Archive for the ‘INPA’ Category

നഴ്സുമാരുടെ സമരത്തിന് പിന്തുണയുമായി രക്ഷിതാക്കളും വിദ്യാഭ്യാസ വായപ്പയെടുത്തവരും.   Leave a comment

20157770_1362656433782700_926908148500959124_o

സുപ്രീ കോടതി വിധി പ്രകാരമുള്ള ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ നഴ്സുമാരുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വായ്‌പ എടുത്തവരുടെയും സംഘടനയായ ഇന്ത്യൻ നഴ്സസ് പരേന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഐക്യദാർട്ടിയ റാലി നടത്തി.റാലി ഐ എൻ പി എ ജില്ലാ പ്രസിഡന്റ് എൻ.ആർ.മോഹൻകുമാർ ഉത്ഘാടനം ചെയ്‌തു.ഇന്ന് നടക്കുന്ന ഒത്തുതീർപ്പു ചർച്ചയിൽ സമരത്തിന്റെ ഡിമാൻഡുകൾ അംഗീകരിച്ചു ഒത്തുതീപ്പിന് തയാറായില്ലങ്കിൽ അടുത്ത ദിവസം മുതൽ നഴ്സുമാരോടൊപ്പം രക്ഷിതാക്കളും സമരത്തിനിറങ്ങുമെന്നു മോഹൻകുമാർ പറഞ്ഞു.നഴ്സുമാരുടെ രക്ഷിതാക്കളിൽ ഭൂരിപക്ഷവും വിദ്യാഭ്യാസ വായ്പ യുടെ കടക്കെണിയിലാണ്.റാലിക്ക് ജനകീയ പ്രതിരോധ സമിതി സംസ്ഥാന സെക്രട്ടറി ടി.കെ.സുധീർ കുമാർ,എ. ഐ. യു. ടി.യു. സി ജില്ലാ സെക്രട്ടറി പി.എം ദിനേശൻ, എ. ഐ. ഡി.എസ്
ഒ ജില്ലാ സെക്രട്ടറി നിഖിൽ സജി, ഇന്ത്യൻ നഴ്സസ് പരേന്റ്‌സ് അസോസിയേഷൻ ഭാരവാഹി കളായ എൻ.ആർ.തോമസ്, മേരി പീറ്റർ, തോമസ് ഇ. പി.തുടങ്ങിയവർ നേതൃത്വം നൽകി.

Advertisements

Posted July 20, 2017 by EKMSUCI in INPA, PEOPLE'S MOVEMENT

ഡോ.എന്‍.എ. കരിം അനുസ്മരണ സമ്മേളനം   Leave a comment

പ്രൊഫ. കെ.അരവിന്ദാക്ഷന്‍ inaugurating function

പ്രൊഫ. കെ.അരവിന്ദാക്ഷന്‍  inaugurating function

ഡോ. എന്‍.എ.കരീം മഹാനായ മാനവവാദി ആയിരുന്നെന്ന് പ്രൊഫ.കെ.അരവിന്ദാക്ഷന്‍ അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെയും വ്യത്യസ്ത സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തില്‍ എറണാകുളം മേനക ജംങ്ഷനില്‍ സംഘടിപ്പിക്കപ്പെട്ട അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യനന്മയെ കരുതി മാത്രം പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഇംഗ്‌ളീഷ് ഭാഷയില്‍ മാത്രമല്ല, മലയാളത്തിലും അഗാധമായ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. സമരതീക്ഷ്ണമായ യൗവനത്തിന്റെ പ്രസരിപ്പ് മഹാരാജാസ് കോളേജിലെ പഠനകാലത്ത് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലൂടെ ആരംഭിച്ച നീണ്ട പൊതുജീവിതകാലയളവില്‍ തന്റെ അന്ത്യകാലത്തോളം നിലനിര്‍ത്താന്‍ കഴിഞ്ഞ അദ്ദേഹം ജീവിതം കൊണ്ട് ഏവര്‍ക്കും മാതൃകയായി. എഴുത്തിലും പ്രവൃത്തിയിലും ചൂഷണവ്യവസ്ഥയ്‌ക്കെതിരെയും സാധാരണജനങ്ങള്‍ക്കുവേണ്ടിയും അദ്ദേഹം പൊരുതി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നവോത്ഥാനകാലം പുലര്‍ത്തിയ കാഴ്ചപ്പാടും ജാഗ്രതയും കെടാതെ കാത്തുസൂക്ഷിക്കുകയും വിദ്യാഭ്യാസമേഖലയിലെ ഏതൊരു അപചയത്തെയും ചെറുക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്തു. നമ്മുടെ കാലത്തെ മഹാനായ ഒരു മനുഷ്യസ്‌നേഹിയെയും ആക്ടിവിസ്റ്റിനെയുമാണ് ഫലത്തില്‍ നമുക്ക് നഷ്ടപ്പെട്ടതെന്ന് പ്രൊഫ. അരവിന്ദാക്ഷന്‍ തുടര്‍ന്ന് അനുസ്മരിച്ചു.
പ്രതിസന്ധി സാമൂഹ്യജീവിതത്തെ ഉറ്റുനോക്കുന്ന ഒരു കാലയളവില്‍, മനുഷ്യത്വം തന്നെ വെല്ലുവിളിയെ നേരിടുന്ന സമയത്ത് ഇത്തരമൊരു വിയോഗം കേരളത്തെ സംബന്ധിച്ച് കനത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്ന് ജനകീയ പ്രതിരോധ സമിതിയംഗം എന്‍.ആര്‍.മോഹന്‍കുമാര്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ അനുസ്മരിച്ചു.
ഡോ.വിന്‍സന്റ് മാളിയേക്കല്‍ (സംസ്ഥാന പ്രസിഡന്റ്,സ്ത്രീ സുരക്ഷാ സമിതി), ഫ്രാന്‍സിസ് കളത്തുങ്കല്‍ (ജനറല്‍ കണ്‍വീനര്‍, മൂലമ്പിള്ളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി), കെ.കെ.ഗോപിനായര്‍ (ജില്ലാ പ്രസിഡന്റ്, മദ്യവിരുദ്ധ ജനകീയ സമര സമിതി), കെ.എസ്.ഹരികുമാര്‍ (സേവ് എജ്യൂക്കേഷന്‍ കമ്മിറ്റി), പി.എം.ദിനേശന്‍ (എസ്‌യുസിഐ(സി)), ടി. പരമേശ്വരന്‍, അഡ്വ.പഞ്ഞിമല ബാലകൃഷ്ണന്‍ (ബാനര്‍ സാംസ്‌കാരിക സമിതി), കെ.കെ.ശോഭ(മഹിളാ സാംസ്‌കാരിക സംഘടന), പി.പി.സജീവ്കുമാര്‍(ബ്രേക്ത്രൂ സയന്‍സ് സൊസൈറ്റി), കുരുവിള മാത്യൂസ്, സത്കലാ വിജയന്‍, ജയമാധവ് മാധവശ്ശേരി, സന്തോഷ്, ഏലൂര്‍ ഗോപിനാഥ്, കെ.ഒ.സുധീര്‍ (എഐഡിവൈഒ), രശ്മി രവി (എഐഡിഎസ്ഒ) തുടങ്ങിയവരും പ്രസംഗിച്ചു.

Posted February 5, 2016 by EKMSUCI in AIAIF, INPA, JPS, Navothanasakti, PEOPLE'S MOVEMENT

വിദ്യാഭ്യാസ വായ്പ: റിലയന്‍സ് ആസ്ഥാനത്തേയ്ക്ക് ഐഎന്‍പിഎ പ്രതിഷേധമാര്‍ച്ച് നടത്തി   Leave a comment

റിലയന്‍സ് കോര്‍പ്പറേറ്റോഫീസ് മാര്‍ച്ച് പ്രൊഫ.കെ.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്യുന്നു. സമീപം ഐഎന്‍പിഎ സംസ്ഥാന വൈസ്  പ്രസിഡന്റുമാരായ എം.വി.ചെറിയാന്‍, എന്‍.ആര്‍.മോഹന്‍കുമാര്‍്, സെക്രട്ടറി എസ്.മിനി, ഉപദേശക മിനി കെ.ഫിലിപ്പ്  തുടങ്ങിയവര്‍

റിലയന്‍സ് കോര്‍പ്പറേറ്റോഫീസ് മാര്‍ച്ച് പ്രൊഫ.കെ.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്യുന്നു. സമീപം ഐഎന്‍പിഎ സംസ്ഥാന വൈസ്
പ്രസിഡന്റുമാരായ എം.വി.ചെറിയാന്‍, എന്‍.ആര്‍.മോഹന്‍കുമാര്‍്, സെക്രട്ടറി എസ്.മിനി, ഉപദേശക മിനി കെ.ഫിലിപ്പ് തുടങ്ങിയവര്‍

വിദ്യാഭ്യാസ വായ്പ പിടിച്ചെടുക്കാന്‍ റിലയന്‍സ് നടത്തുന്ന ഹീനശ്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇന്‍ഡ്യന്‍ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ റിലയന്‍സ് ആസ്ഥാനത്തേക്ക് ജനുവരി 27 ന് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇടപ്പള്ളിയിലെ റിലയന്‍സിന്റെ ആസ്ഥാനത്ത് നടന്ന പ്രതിഷേധ യോഗം പ്രൊഫ.കെ.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. വമ്പന്‍ വ്യവസായികള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ആഘോഷങ്ങള്‍ നടത്തുന്ന പ്രവണതയാണ് ഇന്നുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നഴ്‌സുമാരും ഇതര വിദ്യാഭ്യാസ ആവശ്യകതയ്ക്കായി വായ്പയെടുത്തവരും കടക്കെണിയില്‍പെട്ടുഴലുമ്പോഴാണ് എസ്ബിറ്റി യുടെ ഇത്തരത്തിലുള്ള നടപടികള്‍ വരുന്നത്. വിദ്യാഭ്യാസ വായ്പ പിടിച്ചെടുക്കാന്‍ വരുന്ന റിലയന്‍സിന്റെ ആളുകള്‍ക്കെതിരെ ശക്തമായ ജനരോഷം ഉണരുമെന്നും അദ്ദേഹം പറഞ്ഞു.
എസ്ബിറ്റി യില്‍ നിന്നും എടുത്ത വായ്പയ്ക്ക് അന്യായമായി എഴുതിച്ചേര്‍ത്ത കളളക്കണക്ക് നിരത്തിയാണ് അത് പിടിച്ചെടുക്കാന്‍ റിലയന്‍സിന് കൈമാറിയത്. വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാര്‍ത്ഥികള്‍ക്കോ അവരുടെ രക്ഷിതാക്കള്‍ക്കോ റിലയന്‍സുമായി യാതൊരു ഇടപാടുമില്ല. അങ്ങനെയിരിക്കെ വായ്പ പിടിച്ചെടുക്കാന്‍ റിലയന്‍സിന്റെ ഗൂണ്ടകള്‍ നടത്തുന്ന ശ്രമത്തെ എന്തുവിലകൊടുത്തും തടയാന്‍ ഐ.എന്‍.പി.എ യോടൊപ്പം പൊതുസമൂഹം നിലകൊളളുമെന്ന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ഐഎന്‍പിഎ. സംസ്ഥാന ഉപദേശക മിനി കെ.ഫിലിപ്പ് പറഞ്ഞു.
സംസ്ഥാന സെക്രട്ടറി എസ്.മിനി, നന്ദനന്‍ വലിയപറമ്പില്‍, കെ.ജെ.ജോസഫ്, എസ്.രാഘവന്‍, എന്‍.വിനോദ്കുമാര്‍, കെ.ജി.രവീന്ദ്രന്‍പിള്ള, സി.എം.ജോയ്, പി.ശശിധരന്‍, ഡി.ഹരികൃഷ്ണന്‍, ഇ.വി.പ്രകാശ്, പി.കെ.ഭഗത്, സി.കെ.ശിവദാസന്‍, കെ.ജെ.ഷീല എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി.ചെറിയാന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ആര്‍ മോഹന്‍കുമാര്‍ സ്വാഗതവും എറണാകുളം ജില്ലാ സെക്രട്ടറി മേരി തോമസ് നന്ദിയും പറഞ്ഞു.

Posted January 27, 2016 by EKMSUCI in INPA, PEOPLE'S MOVEMENT

%d bloggers like this: