Archive for the ‘AIMSS’ Category

മിഷേലിന്റെ മരണത്തിലുള്ള പോലീസ് വെളുപ്പെടുത്തലിലുള്ള ദുരൂഹതയിലും സത്യസന്ധമായ അന്വേഷണത്തിലൂടെ യഥാർത്ഥ വസ്തുത പുറത്തു കൊണ്ടുവരുവാൻ ആവശ്യപ്പെട്ടുകൊണ്ടും സ്ത്രീ സുരക്ഷാസമിതി മിഷേലിന്റെ ജന്മനാടായ പിറവം ഇരപ്പാംകുഴി ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ.   Leave a comment

പ്രതിഷേധ കൂട്ടായ്മയിൽ എഐഎംഎസ്എസ് ജില്ല സെക്രട്ടറി കെ.കെ.ശോഭ പ്രസംഗിക്കുന്നു

മിഷേൽ ഷാജിയുടെ മരണത്തിൽ പോലീസ് വെളുപ്പെടുത്തലുകളിൽ ദുരൂഹതകളുണ്ടെന്നും സത്യസന്ധവും ഊർജ്ജിതവുമായ അന്വേഷണത്തിലൂടെ യഥാർത്ഥ വസ്തുതകൾ പുറത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് മിഷേലിന്റെ ജന്മനാടായ പെരിയപ്പുറം ഇരപ്പാംകുഴി ജംഗ്ഷനിൽ സ്ത്രീ സുരക്ഷാസമിതി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ എഐഎംഎസ്എസ്(അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന)  ജില്ല സെക്രട്ടറി കെ.കെ.ശോഭ പ്രസംഗിക്കുന്നു. സ്ത്രീ സുരക്ഷാസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീമതി PK ശാന്തകുമാരി ഉൽഘാടനം ചെയ്തു . എൻ.ആർ.മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.ഒ.സുധീർ (എഐഡിവൈഒ  ജില്ലാ പ്രസിഡന്റ്), എം.കെ.ഉഷ (സ്ത്രീ സുരക്ഷാ സമിതി ജില്ലാ സെക്രട്ടറി ), TC രമണൻ, സാലി സെബാസ്റ്റ്യൻ, രാഗിണി ശശി, ടി സി കമല തുടങ്ങിയവരും സംസാരിച്ചു.

 

Advertisements

Posted March 18, 2017 by EKMSUCI in AIMSS, News, PEOPLE'S MOVEMENT, STREE SURAKSHA SAMITHI

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രതിഷേധകൂട്ടായ്മ   Leave a comment

ganesh-sundaram-pinnanni-gayakan
എറണാകുളം, മാർച്ച് 3,

സ്ത്രീ സുരക്ഷാ സമിതിയുടെ നേതൃത്വത്തിൽ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. എറണാകുളം മേനകയിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. ധാർമ്മികതയുടെയും നൈതികതയുടെയും പാഠങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നുനൽകാൻ വിദ്യാഭ്യാസ സംവിധാനത്തിനോ, കുടുംബ-സാമൂഹ്യ സംവിധാനത്തിനോ കഴിയുന്നില്ലെന്ന ഗൗരവാവഹമായ പ്രശ്‌നത്തെയാണ് നാം അഭിമുഖീകരിക്കുന്നതെന്ന് കൂട്ടായ്മയിൽ സംസാരിച്ച പ്രശസ്ത പിന്നണിഗായകൻ ഗണേഷ് സുന്ദരം അഭിപ്രായപ്പെട്ടു.
ഒന്നിനുപിറകെ ഒന്നെന്ന നിലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ രാഷ്ട്രീയസംവിധാനത്തിന്റെ പാളിച്ചയാണ് വ്യക്തമാക്കുന്നതെന്ന് ജനകീയപ്രതിരോധ സമിതി ജില്ലാ പ്രസിഡന്റ് പ്രൊഫ.കെ.അരവിന്ദാക്ഷൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കൂട്ടായ പ്രതിരോധമാണ് ഒരേയൊരു പോംവഴിയെന്ന് കൂട്ടായ്മയിൽ അദ്ധ്യക്ഷത വഹിച്ച സ്ത്രീ സുരക്ഷാ സമിതിയുടെ പ്രസിഡന്റ് ഡോ.വിൻസന്റ് മാളിയേക്കൽ വ്യക്തമാക്കി. സർക്കാരുകൾ സ്ത്രീ സുരക്ഷയ്‌ക്കെന്നു പറഞ്ഞു മാറ്റിവയ്ക്കുന്ന വൻതുകകൾ അടിസ്ഥാനരഹിതരമായി ചെലവഴിക്കപ്പെടുന്നുവെന്നതല്ലാതെ പ്രശ്‌നത്തിനുപരിഹാരമുണ്ടാകുന്നില്ല. സമൂഹത്തിലെ പ്രബലരും പ്രമുഖരുമാണ് പലപ്പോഴും പ്രതിസ്ഥാനത്ത് നിൽക്കുന്നതെന്നും പ്രമാദമായ കേസ്സുകളിൽപോലും പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ലയെന്നതും അതിക്രമങ്ങൾ വർദ്ധിക്കുന്നതിന് കാരണമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന സംസ്ഥാന സെക്രട്ടറി ഷൈല കെ.ജോൺ അഭിപ്രായപ്പെട്ടു.

സ്ത്രീ സുരക്ഷാ സമിതി സംസ്ഥാന സെക്രട്ടറി മിനി കെ.ഫിലിപ്പ്, പ്രശസ്ത നാടക സംവിധായകൻ അബ്ബാസ് പ്രതീക്ഷ, മദ്യവിരുദ്ധ ജനകീയ സമരസമിതി ജില്ലാ പ്രസിഡന്റ് കെ.കെ.ഗോപിനായർ, ജനകീയപ്രതിരോധ സമിതി സംസ്ഥാന സെക്രട്ടറി ടി.കെ.സുധീർകുമാർ, ഇന്ത്യൻ നേഴ്‌സസ് പേരന്റ്‌സ് അസോസിയേഷൻ കോ-ഓർഡിനേറ്റർ എൻ.ആർ.മോഹൻകുമാർ, സ്ത്രീ സുരക്ഷാ സമിതി ലീഗൽ സെൽ കൺവീനർ അഡ്വ.എം.എ.ബിന്ദു, എഐഎംഎസ്എസ് സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ.ഷീല, ജില്ലാ സെക്രട്ടറി കെ.കെ.ശോഭ, എം.കെ.ഉഷ, എഐഡിവൈഒ സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.ആർ.രാജിമോൾ തുടങ്ങിയവരും പ്രസംഗിച്ചു.

വല്ലാര്‍പാടം പോലീസ് അതിക്രമം: വനിതകളുടെ പ്രതിഷേധം   Leave a comment

mss-ekm-vallarpadom

വല്ലാര്‍പാടത്ത് ബാലികയെ പീഡിപ്പിച്ച പ്രതിയെ ഉടന്‍ അറസ്റ്റുചെയ്യുക, പ്രതിഷേധിച്ച ജനക്കൂട്ടത്തിനുനേരെ നടന്ന പോലീസ് അതിക്രമത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക തുടങ്ങിയ ഡിമാന്റുകള്‍ ഉന്നയിച്ച് അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൈക്കോടതി ജംഗ്ഷനില്‍ പ്രതിഷേധയോഗം ചേര്‍ന്നു. പ്രതിഷേധ യോഗം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ.ഷീല ഉദ്ഘാടനം ചെയ്തു.

മതിയായ അന്വേഷണം നടത്തി സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാവാത്തതാണ് സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരെ ദിനംതോറും പെരുകിവരുന്ന അതിക്രമങ്ങള്‍ക്ക് പ്രധാന കാരണമെന്ന് അവര്‍ പറഞ്ഞു. പെണ്‍വാണിഭ മാഫിയ-രാഷ്ട്രീയ കൂട്ടുകെട്ടാണ് പലകേസ്സുകളിലും അന്വേഷണം മുമ്പോട്ടുപോകാതിരിക്കുന്നതിന് കാരണം. സാമൂഹ്യ-സാംസ്‌കാരിക അന്തരീക്ഷം മലിമസമായ ഇന്നത്തെ സാഹചര്യത്തില്‍ സര്‍ക്കാരുകളുടെ ഈ നിഷ്‌ക്രിയത്വത്തിനെതിരെ ജനകീയൈക്യം ശക്തിപ്പെടുത്തിയെടുക്കുകയെന്ന ഉത്തരവാദിത്തമാണ് നേരായി ചിന്തിക്കുന്ന സ്ത്രീയുടെയും പുരുഷന്റെയും മുമ്പിലുള്ളത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അശ്ലീലതയുടെയും വ്യാപനത്തിനും സെക്‌സ് ടൂറിസത്തിനെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയത്തിനുമെതിരെ ശക്തമായ പോരാട്ടമാണ് തലമുറകള്‍ക്കുവേണ്ടി നാം ചെയ്യേണ്ടതെന്നും അവര്‍ ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു.

സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.കെ.ഉഷ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ.ശോഭ, ജില്ലാ വൈസ്പ്രസിഡന്റുമാരായ എം.പി.സുധ, രാജി രാജേന്ദ്രന്‍, വി.പി.ബിന്ദു, ജോയിന്റ് സെക്രട്ടറിമാരായ ലൈലാ റഷീദ്, എ.ജി.ലസിത, എഐഡിവൈഒ ജില്ലാ സമിതിയംഗം എ.റജീന, എഐഡിഎസ്ഒ ജില്ലാ പ്രസിഡന്റ് രശ്മി രവി തുടങ്ങിയവര്‍ പ്രതിഷേധയോഗത്തെ അഭിസംബോധന ചെയ്തു

Posted February 20, 2017 by EKMSUCI in AIMSS, Frontal Organisations, News, Recent

നിർഭയദിനത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു   Leave a comment

nirbaya-ekm

ഡിസംബർ 29 നിർഭയദിനത്തോടനുബന്ധിച്ച് അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടനയുടെയും സ്ത്രീ സുരക്ഷാ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ എറണാകുളം മേനകയിൽ പ്രതിഷേധ സംഗമം നടന്നു. ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ സംഗമം ഉദ്ഘാടനം ചെയ്തു.
”നമ്മുടെ നാട് പിശാചിന്റെ നാടായി മാറിയിരിക്കുന്നു. സ്ത്രീ പീഡനക്കേസുകളിൽ ഉദ്യോഗസ്ഥന്മാർ ബോധപൂർവ്വം തെളിവുകൾ നശിപ്പിക്കുവാൻ ശ്രമിക്കുന്നുവെന്നും സ്ത്രീകളുടെ അഭിമാനവും സുരക്ഷയും സംരക്ഷിക്കാൻ കഴിയാത്ത ഒരു സർക്കാരിനും കോടതിയ്ക്കും ജനാധിപത്യത്തിൽ നിലനിൽക്കുവാൻ അവകാശമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജസ്റ്റിസ് വർമ്മാ കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണ”മെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്ത്രീ സുരക്ഷാ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ.വിൻസന്റ് മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന സംസ്ഥാന സെക്രട്ടറി ഷൈല കെ.ജോൺ മുഖ്യപ്രഭാഷണം നടത്തി. ചിത്രകാരനും കവിയുമായ സത്കലാ വിജയൻ ‘സ്ത്രീ സുരക്ഷ’ എന്ന തന്റെ കവിത അവതരിപ്പിച്ചു. എഐഡിവൈഒ ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി.സന്തോഷ് ഒരു ഗാനം ആലപിച്ചു. മദ്യവിരുദ്ധ ജനകീയ സമര സമിതി ജില്ലാ പ്രസിഡന്റ് കെ.കെ.ഗോപിനായർ, എഐഡിഎസ്ഒ ജില്ലാ പ്രസിഡന്റ് രശ്മി രവി, ജനകീയ പ്രതിരോധ സമിതി ജില്ലാ സെക്രട്ടേറിയറ്റംഗം പി.പി.അഗസ്റ്റിൻ, നവോത്ഥാന ശക്തി ജില്ലാ സെക്രട്ടറി എൻ.ആർ.മോഹൻകുമാർ എന്നിവർ പ്രസംഗിച്ചു. എഐഎംഎസ്എസ് ജില്ലാ പ്രസിഡന്റ് ടി.സി.കമല സ്വാഗതവും സ്ത്രീ സുരക്ഷാ സമിതി ജില്ലാ സെക്രട്ടറി എം.കെ.ഉഷ നന്ദിയും രേഖപ്പെടുത്തി.

 

ജിഷയുടെ കൊലയാളികളെ അറസ്റ്റു ചെയ്യുക. തെളിവുനശിപ്പിച്ചവരെ പ്രതിചേർക്കുക   Leave a comment

JISHA EKM PERUMBAVOOR 2

ജസ്റ്റിസ് ഫോർ ജിഷ ആക്ഷൻകൗൺസിൽ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമ്പാവൂരിൽ മേയ് 30 ന് നടന്ന മനുഷ്യസംഗമം. ചെയർപേഴ്‌സൺ ലൈല റഷീദ്, ജനറൽ കൺവീനർ ഡോ. അനിൽകുമാർ, സ്ത്രീസുരക്ഷാസമിതി പ്രസിഡന്റ് പ്രൊഫ.വിൻസന്റ് മാളിയേക്കൽ, എഐഎംഎസ്എസ് സംസ്ഥാന പ്രസിഡന്റ് മിനി കെ.ഫിലിപ്പ്, എഐഡിവൈഒ സംസ്ഥാന കമ്മിറ്റിയംഗം കെ.ഒ.സുധീർ, സി.ആർ.നീലകണ്ഠൻ, പ്രചോദന ജില്ലാ കൺവീനർ നിലീന മോഹൻകുമാർ തുടങ്ങിയവർ മുൻനിരയിൽ.

ഡൽഹിയിൽ പിഞ്ചുബാലികയ്‌ക്കെതിരെ നടന്ന പീഡനത്തിൽ പ്രതിഷേധിച്ച് കൊച്ചി നഗരത്തിൽ പ്രകടനം നടന്നു.   Leave a comment

 

 

dso dyo mss demo aganst delhi child isse final

ഹൈക്കോടതി ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധമാര്‍ച്ച് മേനക ജംഗ്ഷനില്‍ അവസാനിച്ചു. അവിടെ ചേര്‍ന്ന യോഗത്തില്‍ എഐഡിവൈഒ ജില്ലാ പ്രസിഡന്റ് പി.പി.അഗസ്റ്റിന്‍ അദ്ധ്യക്ഷത വഹിച്ചു. എഐഎംഎസ്എസ് ജില്ലാപ്രസിഡന്റ് കെ.ഇന്ദിര മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.കെ.ശോഭ, എഐഡിഎസ്ഒ ജില്ലാ പ്രസിഡന്റ് കെ.പി.സാല്‍വിന്‍, എഐഡിവൈഒ ജില്ലാ സെക്രട്ടറി കെ.ഒ.സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതിഷേധ പ്രകടനത്തിന് ജില്ലാ നേതാക്കളായ ജോണി ജോസഫ്, ബി.പി.ബിന്ദു, ടി.സി.കമല, എ.ബ്രഹ്മകുമാര്‍, ജ്യോതിലക്ഷ്മി, ആര്‍.അപര്‍ണ്ണ, ബാലമുരളീ കൃഷ്ണ, മീര കെ.ജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Posted April 17, 2013 by EKMSUCI in AIDYO, AIMSS, Frontal Organisations

%d bloggers like this: