണുന്നത് അപകടമാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ എല്ലാ കാഴ്ചപ്പാടുകളും സമീപനങ്ങളും അവസാനിപ്പിക്കാൻ സഹായിക്കുന്ന വിധം അന്ധതയും അക്രമണാത്മകമായ ചിട്ടയും അണികളിൽ നിറയ്ക്കുകയും ശാസ്ത്രീയകാഴ്ചപ്പാടിനും യുക്തിക്കുംപകരം പ്രാകൃതമായ ചിന്തകൾ ജനങ്ങളിൽ സന്നിവേശിപ്പിക്കുകയും ചെയ്യുന്നത് പണിയെടുക്കുന്നവരും പാവപ്പെട്ടവരുമായ ചൂഷിതജനവിഭാഗങ്ങളുടെ ഒരുമയെ ഭയക്കുന്നവരാണ്. ജനാധിപത്യം കശാപ്പുചെയ്തുകൊണ്ട് ഭരണകർത്താക്കളെടുക്കുന്ന ഏതൊരു തീരുമാനവും പ്രചാരണവും ഫാസിസ്റ്റ് സമീപനങ്ങളായ കാണേണ്ടതുണ്ട്. ഫാസിസത്തിനെതിരായ പോരാട്ടത്തിൽ സോവിയറ്റ് സോഷ്യലിസ്റ്റ് വ്യവസ്ഥ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെ ഓർമ്മകൾ കൂടുതൽ പ്രതിസന്ധിഗ്രസ്തമായ ചുറ്റുപാടുകളിലൂടെ കടന്നുപോകുന്ന നമുക്ക് ഊർജ്ജദായകമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
യോഗത്തിൽ ജില്ലാ സെക്രട്ടേറിയറ്റംഗം ഫ്രാൻസിസ് കളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം ജി.എസ്.പത്മകുമാർ വിഷയാവതരണം നടത്തി. പ്രമുഖ ഇടതുപക്ഷ നിരീക്ഷകനായ അപ്പുക്കുട്ടൻ വള്ളിക്കുന്ന്, ആർഎംപിഐ കേന്ദ്രകമ്മിറ്റിയംഗം കെ.എസ്.ഹരിഹരൻ, ടി.കെ.സുധീർകുമാർ എന്നിവരും പ്രസംഗിച്ചു. അവസാനദിവസവും നൂറുകണക്കിനാളുകൾ പ്രദർശനം വീക്ഷിക്കാനെത്തി.
ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.ഒ.ഷാൻ സ്വാഗതവും സി.കെ.രാജേന്ദ്രൻ നന്ദിയും പറഞ്ഞു.

Posted April 24, 2017 by EKMSUCI in News, Recent, SUCI NEWS

മാനവശക്തി റഷ്യൻ വിപ്ലവ ചരിത്രപ്രദർശന ഉദ്ഘാടനവും കാൾമാർക്‌സിന്റെ 200-ാം ജന്മദിനാചരണവും തൃപ്പൂണിത്തുറയിൽ   Leave a comment

 

റഷ്യൻ വിപ്ലവത്തിന്റെ ശതാബ്ദി ആചരണപരിപാടികളോടനുബന്ധിച്ച് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംഘടിപ്പിക്കുന്ന മാനവശക്തി റഷ്യൻ വിപ്ലവ ചരിത്രപ്രദർശനവും കാറൽ മാർക്‌സിന്റെ 200-ാം ജന്മദിനാചരണവും തൃപ്പൂണിത്തുറ ലായംകൂത്തമ്പലത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം ജയ്‌സൺ ജോസഫ് ഉദ്ഘാടനം ചെയ്തു.
ലെനിന്റെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയനിൽ നടന്ന സോഷ്യലിസ്റ്റ് വിപ്ലവവും തുടർന്ന് വന്ന സോഷ്യലിസ്റ്റ് ഗവൺമെന്റും ലോകചരിത്രത്തിൽ സൃഷ്ടിച്ച സ്വാധീനത്തെക്കുറിച്ച് വ്യക്തമാക്കുന്ന പ്രദർശനം മെയ് 8 വരെ തുടരും. ലോകത്തെ ഇരുണ്ട ആശയങ്ങളാൽ വിറപ്പിച്ച അഡോൾഫ് ഹിറ്റ്‌ലറുടെ നാസി ജർമ്മനിയെയും ഫാസിസത്തെയും പ്രതിരോധിക്കാൻ അന്നത്തെ പുകൾപ്പെറ്റ സാമ്രാജ്യത്വരാജ്യങ്ങൾപോലും ഭയപ്പെട്ടപ്പോൾ സ്റ്റാലിന്റെ നേതൃത്വത്തിൻ കീഴിൽ സോവിയറ്റ് ജനത നടത്തിയ സമാനതകളില്ലാത്ത പോരാട്ടമാണ് ലോകത്തെ ആ വിപത്തിൽ നിന്ന് രക്ഷിച്ചത്. ലോകമെമ്പാടും നിരവധി രാജ്യങ്ങൾക്ക് കോളണി വാഴ്ചയിൽ നിന്നും മോചനം നേടിയെടുക്കാൻ ആ മഹത്തായ രാഷ്ട്രത്തിന്റെ ഇടപെടലിലൂടെ സാധിച്ചു. പൗരന്റെ അടിസ്ഥാന ജീവിതാവശ്യങ്ങളെല്ലാം സർക്കാരിന്റെ ഉത്തരവാദിത്തമായി മാറിയപ്പോൾ, സാമൂഹികതാൽപ്പര്യങ്ങൾക്കായി സ്വയംസമർപ്പിക്കാൻ തയ്യാറായ ഒരു ജനതയുടെ ഏതൊരു കാലത്തെയും പുളകംകൊള്ളിക്കുന്ന വീരസാഹസിക കഥകളും ഭഗത്‌സിംഗും നേതാജി സുഭാഷ് ചന്ദ്രബോസും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും മഹാനായ രവീന്ദ്രനാഥ ടാഗോറും പ്രശസ്ത ശാസ്ത്രജ്ഞൻ മേഘനാഥ് സാഹയും തുടങ്ങി വള്ളത്തോളും എസ്.കെ.പൊറ്റക്കാടും കുറ്റിപ്പുഴ കൃഷ്ണപിള്ളയും സോവിയറ്റ് യൂണിയൻ സന്ദർശിച്ച നിരവധി പ്രമുഖവ്യക്തികളും സോവിയറ്റ് യൂണിയനെയും സോഷ്യലിസത്തെയും കൂറിച്ചു നടത്തിയ അഭിപ്രായപ്രകടനങ്ങളും പുരുഷമേധാവിത്വനുകത്തിൽനിന്ന് മോചിക്കപ്പെട്ട സ്ത്രീകളുടെ ഉയർച്ചയും സോവിയറ്റ് യൂണിയൻ സാമൂഹിക ജീവിതത്തിന്റെയും ശാസ്ത്രത്തിന്റെയും വിവിധ മേഖലകളിൽ നടത്തിയ മുന്നേറ്റങ്ങളെക്കുറിച്ചുമൊക്കെ ശാസ്ത്രീയ വസ്തുതകളുടെ അടിസ്ഥാനത്തിൽ ചർച്ച ചെയ്യുന്ന പ്രദർശനം ഏകദേശം ഇരുന്നൂറോളം ഫ്രെയിമുകളിലായാണ് സജീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും കലാ-സാംസ്‌കാരിക സംഗമങ്ങളും പ്രദർശനനഗരിയിൽ നടക്കും. പ്രവേശനം സൗജന്യമാണ്.
യോഗത്തിൽ ജില്ലാ സെക്രട്ടറി ടി.കെ.സുധീർകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ഡോ.പി.എസ്.ബാബു, ജില്ലാ സെക്രട്ടേറിയറ്റംഗം പി.എം.ദിനേശൻ, ജില്ലാ കമ്മിറ്റിയംഗം സി.ബി.അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രദർശനത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം 7 മണിക്ക് മിഷൻ റ്റൂ മോസ്‌കോ എന്ന സോവിയറ്റ് സിനിമയുടെ പ്രദർശനമുണ്ട്.

Posted April 24, 2017 by EKMSUCI in News, Recent, SUCI NEWS

മാനവശക്തി നവംബർ വിപ്ലവ ചരിത്രപ്രദർശനം: വിളംബരജാഥ നടത്തി   Leave a comment

നവംബര്‍ വിപ്ലവ ചരിത്രപ്രദര്‍ശനത്തിന്റെ ഭാഗമായുള്ള വിളംബരജാഥ, പിറവത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടറി ടി.കെ.സുധീര്‍കുമാര്‍ ജാഥാ ക്യാപ്റ്റന്‍ പി.എം.ദിനേശന് പതാക കൈമാറുന്നു

നവംബര്‍ വിപ്ലവ ചരിത്രപ്രദര്‍ശനത്തിന്റെ ഭാഗമായുള്ള വിളംബരജാഥ, പിറവത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടറി ടി.കെ.സുധീര്‍കുമാര്‍ പ്രസംഗിക്കുന്നു

 

നടക്കാവിൽ AIMSS ജില്ലാ സെക്രട്ടറി സഖാവ്‌ കെ കെ ശോഭ സംസാരിക്കുന്നു.

 

മുളന്തുരുത്തിയിൽ,
ജില്ലാ കമ്മിറ്റിയംഗം സഖാവ്‌: കെ ഒ ഷാൻ പ്രസംഗിക്കുന്നു.

അരയങ്കവിൽ,
ജില്ലാ കമ്മിറ്റിയംഗം സഖാവ്‌: കെ.പി.സാല്‍വിന്‍ പ്രസംഗിക്കുന്നു.

റഷ്യൻ വിപ്ലവത്തിന്റെ ശതാബ്ദി ആചരണപരിപാടികളോടനുബന്ധിച്ച് മേയ് 5,6,7,8 തീയതികളിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ ലായംകൂത്തമ്പലത്തിൽ നടക്കുന്ന മാനവശക്തി ചരിത്രപ്രദർശനത്തിന്റെ ഭാഗമായി വിളംബര ജാഥ നടന്നു. ജാഥ പിറവം ടൗണിൽ, എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടറി ടി.കെ.സുധീർകുമാർ ജാഥാക്യാപ്റ്റൻ ജില്ലാ സെക്രട്ടേറിയറ്റംഗം പി.എം.ദിനേശന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഇരപ്പാംകുഴി, ആരക്കുന്നം, അരയൻകാവ്, മില്ലുപടി, പൂത്തോട്ട, നടക്കാവ്, മുളന്തുരുത്തി, ചോറ്റാനിക്കര, തിരുവാങ്കുളം, കരിങ്ങാച്ചിറ വഴി തൃപ്പൂണിത്തുറ ടൗണിൽ വിളംബരജാഥ സമാപിച്ചു. വിവിധ സ്ഥലങ്ങളിൽ നടന്ന യോഗങ്ങളിൽ പാർട്ടി ജില്ലാ നേതാക്കളായ സി.ബി.അശോകൻ, കെ.ഒ.സുധീർ, കെ.പി.സാൽവിൻ, കെ.ഒ.ഷാൻ, കെ.കെ.ശോഭ, കെ.സി.ജയൻ, പി.പി.അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു. വിളംബരജാഥയുടെ ഭാഗയുള്ള കലാസംഘം വിവിധ കേന്ദ്രങ്ങളിൽ വിപ്ലവഗാനങ്ങൾ ആലപിച്ചു. ജാഥയ്ക്ക് ജില്ലാ നേതാക്കളായ എം.കെ.ഉഷ, സി.കെ.രാജേന്ദ്രൻ, സി.കെ.തമ്പി, എ.സലീം, പി.പി.സജീവ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.
മേയ് 5 ന് കാറൽ മാർക്‌സ് ജന്മദിനാഘോഷവും മാനവശക്തി പ്രദർശന ഉദ്ഘാടനവും സംസ്ഥാന സെക്രട്ടറി സി.കെ.ലൂക്കോസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് മൂന്നു ദിവസങ്ങളിലായി നടക്കുന്ന വിവിധ സെമിനാറുകളിൽ പ്രമുഖ ഇടതുപക്ഷ നേതാക്കളും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. സോവിയറ്റ് സിനിമ പ്രദർശനം, വിപ്ലവഗാനമേള, ഗാനസന്ധ്യ, സംഘചിത്രരചന, കവിയരങ്ങ് തുടങ്ങി വിവിധ പരിപാടികളും സമ്മേളന നഗരിയിൽ സംഘടിപ്പിക്കുന്നുണ്ട്.

Posted April 20, 2017 by EKMSUCI in News, Recent, SUCI NEWS

ബിവറേജസ് കോർപ്പറേഷൻറെ ചില്ലറ വിൽപ്പന മദ്യശാല അടച്ചുപൂട്ടണം മദ്യ വിരുദ്ധ ജനകീയ സമര സമിതി   Leave a comment

 

.മുളന്തുരുത്തി: 01.04.2017,

മുളന്തുരുത്തിയിൽ പുതുതായി തുറന്ന ബിവറേജസ് കോർപ്പറേഷൻറെ ചില്ലറ വിൽപ്പന മദ്യശാല അടച്ചുപൂട്ടണമെന്ന് മദ്യ വിരുദ്ധ ജനകീയ സമര സമിതി മുളന്തുരുത്തി മേഖല കമ്മിറ്റി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

ശക്തമായ മദ്യവിരുദ്ധ പ്രവർത്തനം നടന്നുവരുന്ന മേഖലയാണ് മുളന്തുരുത്തി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുളന്തുരുത്തിയിൽ വർഷങ്ങളായി പ്രവർത്തിച്ചു വന്നിരുന്ന ബിവറേജസ് മദ്യ വില്പനശാലയും ബാറും അടച്ചുപൂട്ടുകയുണ്ടായി.അതുവഴി സാധാരണ ജനങ്ങളുടെ ജീവിതത്തിൽ,പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതത്തിൽ ഗുണപരമായ വ്യത്യാസങ്ങളാണ് ഉണ്ടായത്. മദ്യ ലഭ്യത കുറഞ്ഞതിനാൽ മുളന്തുരുത്തി പ്രദേശത്തു പലരും മദ്യപാനം കുറയ്ക്കുകയോ നിർത്തുകയോചെയ്തു. ഇത്‌ കുടുംബങ്ങളിൽ സ്വസ്ഥതയും സാമ്പത്തിക ഭദ്രതയും ഉണ്ടാകാൻ ഇടയാക്കി.ചെറുപ്പക്കാരിലും മദ്യപാന ശീലം കുറഞ്ഞുവന്നു.മുളന്തുരുത്തി മേഖലയിൽ താരതമ്യേന നിലനിൽക്കുന്ന സമാധാന അന്തരീക്ഷത്തിനു ഒരു പ്രധാനകാരണം മദ്യശാലകൾ അടച്ചുപൂട്ടിയതാണ്.
ബിവറേജസിൻറെ വിൽപ്പന കേന്ദ്രം വീണ്ടും മുളന്തുരുത്തിയിൽ തുറന്നത് സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ മദ്യ നയത്തിന്റെ ഭാഗമാണെന്നും എല്ലാം ശരിയാക്കാമെന്നു വാഗ്ദാനം നൽകി അധികാരത്തിൽ വന്ന എൽ.ഡി.എഫ്.സർക്കാർ പടിപടിയായി ശരിയാക്കുന്നത് അടച്ചുപൂട്ടപ്പെട്ട മദ്യ ശാലകൾ ഒന്നൊന്നായി വീണ്ടും തുറന്നു പ്രവർത്തിപ്പിച്ചുകൊണ്ടാണെന്നും സമിതി കുറ്റപ്പെടുത്തി. വില്പനകേന്ദ്രം വീണ്ടും തുറന്ന നടപടിയോട് മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടെന്തെന്നു വ്യക്തമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

Posted April 2, 2017 by EKMSUCI in MVJSS, News, PEOPLE'S MOVEMENT, Recent

ഭഗത്‌സിംഗ് രക്തസാക്ഷിദിനാചരണം അത്താണിയില്‍   Leave a comment

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ അനശ്വര രക്തസാക്ഷി ഭഗത്‌സിംഗിനെ അനുസ്മരിച്ചുകൊണ്ട് എഐഡിവൈഒ എറണാകുളം ജില്ലാ കമ്മിറ്റി നെടുമ്പാശ്ശേരി അത്താണിയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ എഐഡിവൈഒ സംസ്ഥാന സെക്രട്ടറി സഖാവ് ഇ.വി.പ്രകാശ് മുഖ്യപ്രസംഗം നടത്തുന്നു. ജില്ലാസെക്രട്ടറി കെ.പി.സാല്‍വിന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ എഐഎംഎസ്എസ് ജില്ലാ സെക്രട്ടറി സഖാവ് കെ.കെ.ശോഭ, എഐഡിവൈഒ ജില്ലാ നേതാക്കളായ സഖാക്കള്‍ കെ.വി.സന്തോഷ്, രാഹുല്‍ രാജ് എന്നിവരും പ്രസംഗിച്ചു.

Posted March 24, 2017 by EKMSUCI in AIDYO, Frontal Organisations, News, Recent

%d bloggers like this: