Archive for the ‘AIDYO’ Category

ഭഗത്‌സിംഗ് രക്തസാക്ഷിദിനാചരണം അത്താണിയില്‍   Leave a comment

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ അനശ്വര രക്തസാക്ഷി ഭഗത്‌സിംഗിനെ അനുസ്മരിച്ചുകൊണ്ട് എഐഡിവൈഒ എറണാകുളം ജില്ലാ കമ്മിറ്റി നെടുമ്പാശ്ശേരി അത്താണിയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ എഐഡിവൈഒ സംസ്ഥാന സെക്രട്ടറി സഖാവ് ഇ.വി.പ്രകാശ് മുഖ്യപ്രസംഗം നടത്തുന്നു. ജില്ലാസെക്രട്ടറി കെ.പി.സാല്‍വിന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ എഐഎംഎസ്എസ് ജില്ലാ സെക്രട്ടറി സഖാവ് കെ.കെ.ശോഭ, എഐഡിവൈഒ ജില്ലാ നേതാക്കളായ സഖാക്കള്‍ കെ.വി.സന്തോഷ്, രാഹുല്‍ രാജ് എന്നിവരും പ്രസംഗിച്ചു.

Advertisements

Posted March 24, 2017 by EKMSUCI in AIDYO, Frontal Organisations, News, Recent

എറണാകുളത്ത് നേതാജി സുഭാഷ് ചന്ദ്രബോസ് അനുസ്മരണം   Leave a comment

നേതാജി ജയന്തി ആചരണം എഐഡിവൈഒ സംസ്ഥാന സെക്രട്ടറി സഖാവ് ഇ.വി.പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

നേതാജി ജയന്തി ആചരണം എഐഡിവൈഒ സംസ്ഥാന സെക്രട്ടറി സഖാവ് ഇ.വി.പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ യുവജന-വിദ്യാർത്ഥി-വനിതാ സംഘടനകളുടെ നേതൃത്വത്തിൽ ജനുവരി 23 നേതാജി ജയന്തി സംസ്ഥാനത്തും വ്യാപകമായി ആചരിക്കപ്പെട്ടു
എഐഡിവൈഒയും എഐഡിഎസ്ഒയും സംയുക്തമായി എറണാകുളം മേനകയിൽ സംഘടിപ്പിച്ച നേതാജി ദിനാചരണപരിപാടിയിൽ എഐഡിവൈഒ സംസ്ഥാന സെക്രട്ടറി സഖാവ് ഇ.വി.പ്രകാശ് മുഖ്യപ്രഭാഷണം നടത്തി.
എഐഡിഎസ്ഒ ജില്ലാ പ്രസിഡന്റ് സഖാവ് രശ്മിരവി അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ഡിവൈഒ ജില്ലാ നേതാക്കളായ സഖാക്കൾ കെ.പി.സാൽവിൻ, എ.റജീന, ബി.ഗോപൻ എന്നിവർ പ്രസംഗിച്ചു. എഐഡിഎസ്ഒ ജില്ലാ ജോയിന്റ് സെക്രട്ടറി സഖാവ് നിലീന മോഹൻകുമാർ സ്വാഗതവും സഖാവ് ആഷ്‌ന തമ്പി നന്ദിയും പറഞ്ഞു.

Posted January 23, 2017 by EKMSUCI in AIDSO, AIDYO, Frontal Organisations, News, Recent

എഐഡിവൈഒ സംഘടിപ്പിച്ച എറണാകുളം ജില്ലാ യുവജനസമ്മേളനം   Leave a comment

dyo conf inaguration tk sudhirkumar

Inauguration speech by Com: T.K Sudhirekumar

dyo dist conf 1 nkb

Com: N.K Biju Speaking

ആൾ ഇന്ത്യാ ഡെമോക്രാറ്റിക്ക് യൂത്ത് ഓർഗനൈസേഷൻ (എഐഡിവൈഒ)ന്റെ നേതൃത്വത്തിൽ 2-ാമത് എറണാകുളം ജില്ലാ യുവജനസമ്മേളനം സംഘടിപ്പിച്ചു. എറണാകുളം അയ്യപ്പൻകാവിൽ നടന്ന യുവജനസമ്മേളനം സംസ്ഥാനപ്രസിഡന്റ് ടി.കെ.സുധീർകുമാർ ഉദ്ഘാടനം ചെയ്തു.
”ഒളിമ്പിക്‌സിലെ നമ്മുടെ നാടിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം രാജ്യത്തെ യുവജനതയുടെ അവസ്ഥയെയാണ് വെളിപ്പെടുത്തുന്നത്. പശുവിന്റെയും പട്ടിയുടെയും അവകാശത്തെക്കുറിച്ച് സംസാരിക്കുകയും നാടിന്റെ പൗരാണിക പാരമ്പര്യത്തെപ്പറ്റി മിഥ്യാഭിമാനബോധം വച്ചുപുലർത്തുകയും ചെയ്യുന്ന ഒരു ജനത, ദാരിദ്ര്യത്തിന്റെയും അരക്ഷിതാവസ്ഥയുടെയും മധ്യത്തിലേയ്ക്ക് ജനിച്ചുവീഴുന്ന കുട്ടികളെ പുഴുക്കളെപ്പോലെയാണ് പരിഗണിക്കുന്നത്. ആധുനിക-പരിഷ്‌കൃതസമൂഹത്തെയും ജീവിതത്തെയും തിരിച്ചറിയാനാകാതെ ജാതിയും മതവും പറഞ്ഞും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമകളാക്കിയും പ്രാകൃതഗോത്രാചാരങ്ങളുടെ മധ്യത്തിൽ ജീവിക്കുന്ന ഒരു കൂട്ടമാക്കി ഈ നാട്ടിലെ തലമുറകളെ പരുവപ്പെടുത്താനാണ് ഭരണാധികാരികൾ ശ്രമിക്കുന്നത്. അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹ്യതിന്മകൾക്കെതിരെ ജനാധിപത്യബോധമുയർത്തി രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കാനും സമത്വപൂർണ്ണമായ ഒരു സാമൂഹ്യവ്യവസ്ഥ കെട്ടിപ്പടുക്കുകയുമാണ് വേണ്ട”തെന്ന് അദ്ദേഹം തുടർന്നുപറഞ്ഞു.
ജില്ലാപ്രസിഡന്റ് പി.പി.അഗസ്റ്റിൻ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സംസ്ഥാനസെക്രട്ടറി എൻ.കെ.ബിജു മുഖ്യപ്രഭാഷണം നടത്തി.

സംഘപരിവാറിന്റെ നേതൃത്വത്തിൽ ദളിത്-ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ യുവജന പ്രതിരോധനിര വളർന്നുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാടിന്റെ വിമോചനപോരാട്ടങ്ങളെ തള്ളിപ്പറഞ്ഞവർ ഇന്ന് ദേശസ്‌നേഹികളായി അവതരിക്കുകയാണ്. ഐഎൻഎ ഹീറോ വക്കം അബ്ദുൾഖാദറിനെപ്പോലെയുള്ള ധീരരക്തസാക്ഷികളുടെ പാരമ്പര്യത്തെ തള്ളിപ്പറയുന്നവരെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. എഐഡിഎസ്ഒ ജില്ലാപ്രസിഡന്റ് രശ്മിരവി, എഐഡിവൈഒ ജില്ലാനേതാക്കളായ എം.കെ.ഉഷ, ജോണി ജോസഫ്, എം.ആർ.രാജീവൻ, എം.വി.വിജയകുമാർ, കെ.വി.സന്തോഷ്, ടി.സി.രാജമ്മ, മീര കെ.ജയൻ, ബാലമുരളി തുടങ്ങിയവർ പ്രസംഗിച്ചു.

കെ.ഒ.സുധീർ പ്രസിഡന്റായും എം.കെ.ഉഷ, എം.ആർ.രാജീവൻ, എം.വി.വിജയകുമാർ, ബിനു എൻ.ആർ എന്നിവരെ വൈസ്പ്രസിഡന്റുമാരായും കെ.പി.സാൽവിൻ സെക്രട്ടറിയായും കെ.വി.സന്തോഷ്, പി.ഡി.സിജു, പി.വി.രജീഷ് ജോയിന്റ് സെക്രട്ടറിമാരായും അജിതാ വർഗ്ഗീസ് ട്രഷററായുമുള്ള 38 അംഗ പുതിയ ജില്ലാ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

Posted August 28, 2016 by EKMSUCI in AIDYO, Frontal Organisations, News, Recent

ഭഗത്‌സിംഗ് രക്തസാക്ഷിദിനാചരണം അങ്കമാലിയിൽ   Leave a comment

AIDYO District president Comrade PP Agustine speaking

AIDYO District president Comrade PP Agustine speaking

 

AIDSO District president Comrade Salvin KP speaking

AIDSO District president Comrade Salvin KP speaking

മാർച്ച് 23:

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ അനശ്വര പോരാളി ഭഗത്‌സിംഗിന്റെ രക്തസാക്ഷിദിനം എഐഡിഎസ്ഒയും എഐഡിവൈഒയും ചേർന്ന് ആചരിച്ചു. അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിനുസമീപം ചേർന്ന ആചരണയോഗത്തിൽ എഐഡിവൈഒ ജില്ലാ പ്രസിഡന്റ് സഖാവ് പി.പി.അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി.
രാജ്യസ്‌നേഹത്തിന്റെയും ദേശദ്രോഹത്തിന്റെയും പേരിൽ സംഘപരിവാർ നടത്തുന്ന കിരാത ആക്രമണങ്ങൾക്കെതിരെ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ രംഗത്തിറങ്ങണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് വാഴ്ചയ്‌ക്കെതിരെ നടത്തിയ ഉജ്ജ്വലമായ പോരാട്ടത്തിന്റെ സൃഷ്ടിയാണ് ഇന്ത്യൻ ദേശീയതയും സ്വതന്ത്ര ഇന്ത്യയും. അതിനുമുമ്പ് തമ്മിലടിച്ചിരുന്ന നാട്ടുരാജ്യങ്ങൾമാത്രമേ ഇവിടെയുണ്ടായിരുന്നുള്ളു. എന്നാൽ ഈ സ്വാതന്ത്ര്യസമരപോരാട്ടത്തിനെതിരെ നിലപാടെടുത്ത് ബ്രിട്ടീഷ് വാഴ്ചയോട് സന്ധിമനോഭാവം പുലർത്തിയിരുന്ന ഇന്നത്തെ സംഘപരിവാറിന്റെ മുൻഗാമികൾ ഇന്ന് ദേശസ്‌നേഹത്തെക്കുറിച്ചുപറയുന്നത് തട്ടിപ്പാണെന്ന് നാം തിരിച്ചറിയണം. രാജ്യത്തെ സ്വദേശ-വിദേശ സാമ്രാജ്യത്വ മൂലധനശക്തികൾക്ക് ചൂഷണത്തിനുവേണ്ടി തുറന്നുകൊടുക്കുന്ന മോദിയുടെ ബിജെപി സർക്കാരും മൻമോഹന്റെ കോൺഗ്രസ്സും ഈ നയങ്ങളെ പിന്തുണയ്ക്കുന്ന കക്ഷിരാഷ്ട്രീയപ്രസ്ഥാനങ്ങളും രാജ്യത്തെ ബഹുഭൂരിപക്ഷത്തിനും എതിരാണ്. ഇവരാണ് രാജ്യദ്രോഹികൾ. ഭഗത്‌സിംഗും സഖാക്കളും എല്ലാത്തരം ചൂഷണങ്ങളിൽ നിന്നും വിമുക്തമായ ഒരു ഭാരതത്തെയാണ് സ്വപ്നം കണ്ടിരുന്നത്. ആ സ്വപ്നംപൂർത്തീകരിക്കാൻ ഒരുമിക്കുകയെന്നതാണ് യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.
എഐഡിഎസ്ഒ ജില്ലാ പ്രസിഡന്റ് സഖാവ് കെ.പി.സാൽവിൻ അദ്ധ്യക്ഷത വഹിച്ചു. എസ്‌യുസിഐ(സി) അങ്കമാലി ലോക്കൽ സെക്രട്ടറി സഖാവ് കെ.സി.ജയൻ, എഐഎംഎസ്എസ് ജില്ലാ വൈസ്പ്രസിഡന്റുമാരായ സഖാവ് എം.കെ.കാഞ്ചനവല്ലി, സഖാവ് ബി.പി.ബിന്ദു, എഐഡിഎസ്ഒ ജില്ലാ സെക്രട്ടറി രശ്മി രവി, ജില്ലാ കമ്മിറ്റിയംഗങ്ങളായ നിഖിൽ സജി തോമസ് തുടങ്ങിയവരും പ്രസംഗിച്ചു.

Posted March 23, 2016 by EKMSUCI in AIDSO, AIDYO, Frontal Organisations

വര്‍ഗ്ഗീയ ഭ്രാന്തിനെതിരെ യുവജന സംഗമം   Leave a comment

Comrade N.K Biju addressing  function

                                                                                                                               Comrade N.K Biju addressing function

ജനങ്ങളുടെ ഐക്യം തകര്‍ക്കുവാന്‍ ഭരണവര്‍ഗ്ഗം ഇളക്കിവിടുന്ന വര്‍ഗ്ഗീയ ഭ്രാന്തിനെതിരെ മാനവഐക്യത്തിനായി പൊരുതുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് എഐഡിവൈഒ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 15ന് എറണാകുളം മേനകയില്‍ യുവജനസംഗമം സംഘടിപ്പിച്ചു. സംഗമം എഐഡിവൈഒ സംസ്ഥാന സെക്രട്ടറി സ: എന്‍.കെ.ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.പി.അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി ടി.കെ. സുധീര്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു.

എഐഡിവൈഒ ജില്ലാസെക്രട്ടറി കെ.ഒ സുധീര്‍, വൈസ് പ്രസിഡന്റ് ജോണി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. യുവജന സംഗമത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് എഐയുറ്റിയുസി. ജില്ലാ സെക്രട്ടറി പി. എം. ദിനേശന്‍, എഐഎംഎസ്എസ് ജില്ലാ സെക്രട്ടറി കെ.കെ. ശോഭ എഐഡിഎസ്ഒ ജില്ലാ പ്രസിഡന്റ് കെ.പി.സാല്‍വിന്‍, സെക്രട്ടറി രശ്മി രവി, അനൂപ് ഏരിമറ്റം, ബിജു സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു.

Posted December 15, 2015 by EKMSUCI in AIDYO, Frontal Organisations

ജനാധിപത്യം സംരക്ഷിക്കാന്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണം   Leave a comment

12004829_1043063865717327_6453051345366598145_n

12003004_1043063869050660_5320163413600462986_n

പ്രൊഫ: എം.എം. കല്‍ബുര്‍ഗിയുടെ നിഷ്ഠൂരമായ കൊലപാതകത്തില്‍ പ്രതിഷേധിച്ചുകൊണ്ട് എ.ഐ.ഡി.വൈ.ഒ. എറണാകുളം ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജാഗ്രതാദിനമാചരിച്ചു. എറണാകുളം മേനകയില്‍ നടന്ന സമ്മേളനത്തില്‍ എ.ഐ.ഡി.വൈ.ഒ സംസ്ഥാനസെക്രട്ടറി എന്‍.കെ ബിജു മുഖ്യപ്രഭാഷണം നടത്തി. ‘ഭരണാധികാരികളുടെ പിന്തുണയോടെ രാജ്യത്ത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന അധ്‌നവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നില കൊണ്ടു എന്നതിന്റെ പേരിലാണ് പ്രൊഫ: കല്‍ബുര്‍ഗിയെ കൊലചെയ്തത്. ജനാധിപത്യത്തിനെതിരെയുളള ഫാസിസ്റ്റ് ശക്തികളുടെ നിരന്തരമായ കടന്നാക്രമണത്തിന്റെ അവസാനത്തെ ഇരയാണ് പ്രൊഫ: കല്‍ബുര്‍ഗി. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുളള വര്‍ഗ്ഗീയ ശക്തികളുടെ ഫാസിസ്റ്റ് ഗൂഢാലോചനക്കെതിരെ സമൂഹം നിതാന്ത ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എ.ഐ.ഡി.വൈ.ഒ ജില്ലാപ്രസിഡന്റ് പി.പി. അഗസ്റ്റിന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ഒ സുധീര്‍, എ.ഐ.ഡി.എസ്.ഒ ജില്ലാ പ്രസിഡന്റ് കെ.പി. സാല്‍വിന്‍, എം.കെ ഉഷ, ജോണി ജോസഫ്, എ.ബ്രഹ്മകുമാര്‍, രശ്മി രവി, അഖില്‍ മുരളി, നിഖില്‍ സജി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Posted September 10, 2015 by EKMSUCI in AIDYO

യുവജനങ്ങള്‍ സാംസ്‌കാരികമായി ഉയരാതെ സാമൂഹ്യതിന്മകളെ ചെറുക്കാനാവില്ല -എഐഡിവൈഒ   Leave a comment

OLYMPUS DIGITAL CAMERA

Com PP Augustine Inaugurates

അങ്കമാലി, ജൂണ്‍ 26,
യുവജനങ്ങള്‍ സാംസ്‌കാരികമായി ഉയരാതെ സാമൂഹ്യതിന്മകളെ ചെറുക്കാനാവില്ലെന്ന് എഐഡിവൈഒ ജില്ലാ പ്രസിഡന്റ് പി.പി.അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു. അന്തര്‍ദ്ദേശീയ ലഹരിവിരുദ്ധദിനവും എഐഡിവൈഒയുടെ 49-ാം സ്ഥാപനദിനവും ആചരിച്ചുകൊണ്ട് അങ്കമാലി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാത്തരം തിന്മകളിലേക്കും യുവാക്കളെ എടുത്തെറിയുന്ന സാമൂഹ്യവ്യവസ്ഥിതിയാണ് നിലവിലുള്ളത്. മദ്യവും മയക്കുമരുന്നും ലൈംഗീക അരാജകതയും പടര്‍ത്തുന്ന കമ്പോള സമ്പദ്ക്രമം സത്യത്തില്‍ സാമൂഹ്യവികാസ പ്രക്രിയയ്ക്ക് തുരക്കം വയ്ക്കുകയാണ്. ക്രൂരമായ മുതലാളിത്ത ചൂഷണത്തിന്റെ പിടിയില്‍പ്പെട്ട ജനങ്ങള്‍ മോചനത്തിനുവേണ്ടി കേഴുന്നു. പക്ഷേ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ചരിത്രപരമായി ചുമതലപ്പെട്ട ഈ രാജ്യത്തെ യുവാക്കളും വിദ്യാര്‍ത്ഥികളും ജനാധിപത്യ-ശാസ്ത്രീയ-സദാചാര ധാരണകളുടെ അഭാവത്തില്‍ അജ്ഞതയിലേക്കും അന്ധകാരത്തിലേക്കും നയിക്കപ്പെടുകയാണ്. ഈ അപകടത്തെ തടയാന്‍ നേരായി ചിന്തിക്കുന്നവര്‍ ഒന്നിച്ചുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.

അങ്കമാലി മേഖലാ സെക്രട്ടറി എന്‍.ആര്‍.ബിനു അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ.ഒ.സുധീര്‍ മുഖ്യപ്രഭാഷണം നടത്തി. അടിമുടി കോഴയിലും അഴിമതിയിലും മുങ്ങിയിരിക്കുന്ന സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ചേര്‍ന്നുള്ള സമവായമാണ് ജനാനുകൂലമായി പ്രഖ്യാപിക്കപ്പെട്ട ഒരു മദ്യനയത്തെ അട്ടിമറിക്കാന്‍ കാരണമായത്. ഈ സാഹചര്യത്തില്‍ കരുത്തുറ്റ ജനകീയപ്രക്ഷോഭത്തിന്റെ സമ്മര്‍ദ്ദം ശക്തിപ്പെടുത്തുകയല്ലാതെ മറ്റുമാര്‍ഗ്ഗങ്ങളൊന്നും ഭരണാധികാരികളെ ശരിയായ നിലപാടിലേക്ക് എത്തിക്കാന്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) അങ്കമാലി ലോക്കല്‍ സെക്രട്ടറി കെ.സി.ജയന്‍, എഐഡിഎസ്ഒ ജില്ലാ പ്രസിഡന്റ് കെ.പി.സാല്‍വിന്‍, എഐഡിവൈഒ നേതാക്കളായ എം.വി.വിജയകുമാര്‍, പി.വി.രജീഷ്, കെ.സി.ജ്യോതിലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.ജി.പുഷ്പജന്‍ സ്വാഗതവും നിഖില്‍ സജി തോമസ് നന്ദിയും പറഞ്ഞു.

Posted June 27, 2015 by EKMSUCI in AIDYO, Frontal Organisations

%d bloggers like this: