നോട്ട് അസാധുവാക്കൽ: ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകുക റിസർവ് ബാങ്ക് മാർച്ച്   Leave a comment

 എറണാകുളം റിസർവ്വ്ബാങ്ക് മാർച്ച് എസ്‌യുസിഐ(സി) സംസ്ഥാനസെക്രട്ടേറിയറ്റംഗം സഖാവ് ജെയ്‌സൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു


എറണാകുളം റിസർവ്വ്ബാങ്ക് മാർച്ച് എസ്‌യുസിഐ(സി) സംസ്ഥാനസെക്രട്ടേറിയറ്റംഗം
സഖാവ് ജെയ്‌സൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

ജനങ്ങൾക്ക് സ്വന്തം പണം ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ വിലക്കുകളും എടുത്തുകളയുക, നോട്ട് അസാധുവാക്കൽ നടപടി മൂലം ജനങ്ങൾക്കുണ്ടായ കഷ്ടനഷ്ടങ്ങൾക്ക് സർക്കാർ പരിഹാരം നൽകുക, ആവശ്യത്തിന് കറൻസി ലഭ്യമാക്കുക എന്നീ ഡിമാന്റുകളുന്നയിച്ചുകൊണ്ട് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ന്റെ നേതൃത്വത്തിൽ റിസർവ്വ് ബാങ്ക് മാർച്ചുകൾ സംഘടിപ്പിച്ചു.

റിസർവ്വ് ബാങ്ക് എറണാകുളം ശാഖയ്ക്കുമുന്നിലേയ്ക്ക് നടന്ന മാർച്ച് സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് ജയ്‌സൺ ജോസഫ് ഉദ്ഘാടനം ചെയ്തു.
”കള്ളപ്പണം തടയാനെന്നപേരിൽ നടപ്പാക്കിയ കറൻസി നിരോധനംവഴി കള്ളപ്പണം ഇല്ലാതായില്ലെന്നുമാത്രമല്ല. മുഴുവൻ കള്ളപ്പണവും വെളുപ്പിച്ചെടുക്കാൻ കള്ളപ്പണമാഫിയകൾക്കുകഴിഞ്ഞു. രാജ്യമെമ്പാടും ജനങ്ങളെ കൊടിയദുരിതത്തിലാക്കിക്കൊണ്ട് നടപ്പാക്കിയ നിരോധനത്തെത്തുടർന്ന്, കോർപ്പറേറ്റ് മുതലാളിമാർ നമ്മുടെ പൊതുമേഖലാബാങ്കുകളിൽനിന്ന് തട്ടിയെടുത്ത അനേകായിരം കോടിരൂപയുടെ ബാധ്യത ഫലത്തിൽ ജനങ്ങളുടെ തലയിലടിച്ചേൽപ്പിച്ച കേന്ദ്രസർക്കാർ, ചെറിയ നിക്ഷേപങ്ങൾപോലും ബാങ്കുകളിൽ നിയമവിരുദ്ധമായി പിടിച്ചുവച്ചിരിക്കുകയാണ്. അമേരിക്കയുമായിചേർന്ന് മാസ്റ്റർ, വിസ കാർഡുകൾപോലുള്ളവയുടെ കൊള്ളയടിക്കലിന് ജനങ്ങളെ ഇരകളാക്കാൻ ലക്ഷ്യംവച്ചുകൊണ്ടാണ് രാജ്യത്തെ കാഷ്‌ലെസ്സ് ഡിജിറ്റൽ എക്കണോമിയായി പരിവർത്തനപ്പെടുത്തുന്നത്. രാജ്യത്തെ ചെറുകിട വ്യവസായങ്ങളും വ്യാപാരസ്ഥാപനങ്ങളും ഈ നടപടി വഴി കനത്ത പ്രതിസന്ധിയിലാണ്. വൻവരുമാനനഷ്ടവും സാമ്പത്തികത്തകർച്ചയും രാജ്യം അഭിമുഖീകരിക്കുന്നു. അനേകായിരങ്ങൾക്ക് തൊഴിലും ഉപജീവനമാർഗ്ഗവും നഷ്ടപ്പെട്ടിരിക്കുന്നു. പാർലമെന്റിനെയും ജനപ്രതിനിധികളെയും നോക്കുകുത്തികളാക്കി ജനാധിപത്യവിരുദ്ധമായി ജനങ്ങളുടെ മേൽ കരിനിയമങ്ങളടിച്ചേൽപ്പിച്ച പ്രധാനമന്ത്രിയും കൂട്ടാളികളും തങ്ങളുടെ ജനവിരുദ്ധമായ നടപടികളെ ന്യായീകരിച്ചുകൊണ്ട് മുന്നോട്ടുപോകുകയാണ്. ശക്തമായ ജനാധിപത്യ സമരവേദിയിൽ അണിനിരന്നുകൊണ്ട് സർക്കാരിന് കനത്ത തിരിച്ചടി കൊടുക്കാൻ നേരായി ചിന്തിക്കുന്നവർ തയ്യാറാവണമെ”ന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം സഖാവ് ഡോ.പി.എസ്.ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സഖാവ് മിനി കെ.ഫിലിപ്പ്, ഇടുക്കി ജില്ലാ സെക്രട്ടറി സഖാവ് എൻ.വിനോദ്കുമാർ, എഐഡിവൈഒ സംസ്ഥാന പ്രസിഡന്റ് സഖാവ് എൻ.കെ.ബിജു, എറണാകുളം ജില്ലാ സെക്രട്ടേറിയറ്റംഗം സഖാവ് പി.എം.ദിനേശൻ, എഐഡിഎസ്ഒ ജില്ലാപ്രസിഡന്റ് സഖാവ് രശ്മി രവി തുടങ്ങിയവരും പ്രസംഗിച്ചു.

Advertisements

Posted January 23, 2017 by EKMSUCI in News, SUCI NEWS

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: