എഐഡിവൈഒ സംഘടിപ്പിച്ച എറണാകുളം ജില്ലാ യുവജനസമ്മേളനം   Leave a comment

dyo conf inaguration tk sudhirkumar

Inauguration speech by Com: T.K Sudhirekumar

dyo dist conf 1 nkb

Com: N.K Biju Speaking

ആൾ ഇന്ത്യാ ഡെമോക്രാറ്റിക്ക് യൂത്ത് ഓർഗനൈസേഷൻ (എഐഡിവൈഒ)ന്റെ നേതൃത്വത്തിൽ 2-ാമത് എറണാകുളം ജില്ലാ യുവജനസമ്മേളനം സംഘടിപ്പിച്ചു. എറണാകുളം അയ്യപ്പൻകാവിൽ നടന്ന യുവജനസമ്മേളനം സംസ്ഥാനപ്രസിഡന്റ് ടി.കെ.സുധീർകുമാർ ഉദ്ഘാടനം ചെയ്തു.
”ഒളിമ്പിക്‌സിലെ നമ്മുടെ നാടിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം രാജ്യത്തെ യുവജനതയുടെ അവസ്ഥയെയാണ് വെളിപ്പെടുത്തുന്നത്. പശുവിന്റെയും പട്ടിയുടെയും അവകാശത്തെക്കുറിച്ച് സംസാരിക്കുകയും നാടിന്റെ പൗരാണിക പാരമ്പര്യത്തെപ്പറ്റി മിഥ്യാഭിമാനബോധം വച്ചുപുലർത്തുകയും ചെയ്യുന്ന ഒരു ജനത, ദാരിദ്ര്യത്തിന്റെയും അരക്ഷിതാവസ്ഥയുടെയും മധ്യത്തിലേയ്ക്ക് ജനിച്ചുവീഴുന്ന കുട്ടികളെ പുഴുക്കളെപ്പോലെയാണ് പരിഗണിക്കുന്നത്. ആധുനിക-പരിഷ്‌കൃതസമൂഹത്തെയും ജീവിതത്തെയും തിരിച്ചറിയാനാകാതെ ജാതിയും മതവും പറഞ്ഞും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമകളാക്കിയും പ്രാകൃതഗോത്രാചാരങ്ങളുടെ മധ്യത്തിൽ ജീവിക്കുന്ന ഒരു കൂട്ടമാക്കി ഈ നാട്ടിലെ തലമുറകളെ പരുവപ്പെടുത്താനാണ് ഭരണാധികാരികൾ ശ്രമിക്കുന്നത്. അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹ്യതിന്മകൾക്കെതിരെ ജനാധിപത്യബോധമുയർത്തി രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കാനും സമത്വപൂർണ്ണമായ ഒരു സാമൂഹ്യവ്യവസ്ഥ കെട്ടിപ്പടുക്കുകയുമാണ് വേണ്ട”തെന്ന് അദ്ദേഹം തുടർന്നുപറഞ്ഞു.
ജില്ലാപ്രസിഡന്റ് പി.പി.അഗസ്റ്റിൻ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സംസ്ഥാനസെക്രട്ടറി എൻ.കെ.ബിജു മുഖ്യപ്രഭാഷണം നടത്തി.

സംഘപരിവാറിന്റെ നേതൃത്വത്തിൽ ദളിത്-ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ യുവജന പ്രതിരോധനിര വളർന്നുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാടിന്റെ വിമോചനപോരാട്ടങ്ങളെ തള്ളിപ്പറഞ്ഞവർ ഇന്ന് ദേശസ്‌നേഹികളായി അവതരിക്കുകയാണ്. ഐഎൻഎ ഹീറോ വക്കം അബ്ദുൾഖാദറിനെപ്പോലെയുള്ള ധീരരക്തസാക്ഷികളുടെ പാരമ്പര്യത്തെ തള്ളിപ്പറയുന്നവരെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. എഐഡിഎസ്ഒ ജില്ലാപ്രസിഡന്റ് രശ്മിരവി, എഐഡിവൈഒ ജില്ലാനേതാക്കളായ എം.കെ.ഉഷ, ജോണി ജോസഫ്, എം.ആർ.രാജീവൻ, എം.വി.വിജയകുമാർ, കെ.വി.സന്തോഷ്, ടി.സി.രാജമ്മ, മീര കെ.ജയൻ, ബാലമുരളി തുടങ്ങിയവർ പ്രസംഗിച്ചു.

കെ.ഒ.സുധീർ പ്രസിഡന്റായും എം.കെ.ഉഷ, എം.ആർ.രാജീവൻ, എം.വി.വിജയകുമാർ, ബിനു എൻ.ആർ എന്നിവരെ വൈസ്പ്രസിഡന്റുമാരായും കെ.പി.സാൽവിൻ സെക്രട്ടറിയായും കെ.വി.സന്തോഷ്, പി.ഡി.സിജു, പി.വി.രജീഷ് ജോയിന്റ് സെക്രട്ടറിമാരായും അജിതാ വർഗ്ഗീസ് ട്രഷററായുമുള്ള 38 അംഗ പുതിയ ജില്ലാ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

Advertisements

Posted August 28, 2016 by EKMSUCI in AIDYO, Frontal Organisations, News, Recent

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: