ജനവിരുദ്ധ കേന്ദ്രനയങ്ങള്‍ക്കെതിരെ ടെലഫോൺ എക്‌സ്‌ചേഞ്ച്മാർച്ച്‌   Leave a comment

Com: T.K Narayanan Inaugurating program

Com: T.K Narayanan Inaugurating program

ഇന്ത്യോ-യുഎസ് സൈനിക കരാർ റദ്ദാക്കുക, വിലക്കയറ്റം തടയുക, ദളിത്-ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ തടയുക, റെയിൽവേ, പ്രതിരോധ, റോഡ് സ്വകാര്യവൽക്കരണ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ഡിമാന്റുകൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി കേന്ദ്രസർക്കാർ ഓഫീസുകളിലേയ്ക്ക് ഇടതുപക്ഷ ഐക്യമുന്നണി(എൽയുഎഫ്)യുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് നടന്നു.
എറണാകുളത്ത് ടെലിഫോൺ എക്‌സ്‌ചേഞ്ചിലേയ്ക്ക് നടന്ന മാർച്ച് എംസിപിഐ(യു) സംസ്ഥാന സെക്രട്ടറി ടി.എസ്.നാരായണൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു. ”വികസനത്തിന്റെ വായ്ത്താരിമുഴക്കുന്ന മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ തൊഴിലാളികൾക്കും പാവങ്ങൾക്കുമെതിരെ യുദ്ധപ്രഖ്യാപനമാണ് സർക്കാർ നടത്തുന്നത്. അമേരിക്കൻ സാമ്രാജ്യത്വവുമായി സൈനികസഹകരണത്തിലേർപ്പെടുന്ന മോദി രാജ്യത്തിന്റെ സാമ്രാജ്യത്വവിരുദ്ധ പാരമ്പര്യത്തെ വെല്ലുവിളിക്കുകയാണ്. പൊതുമേഖലാവ്യവസായങ്ങളും സേവനമേഖലകളും സ്വകാര്യവൽക്കരിക്കുന്നതുവഴി രാജ്യത്തെ ജനങ്ങളെ ഇരുട്ടിലേയ്ക്കു നയിക്കുകയാണ് ബിജെപി സർക്കാർ. അടിസ്ഥാനമേഖലകളിൽ യാതൊരുവികസനവും കൊണ്ടുവരുന്നില്ലെന്നുമാത്രമല്ല, രാജ്യത്തെ ദരിദ്രജനകോടികളെ കുത്തകകളുടെ കൊടിയചൂഷണത്തിന് വിധേയരാക്കുകയാണ് ഇവർ” അദ്ദേഹം ചൂണ്ടിക്കാട്ടി.
എൽയുഎഫ് ജില്ലാ ചെയർമാൻ ടി.കെ.സുധീർകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എൽയുഎഫ് സംസ്ഥാന വൈസ്‌ചെയർമാൻ കെ.ആർ.സദാനന്ദൻ മുഖ്യപ്രസംഗം നടത്തി. എസ്‌യുസിഐ(സി) ജില്ലാസെക്രട്ടേറിയറ്റംഗം പി.എം.ദിനേശൻ, എംസിപിഐ(യു) ജില്ലാ സെക്രട്ടറി എം.കെ.വിജയൻ എന്നിവരും പ്രസംഗിച്ചു. മേനകയിൽ നിന്നാരംഭിച്ച മാർച്ചിന് ജില്ലാ നേതാക്കൾ നേതൃത്വം കൊടുത്തു.

Advertisements

Posted August 26, 2016 by EKMSUCI in News, Recent, SUCI NEWS

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: