മാനവശക്തി റഷ്യൻ വിപ്ലവ ചരിത്രപ്രദർശന ഉദ്ഘാടനവും കാൾമാർക്‌സിന്റെ 200-ാം ജന്മദിനാചരണവും തൃപ്പൂണിത്തുറയിൽ   Leave a comment

 

റഷ്യൻ വിപ്ലവത്തിന്റെ ശതാബ്ദി ആചരണപരിപാടികളോടനുബന്ധിച്ച് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംഘടിപ്പിക്കുന്ന മാനവശക്തി റഷ്യൻ വിപ്ലവ ചരിത്രപ്രദർശനവും കാറൽ മാർക്‌സിന്റെ 200-ാം ജന്മദിനാചരണവും തൃപ്പൂണിത്തുറ ലായംകൂത്തമ്പലത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം ജയ്‌സൺ ജോസഫ് ഉദ്ഘാടനം ചെയ്തു.
ലെനിന്റെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയനിൽ നടന്ന സോഷ്യലിസ്റ്റ് വിപ്ലവവും തുടർന്ന് വന്ന സോഷ്യലിസ്റ്റ് ഗവൺമെന്റും ലോകചരിത്രത്തിൽ സൃഷ്ടിച്ച സ്വാധീനത്തെക്കുറിച്ച് വ്യക്തമാക്കുന്ന പ്രദർശനം മെയ് 8 വരെ തുടരും. ലോകത്തെ ഇരുണ്ട ആശയങ്ങളാൽ വിറപ്പിച്ച അഡോൾഫ് ഹിറ്റ്‌ലറുടെ നാസി ജർമ്മനിയെയും ഫാസിസത്തെയും പ്രതിരോധിക്കാൻ അന്നത്തെ പുകൾപ്പെറ്റ സാമ്രാജ്യത്വരാജ്യങ്ങൾപോലും ഭയപ്പെട്ടപ്പോൾ സ്റ്റാലിന്റെ നേതൃത്വത്തിൻ കീഴിൽ സോവിയറ്റ് ജനത നടത്തിയ സമാനതകളില്ലാത്ത പോരാട്ടമാണ് ലോകത്തെ ആ വിപത്തിൽ നിന്ന് രക്ഷിച്ചത്. ലോകമെമ്പാടും നിരവധി രാജ്യങ്ങൾക്ക് കോളണി വാഴ്ചയിൽ നിന്നും മോചനം നേടിയെടുക്കാൻ ആ മഹത്തായ രാഷ്ട്രത്തിന്റെ ഇടപെടലിലൂടെ സാധിച്ചു. പൗരന്റെ അടിസ്ഥാന ജീവിതാവശ്യങ്ങളെല്ലാം സർക്കാരിന്റെ ഉത്തരവാദിത്തമായി മാറിയപ്പോൾ, സാമൂഹികതാൽപ്പര്യങ്ങൾക്കായി സ്വയംസമർപ്പിക്കാൻ തയ്യാറായ ഒരു ജനതയുടെ ഏതൊരു കാലത്തെയും പുളകംകൊള്ളിക്കുന്ന വീരസാഹസിക കഥകളും ഭഗത്‌സിംഗും നേതാജി സുഭാഷ് ചന്ദ്രബോസും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും മഹാനായ രവീന്ദ്രനാഥ ടാഗോറും പ്രശസ്ത ശാസ്ത്രജ്ഞൻ മേഘനാഥ് സാഹയും തുടങ്ങി വള്ളത്തോളും എസ്.കെ.പൊറ്റക്കാടും കുറ്റിപ്പുഴ കൃഷ്ണപിള്ളയും സോവിയറ്റ് യൂണിയൻ സന്ദർശിച്ച നിരവധി പ്രമുഖവ്യക്തികളും സോവിയറ്റ് യൂണിയനെയും സോഷ്യലിസത്തെയും കൂറിച്ചു നടത്തിയ അഭിപ്രായപ്രകടനങ്ങളും പുരുഷമേധാവിത്വനുകത്തിൽനിന്ന് മോചിക്കപ്പെട്ട സ്ത്രീകളുടെ ഉയർച്ചയും സോവിയറ്റ് യൂണിയൻ സാമൂഹിക ജീവിതത്തിന്റെയും ശാസ്ത്രത്തിന്റെയും വിവിധ മേഖലകളിൽ നടത്തിയ മുന്നേറ്റങ്ങളെക്കുറിച്ചുമൊക്കെ ശാസ്ത്രീയ വസ്തുതകളുടെ അടിസ്ഥാനത്തിൽ ചർച്ച ചെയ്യുന്ന പ്രദർശനം ഏകദേശം ഇരുന്നൂറോളം ഫ്രെയിമുകളിലായാണ് സജീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും കലാ-സാംസ്‌കാരിക സംഗമങ്ങളും പ്രദർശനനഗരിയിൽ നടക്കും. പ്രവേശനം സൗജന്യമാണ്.
യോഗത്തിൽ ജില്ലാ സെക്രട്ടറി ടി.കെ.സുധീർകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ഡോ.പി.എസ്.ബാബു, ജില്ലാ സെക്രട്ടേറിയറ്റംഗം പി.എം.ദിനേശൻ, ജില്ലാ കമ്മിറ്റിയംഗം സി.ബി.അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രദർശനത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം 7 മണിക്ക് മിഷൻ റ്റൂ മോസ്‌കോ എന്ന സോവിയറ്റ് സിനിമയുടെ പ്രദർശനമുണ്ട്.

Advertisements

Posted April 24, 2017 by EKMSUCI in News, Recent, SUCI NEWS

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: