Archive for the ‘JPS’ Category

ജനാധിപത്യ-പൗരാവാകാശ സംരക്ഷണ സമ്മേളനം   Leave a comment

 

 

എറണാകുളം മേനകയില്‍ നടന്ന ജനാധിപത്യ-പൗരവകാശ സംരക്ഷണ സമ്മേളനത്തില്‍ പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എം.ഷാജര്‍ഖാന്‍ മുഖ്യപ്രസംഗം നടത്തുന്നു

 

എറണാകുളം മേനകയില്‍ നടന്ന ജനാധിപത്യ-പൗരാവകാശ സംരക്ഷണ സമ്മേളനം പ്രൊഫ.കെ.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്യുന്നു.

ജിഷ്ണുവിന്റെ മാതാവ് മഹിജയുടെ സമരത്തെ സഹായിച്ചതിന്റെ പേരിൽ പൊതുപ്രവർത്തകരെ അന്യായമായി അറസ്റ്റുചെയ്ത് ജയിലിലടയ്ക്കുകയും കള്ളക്കേസ്സുകൾ ചുമത്തുകയും ചെയ്ത നടപടി ഭരണകൂട ഭീകരതയാണെന്നും ഇടതുപക്ഷമെന്നറിയപ്പെടുന്ന ഒരു ഗവൺമെന്റ് അത് ചെയ്തത് തീർത്തും നിർഭാഗ്യകരമായിപ്പോയെന്നും പ്രൊഫ.കെ.അരവിന്ദാക്ഷൻ അഭിപ്രായപ്പെട്ടു. എറണാകുളം മേനകയിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംഘടിപ്പിച്ച ജനാധിപത്യ-പൗരാവകാശ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകം ദൃശ്യമാധ്യമങ്ങളിലൂടെ നേരിൽ കണ്ട സംഭവത്തെയാണ് വളച്ചൊടിച്ച് കള്ളക്കേസ്സുചുമത്താനായി സർക്കാർ ഉപയോഗപ്പെടുത്തിയത്. സമരം ചെയ്യുന്നവർ ഉയർത്തിയ ആവശ്യങ്ങളിൽനിന്ന് മുഖം തിരിക്കുകയും അവർക്ക് നീതി നടപ്പാക്കികിട്ടുന്നതിന് സമയബന്ധിതവും മതിയായതുമായ ഇടപടൽ ഇല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇത്തരമൊരു നടപടിയിലൂടെ സർക്കാർ ആരുടെ ഭാഗത്താണ് എന്നത് സംശയരഹിതമായി തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ജിഷ്ണുവിന്റെ അമ്മയെ സഹായിച്ചതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും എസ്‌യുസിഐ(സി) നേതാവുമായ എം.ഷാജർഖാൻ സമ്മേളനത്തിൽ മുഖ്യപ്രസംഗം നടത്തി. സമരത്തെ പൊളിക്കാൻ സംസ്ഥാന സർക്കാരാണ് ഗൂഢാലോചന നടത്തിയത്. സമരം എന്തുനേടിയെന്നും സിപിഐ(എം) കുടുംബത്തെ റാഞ്ചിയെന്നുമൊക്കെ പറയുന്നതുവഴിതന്നെ മുൻകൂട്ടി ഉറപ്പിച്ച വഴികളിലൂടെയാണ് ഭരണസംവിധാനം നീങ്ങിയതെന്ന് വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു. രക്തബന്ധുക്കൾ മാത്രമേ വിഷയങ്ങളിൽ ഇടപെടാൻ പാടുള്ളുവെന്ന അപഹാസ്യമായ അഭിപ്രായം ഫാസിസ്റ്റുകൾക്കുമാത്രമേ പറയാനാകൂ. സ്വാശ്രയ മാഫിയ സംസ്ഥാനത്ത് ശക്തിപ്പെട്ടതിനുപിന്നിൽ അവരുമായി അവിഹിത ബന്ധം പുലർത്തുന്ന മുഖ്യധാരാ രാഷ്ട്രീയ സംവിധാനത്തിന്റെ അകമഴിഞ്ഞ പിന്തുണയാണ് ഉള്ളത്. കേരളത്തിലെ ഒരൊറ്റ വിദ്യാർത്ഥിക്കുപോലും ഇനി ഇത്തരമനുഭവം ഉണ്ടാകാതെ നോക്കാൻ ശക്തമായ വിദ്യാഭ്യാസ സംരക്ഷണപ്രസ്ഥാനം രൂപപ്പെട്ടുവന്നിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടറി ടി.കെ.സുധീർകുമാർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹാഷിംചേന്ദാമ്പിള്ളി, പി.പി.സാജു, കെ.കെ.ഗോപിനായർ, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ്, ജബ്ബാർ മേത്തർ, ജയ്മാധവ് മാധവശ്ശേരി, അഡ്വ. പഞ്ഞിമല ബാലകൃഷ്ണൻ, ബാബു പള്ളിക്കപ്പറമ്പിൽ, പയസ് തുരുത്തേൽ, ഫ്രാൻസിസ് കളത്തുങ്കൽ, പി.എം.ദിനേശൻ, സി.ബി.അശോകൻ, കെ.കെ.ശോഭ, കെ.ഒ.സുധീർ, കെ.പി.സാൽവിൻ, എം.കെ.ഉഷ തുടങ്ങിയവർ പ്രസംഗിച്ചു.

Posted May 24, 2017 by EKMSUCI in JPS, News, PEOPLE'S MOVEMENT, Recent

വല്ലാർപാടം പോലീസ് അതിക്രമം: ജൂഡീഷ്യൽ അന്വേഷണം വേണം – ജനകീയ കൂട്ടായ്മ   Leave a comment

 

ജനകീയ കൂട്ടായ്മയിൽ എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടറി
സഖാവ് ടി.കെ.സുധീർകുമാർ പ്രസംഗിക്കുന്നു

വല്ലാർപാടത്ത് ബാലികയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റു ചെയ്യാത്തതിനെതിരെ ജനകീയ സമരസമിതി നടത്തിയ പ്രതിഷേധത്തിനുനേരെയുണ്ടായ പോലീസ് അതിക്രമത്തെക്കുറിച്ച് ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജനകീയപ്രതിരോധ സമിതി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ഹൈക്കോടതി ജംഗ്ഷനിൽ നടന്ന കൂട്ടായ്മ ജില്ലാ പ്രസിഡന്റ് പ്രൊഫ.കെ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.
”സംഭവം പുറത്തറിഞ്ഞതിന് ശേഷം 18 ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റുചെയ്യാൻ തയ്യാറാവാത്ത സാഹചര്യത്തിൽ ജനങ്ങൾ നടത്തിയ പ്രതിഷേധത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ നടത്തിയ ശ്രമം പ്രതിഷേധകരമാണെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞുകുട്ടികൾക്കുപോലും സുരക്ഷിതമല്ലാത്ത നാടായി കേരളം മാറുന്നത് ദൗർഭാഗ്യകരമാണ്. പ്രതികളെ ചൂണ്ടിക്കാണിച്ചുകൊടുത്താൽപോലും നടപടിയെടുക്കാൻ ഭരണാധികാരികൾ തയ്യാറാകാതിരിക്കുന്നത് ഇത്തരം സംഭവങ്ങളെ പ്രോത്സാഹിപ്പിക്കലാണ്. നിലനിൽക്കുന്ന നിയമങ്ങൾ പോലും നടപ്പിലാക്കാതെയും ജനകീയ പ്രതിഷേധത്തെ അടിച്ചമർത്തിയും സർക്കാർതന്നെ പ്രതിപട്ടികയിലാകുകയാണ് വല്ലാർപാടം സംഭവത്തിലൂടെ ഉണ്ടായിരിക്കുന്നത്”. സമരസമിതി നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി എടുത്തിരിക്കുന്ന കേസ്സ് പിൻവലിക്കണമെന്നും നാടിന് സ്വാഭാവികനീതി ഉറപ്പാക്കണ”മെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ഫ്രാൻസിസ് കളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഷെറി ജെ.തോമസ്, ടി.കെ.സുധീർകുമാർ, കെ.റജികുമാർ, ഏലൂർഗോപിനാഥ്, പി.എം.ദിനേശൻ, അഡ്വ.പഞ്ഞിമല ബാലകൃഷ്ണൻ, കെ.കെ.ശോഭ, വല്ലാർപാടം ജനകീയ സമരസമിതി കൺവീനർ ടി.എം.ജോസഫ്, റുബീന ബെന്നി, ജോണി ജോസഫ്, കെ.പി.സാൽവിൻ, ജമാൽ മഞ്ഞുമ്മൽ, സ്റ്റാൻലി മുളവുകാട്, ആൻണി മുളവുകാട് തുടങ്ങിയവർ പ്രസംഗിച്ചു.

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യർ അനുസ്മരണ സമ്മേളനം മുളന്തുരുത്തിയില്‍ സംഘടിപ്പിച്ചു.   Leave a comment

12299137_535434689938357_567993044448864904_n

കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി മുളന്തുരുത്തി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിരോധ സമിതി ഓഫീസ് അങ്കണത്തില്‍(സ്റ്റീഫൻസണ്‍ കോംപ്ലക്സ്, മുളന്തുരുത്തി) ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

സമിതി ജില്ലാകണ്‍വീനര്‍ എൻ.ആര്‍.മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. മദ്യവിരുദ്ധ ജനകീയ സമര സമിതി മുളന്തുരുത്തി മേഖല കമ്മിറ്റിയുടെ കണ്‍വീനര്‍ സെനിത്കുമാര്‍.എം.ആര്‍.സ്വാഗതം പറഞ്ഞു. തി ലിവിഗ് ലജന്‍ഡ് എന്ന വി.ആര്‍.കൃഷ്ണയ്യറുടെ ജീവിതത്തെ കുറിച്ചുള്ള ഡോക്കുമെന്‍ററി നിര്‍മിച്ച ബിനു രാജ് കലാപീഠം മുഖ്യ പ്രഭാഷണം നടത്തി. സി.പി.എെ(എം) മുളന്തുരുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എ.ജോഷി, മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.മരിയൻ വര്‍ഗീസ്,  സി.കെ.പ്രഭാകരൻ (സിപിഎെ), വേണുഗോപാൽ.  വി.പി(യൂത്ത് കോണ്‍ഗ്രസ്), കെ..ജി.സനീഷ്(ശാസ്ത്ര സാഹിത്യ പരിഷത്ത്), എം.കെ.ഉഷ(എസ്.യു.സി.എ.കമ്മൃൂണിസ്റ്റ്), പി.പി.സജീവ്കുമാര്‍ (ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി) എന്നിവർ പ്രസംഗിച്ചു.

 

Posted December 7, 2016 by EKMSUCI in JPS, News, PEOPLE'S MOVEMENT, Recent

‘നമുക്ക് ജാതിയില്ല’ പ്രഖ്യാപനത്തിന്റെ യഥാർത്ഥ വിവക്ഷ എന്ത്? ചർച്ച സമ്മേളനം,2016 ഒക്ടോ.16. മുളന്തുരുത്തിയിൽ നവോഥാന ശക്തി യുടെ ആഭിമുഖ്യത്തിൽ നടന്നു.   Leave a comment

കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാന സെക്രട്ടറി ജ്യോതികൃഷ്ണൻ ചർച്ച സമ്മേളനം ഉത്‌ഘാടനം ചെയ്യുന്നു. അധ്യക്ഷൻ എൻ.ആർ.മോഹൻകുമാർ,വിഷയ അവതാരകൻ സ്ലീബാദാസ് പി.സ്റ്റീഫൻ, എം.ആർ.സെനീത്കുമാർ എന്നിവർവേദിയിൽ.

കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാന സെക്രട്ടറി ജ്യോതികൃഷ്ണൻ ചർച്ച സമ്മേളനം ഉത്‌ഘാടനം ചെയ്യുന്നു. അധ്യക്ഷൻ എൻ.ആർ.മോഹൻകുമാർ,വിഷയ അവതാരകൻ സ്ലീബാദാസ് പി.സ്റ്റീഫൻ, എം.ആർ.സെനീത്കുമാർ എന്നിവർവേദിയിൽ.

 

 

Posted October 17, 2016 by EKMSUCI in JPS, Navothanasakti

മഹാശ്വേതാദേവിയോടുള്ള അനാദരവ് അവസാനിപ്പിക്കണം. മൂലമ്പിള്ളി പാക്കേജ് പൂർണ്ണമായി നടപ്പിലാക്കണം -പ്രൊഫ.കെ.അരവിന്ദാക്ഷൻ   Leave a comment

Prof K Aravindakshan

Prof K Aravindakshan speaking

Moolampilly demostration

ഭാരതത്തിന്റെ ഉജ്ജ്വലയായ പുത്രി മഹാശ്വേതദേവിയോടുള്ള അധികാരികളുടെ അനാദരവ് അവസാനിപ്പിക്കണമെന്ന് പ്രൊഫ.കെ.അരവിന്ദാക്ഷൻ ആവശ്യപ്പെട്ടു. മഹാശ്വേതാദേവിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മൂലമ്പിള്ളി കോ-ഓർഡിനേഷൻ കമ്മിറ്റി എറണാകുളം മേനകയിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബലപ്രയോഗത്തിലൂടെയുള്ള കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധവുമായി തന്റെ അനാരോഗ്യം പോലും പരിഗണിക്കാതെ മൂന്നുതവണ മൂലമ്പിള്ളിയിലെത്തിയ മഹാശ്വേതദേവി പുനരധിവാസമില്ലാത്തതും മൃഗീയവുമായ കുടിയൊഴിപ്പിക്കലിനെതിരെയും പാക്കേജ് പ്രഖ്യാപിച്ചിട്ടും അതു നടപ്പാക്കാതെ ചുവപ്പുനാടയിൽ ഇഴയുന്നതിനെയും അവർ ശക്തമായി അപലപിക്കുകയുണ്ടായി. മാറിമാറിവന്ന ഭരണക്കാർ ആ വാക്കുകളെ പരിഗണിക്കുന്നില്ലെന്നിരിക്കെ എന്ത് ആദരാഞ്ജലിയാണ് ഇക്കൂട്ടർ അർപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

എല്ലാ പ്രതിസന്ധികൾക്കുമുന്നിലും വിട്ടുവീഴ്ചയില്ലാതെ ഒരുമിച്ചു നിൽക്കണമെന്ന പാഠമാണ് ദീദി നമുക്ക് നൽകുന്നത്. പാക്കേജ് പൂർണ്ണമായി നടപ്പിലാക്കുന്നതുവരെ നമുക്ക് ഒരുമിച്ച് മുന്നേറാമെന്ന് മുഖ്യപ്രഭാഷണം നടത്തിയ തേവര എസ്എച്ച് കോളേജ് പ്രിൻസിപ്പാൾ ഫാദർ പ്രശാന്ത് പാലയ്ക്കപ്പിള്ളി അഭിപ്രായപ്പെട്ടു.

കോ-ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തുങ്കൽ അദ്ധ്യക്ഷതവഹിച്ചു. വി.പി.വിൽസൺ, കുരുവിള മാത്യൂസ്, ഏലൂർഗോപിനാഥ്, ആഗ്നസ് ആന്റണി, ജാൻസി ആൻസിലിൻ, മൈക്കിൾ കോതാട്, ജോണി ജോസഫ്, പി.എസ്.രാമകൃഷ്ണൻ, ശശി മുളവുകാട്, മേരി ഇടപ്പള്ളി, പി. ഉണ്ണികൃഷ്ണൻ, ശ്രീകാന്ത്, ജമാൽ കളമശ്ശേരി, അരവിന്ദൻ, പോൾ മൂലമ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിനുമുമ്പ് മഹാശ്വേതാദേവിയുടെ ചിത്രങ്ങളുമായി ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് മേനകയിലേയ്ക്ക് മൗനജാഥയും നടന്നു.

Posted July 31, 2016 by EKMSUCI in JPS, News, Recent

JNU സംഭവം രാജ്യത്തിന്റെ ബഹുസ്വരതയ്ക്കുനേരെയുള്ള വെല്ലുവിളിയെ അപലപിക്കുക -ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ   Leave a comment

10ec7b10-9f63-4567-847a-72f2641c35cf

കൊച്ചി, ഫെബ്രുവരി 20,
ജെഎൻയുവിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മാധ്യമപ്രവർത്തകർക്കുമെതിരെ നടക്കുന്ന ഫാസിസ്റ്റ് ആക്രമണങ്ങൾ രാജ്യത്തിന്റെ ബഹുസ്വരതയ്ക്കുനേരെയുള്ള വെല്ലുവിളിയാണെന്നും അതിനെ അപലപിക്കണമെന്നും ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ എറണാകുളം മേനക ജംഗ്ഷനിൽ ചേർന്ന പ്രതിരോധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമവാഴ്ചയെപ്പോലും നിരാകരിക്കുന്ന നടപടികളിലൂടെ സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളെ എക്കാലത്തും പ്രോത്സാഹിപ്പിച്ചിരുന്ന സർവ്വകലാശാലയുടെ ജനാധിപത്യാന്തരീക്ഷത്തെ കെടുത്തുകയും വിദ്യാർത്ഥികളുടെയും വിദ്യാർത്ഥി സംഘടനകളുടെയുംമേൽ ഭരണകൂടഭീകരത അടിച്ചേൽപ്പിച്ച് നിശബ്ദമാക്കുകയും ചെയ്യുന്ന സംഘപരിവാർ ഇന്ത്യൻ ജനാധിപത്യത്തിനുമേൽ വിണിരിക്കുന്ന കളങ്കമാണ്. ജെഎൻയു സംഭവത്തിലും ഹൈദ്രബാദിലെ രോഹിത് വെമൂലയുടെ ആത്മാഹൂതിയും ഇത് അടിവരയിടുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജനാധിപത്യവിശ്വാസികൾ രംഗത്തിറങ്ങണമെന്ന് ജസ്റ്റിസ് ഷംസുദ്ദീൻ തുടർന്നുപറഞ്ഞു.
ജനകീയപ്രതിരോധ സമിതി സംസ്ഥാന സെക്രട്ടറി ജ്യോതികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. രാജ്യത്തെ സംസ്‌കാരത്തിന്റെയും വൈജ്ഞാനിക ഉൽപ്പാദനത്തിന്റെയും കേന്ദ്രങ്ങളായ സർവ്വകലാശാലകളുടെമേൽ ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നിയന്ത്രണം അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തെ തിരിച്ചറിയണം. നാസി ജർമ്മനിയുടെ ചരിത്രം പരിശോധിക്കുന്നവർക്ക് ഇന്ത്യയിൽ ഇന്നു നടക്കുന്ന സംഭവങ്ങൾ അവിടെ അരങ്ങേറിയതിന്റെ തനിയാവർത്തനമാണെന്നത് ബോധ്യമാകും. യുക്തിഭദ്രമായ ചിന്തയെ കെടുത്തി ഇന്ത്യയുടെമേൽ ഫാസിസ്റ്റ് കുപ്പായം ധരിപ്പിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. അദ്ദേഹം പറഞ്ഞു.
മൂലമ്പിള്ളി കോ-ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.അരവിന്ദാക്ഷൻ, ടി.കെ.സുധീർകുമാർ, കെ.രജികുമാർ, കെ.കെ.ഗോപിനായർ, അഡ്വ. പി.ജി.പ്രസന്നകുമാർ, വി.പി.വിൽസൺ, മൈക്കിൽ കോതാട്, പി.എം.ദിനേശൻ, സി.ബി.അശോകൻ, കെ.കെ.ശോഭ, കെ.ഒ.ഷാൻ, ജോണി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Posted February 20, 2016 by EKMSUCI in JPS, News

മൂലമ്പിള്ളി പുനരധിവാസപാക്കേജ് ഉടന്‍ നടപ്പിലാക്കുക   Leave a comment

ജസ്റ്റിസ് ഷംസൂദ്ദീന്‍ inaugurating

ജസ്റ്റിസ് ഷംസൂദ്ദീന്‍ inaugurating

 

 

പ്രൊഫ. കെ.അരവിന്ദാക്ഷന്‍

പ്രൊഫ. കെ.അരവിന്ദാക്ഷന്‍ speaking

 

കൊച്ചി, 2016 ഫെബ്രുവരി 6,

വികസനം പാവങ്ങളോടുള്ള അക്രമമാകരുതെന്നും ബലംപ്രയോഗിച്ചുള്ള മൂലമ്പിള്ളി കുടിയൊഴിപ്പിക്കലും നീണ്ട 8 വര്‍ഷത്തെ കഷ്ടാനുഭവവും വികസനപ്രവര്‍ത്തനങ്ങളോടു ജനങ്ങള്‍ മുഖംതിരിക്കുന്നതിന് കാരണമായേക്കാമെന്നും ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍ അഭിപ്രായപ്പെട്ടു. മൂലമ്പിള്ളി കുടിയൊഴിപ്പിക്കലിന്റെ 8-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഹൈക്കോടതി ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം മേനകയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു .
ഐതിഹാസികമായ ജനകീയ സമരത്തിലൂടെ കേരള ജനതയുടെ തന്നെ മനഃസാക്ഷിയുടെ അംഗീകാരമായി ലഭിച്ച പുനരധിവാസപാക്കേജ് നടപ്പാക്കാന്‍ മാറി മാറി വന്ന സര്‍ക്കാരുകളുടെ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ലെന്നത് ഞെട്ടലോടെ മാത്രമേ കേള്‍ക്കാനാകുന്നുള്ളൂ. സാമൂഹ്യതാല്‍പ്പര്യത്തിനുവേണ്ടി സ്വന്തം കിടപ്പാടവും ജീവിതവും വിട്ടുകൊടുത്ത ജനങ്ങളുടെ നിലനില്‍പ്പ് ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. നിയമവാഴ്ച നിലനില്‍ക്കുന്ന, ജനാധിപത്യത്തിന്റെ പേരില്‍ അഭിമാനിക്കുന്ന നമ്മുടെ നാട്ടില്‍ ചുവപ്പുനാടയുടെയോ, കെടുകാര്യസ്ഥതയുടെയോ പേരില്‍ അത് വൈകിക്കുന്നതിന് ഇനിയും യാതൊരു നീതീകരണവുമില്ല- ജസ്റ്റിസ് ഷംസുദ്ദീന്‍ തുടര്‍ന്ന് പറഞ്ഞു.

പ്രൊഫ. കെ.അരവിന്ദാക്ഷന്‍  മുഖ്യപ്രഭാഷണം നടത്തി. പദ്ധതിയില്‍ തൊഴിലും തുച്ഛമായ നഷ്ടപരിഹാരത്തില്‍ നിന്ന് പിടിച്ചുവച്ച 12 ശതമാനം നികുതി തിരിച്ചുകൊടുക്കാമെന്ന ഉറപ്പും അടങ്ങുന്ന പുനരധിവാസപാക്കേജിലെ എല്ലാ വ്യവസ്ഥകളും പാലിക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണെന്ന് അദ്ദേഹം പറഞ്ഞു.
കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. കെ.രജികുമാര്‍, പി.ജെ.സെബാസ്റ്റ്യന്‍, പി.എം.ദിനേശന്‍, വി.പി.വില്‍സണ്‍, ഇടപ്പള്ളി സാബു, മൈക്കിള്‍ കോതാട്, ജസ്റ്റിന്‍ വടുതല, സ്റ്റാന്‍ലി മുളവുകാട്, വി.കെ.അബ്ദുള്‍ ഖാദര്‍, ഏലൂര്‍ ഗോപിനാഥ്, കുരുവിള മാത്യൂസ്, എം.എന്‍.ഗിരി, പി. ഉണ്ണികൃഷ്ണന്‍, ജോണി ജോസഫ്, ജോണ്‍സണ്‍ മൂലമ്പിള്ളി, ആഗ്നസ് ആന്റണി, മേരി ഫ്രാന്‍സിസ്, ചിന്നമ്മ ജോസഫ്, ജോര്‍ജ്ജ് അമ്പാട്ട്, ജമാല്‍ മഞ്ഞുമ്മല്‍ എന്നിവരും പ്രസംഗിച്ചു.

Posted February 6, 2016 by EKMSUCI in JPS, News, Recent

%d bloggers like this: