AIDSO സംഘടിപ്പിക്കുന്ന 9th ജില്ലാ വിദ്യാർത്ഥി പ്രതിനിധി സമ്മേളനം   Leave a comment

aidso

സുഹൃത്തേ,

ആൾ ഇന്ത്യാ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ (എഐഡിഎസ്ഒ) സംഘടിപ്പിക്കുന്ന 9-ാമത് എറണാകുളം ജില്ലാ വിദ്യാർത്ഥി പ്രതിനിധി സമ്മേളനം 2016 ആഗസ്റ്റ് 24 ന് മുളന്തുരുത്തിയിൽ നടക്കുകയാണ്. 1954-ൽ രൂപംകൊണ്ട നാൾ മുതൽ മാറിമാറി വന്ന സർക്കാരുകൾ നടപ്പിലാക്കിയ വിദ്യാഭ്യാസ വിരുദ്ധ നയങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭണം നയിക്കുന്ന വിദ്യാർത്ഥി സംഘടനയാണ് എഐഡിഎസ്ഒ. ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന അതീവ ഗുരുതരമായ വിദ്യാഭ്യാസ-സാംസ്‌കാരിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയും പ്രവർത്തന പദ്ധതി ആവിഷ്‌കരിക്കുകയുമാണ് ഈ സമ്മേളനത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്.

കുട്ടികൾ കുറഞ്ഞതിന്റെ പേരിൽ ലാഭകരമല്ല എന്ന പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത് കേരളത്തിലെ നാലായിരത്തിലധികം പൊതുവിദ്യാലയങ്ങളാണ്. നമ്മുടെ വിദ്യാഭ്യാസ രംഗം നേരിടുന്ന ദുരന്തമാണ് ഇതിലൂടെ വെളിപ്പെടുന്നത്. നാലു സ്‌കൂളുകൾ സർക്കാർ ഏറ്റെടുത്തുവെന്നും ആയിരം സ്‌കൂളുകളുടെ ഭൗതിക സൗകര്യം അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുമെന്നും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കുട്ടികൾ കുറഞ്ഞതിന്റെ യഥാർത്ഥ കാരണം നമ്മുടെ സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ നടപ്പിലാക്കിയ നിലവാരമില്ലാത്ത പുതിയ പാഠ്യപദ്ധതിയാണെന്ന് വിദ്യാഭ്യാസത്തെ ഗൗരവമായി സമിപിക്കുന്ന ഏവർക്കുമറിയാം. പഠനത്തിനും പഠിപ്പിക്കലിനും പരീക്ഷക്കും പ്രാധാന്യം നൽകുന്ന ഉന്നത നിലവാരമുള്ള പാഠ്യപദ്ധതി നടപ്പിലാക്കാതെ പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനാവില്ല സ്വയംഭരണ കോളേജാക്കുന്നതുവഴി സർക്കാർ എയ്ഡഡ് കോളേജുകളെ സ്വകാര്യവിദ്യാഭ്യാസ കച്ചവടകേന്ദ്രങ്ങളാക്കി മാറ്റുകയാണ്. അടിസ്ഥാന ശാസ്ത്ര-ഭാഷ-മാനവീക വിഷയങ്ങൾക്ക് പകരം കമ്പോളാധിഷ്ഠിതമായ വൈദഗ്ധ്യ പരിശീലനമാണ് വിജ്ഞാനമെന്ന പേരിൽ ഈ സ്ഥാപനങ്ങളിൽ വെച്ചുവിളമ്പുന്നത്. വിദ്യാഭ്യാസത്തിന്റെ മാത്രമല്ല, വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും ജനാധിപത്യ അവകാശങ്ങളുടെ കുരുതിനിലങ്ങളായും ഇവ മാറിക്കൊണ്ടിരിക്കുന്നു. ദേശീയ തലത്തിൽ തന്നെയുള്ള നയത്തിന്റെ ഭാഗമായാണ് ഇത്തരം സ്ഥാപനങ്ങൾ രൂപംകൊള്ളുന്നത്. സർവ്വകലാശാലകളിൽ നിലനിന്നിരുന്ന പ്രൈവറ്റ് രജിസ്‌ട്രേഷൻ ഇല്ലാതാക്കി പാരലൽ വിദ്യാഭ്യാസമേഖലയെ തകർക്കുന്നത് കേരളത്തിലെ ആയിരങ്ങൾക്ക് ഉന്നതവിദ്യാഭ്യാസരംഗത്തെയ്ക്കുള്ള പ്രവേശനം നിഷേധിക്കും.

1986-ലെ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെയാണ് ജനാധിപത്യ വിദ്യാഭ്യാസ ധ്വംസന പ്രക്രീയ ഇന്ത്യയിൽ ആരംഭിച്ചത്. ഇപ്പോൾ വിദ്യാഭ്യാസത്തെ ഗാട്‌സിന്റെ പരിധിയിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ബിർളാ-അംബാനി കമ്മിറ്റി, യശ്പാൽ കമ്മിറ്റി, എൻകെസി, ഏറ്റവും പുതിയ എൻപിഇ (ഒരു വിദ്യാഭ്യാസ പ്രവർത്തകനും ഉൾപ്പെടാത്ത ജനാധിപത്യ വിരുദ്ധ പാനൽ)യുടെ ഡ്രാഫ്റ്റ് തുടങ്ങി എല്ലാ കമ്മിറ്റികളും ശുപാർശ ചെയ്യുന്നത് വിദ്യാഭ്യാസത്തിന്റെ സമ്പൂർണമായ സ്വകാര്യവൽക്കരണത്തിലുടെ വിദ്യാഭ്യാസത്തെ ആഗോള കമ്പോള വസ്തുവാക്കി മാറ്റുക എന്നതാണ്. സാമ്പത്തിക ഉത്തരവാദിത്തങ്ങളിൽ നിന്ന് സർക്കാർ ഒഴിഞ്ഞു മാറുകയും പറ്റുന്നിടത്തെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശങ്ങളെ ഞെക്കിക്കൊല്ലുന്ന വിരോധാഭാസമാണ് നിലനിൽക്കുന്നത്. വിദ്യാഭ്യാസമേഖലയുടെ കേന്ദ്രീകരണത്തിലുടെയും ബ്യൂറോക്രാറ്റുകളുടെ അനാവശ്യമായ നിയന്ത്രണത്തിലൂടെയും നിലവിലുള്ള ഫാസിസ്റ്റ് ഭരണകൂടം വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസമേഖലയുടെയും എല്ലാ അവകാശങ്ങളും കവർന്നെടുക്കുകയാണ്.

ഉന്നത വിദ്യാഭ്യാസമുൾപ്പെടെ വിവേചനങ്ങളില്ലാതെ പഠിക്കാനുള്ള സാഹചര്യം ഒരുക്കുക, മതപരവും സങ്കുചിതവുമായ മുൻവിധികൾക്കും ജാതീയമായ അസഹിഷ്ണുതയ്ക്കും അതീതമായി നല്ല വ്യക്തിത്വത്തെ വളർത്തിയെടുക്കുക, ഗവൺമെൻറുകൾ നിരുപാധികമായി ഫണ്ട് നൽകുകയും അക്കാദമികമായ കാര്യങ്ങളിൽ കൈകടത്താതെ അത് വിദ്യാഭ്യാസ വിചക്ഷണർക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ സ്വയംഭരണം നടപ്പിലാക്കുക എന്നതൊക്കെയാണ് ജനാധിപത്യ വിദ്യാഭ്യാസമെന്നതിലൂടെ വിവക്ഷിക്കുന്നത്. എന്നാൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിദ്യാഭ്യാസവിരുദ്ധ നയങ്ങളുടെ പരിണതഫലം നാം ഇന്ന് നേരിടുകയാണ്.

പ്ലസ്ടു തലം മുതൽ ശാസ്ത്രവിഷയങ്ങൾ ഐച്ഛികമായി പഠിക്കുവാനുള്ള അവസരത്തിനായി കടുത്ത മത്സരമാണ് നമ്മുടെ നാട്ടിൽ. എന്നാൽ ഇതിന് നേർവിപരീത ദിശയിലാണ് ശാസ്ത്രീയ മനോഭാവത്തിന്റെയും യുക്തിചിന്തയുടേയും വളർച്ച. നവോത്ഥാനം രൂപംകൊടുത്ത ശാസ്ത്രീയ മതേതര ജനാധിപത്യ മൂല്യങ്ങളും അതിനെ അടിസ്ഥാനപ്പെടുത്തിയ വിദ്യാഭ്യാസ വ്യവസ്ഥയെയും നശിപ്പിക്കാൻ ഭരണകൂടം തന്നെ നേതൃത്വം നൽകുന്നു. ഇന്ത്യൻ സംസ്‌കാരമെന്ന പേരിൽ കാലഹരണപ്പെട്ടതും പഴകിയതുമായ ആശയങ്ങളും അന്ധവിശ്വാസങ്ങളും അശാസ്ത്രീയ ആശയങ്ങളും തരംതാണ സംസ്‌കാരങ്ങളും കുട്ടികളെ പഠിപ്പിക്കുന്നു. വർഗീയ ഗൂഢാലോചനകളുടെ ഭാഗമായി കേന്ദ്ര സർക്കാർ മതഭ്രാന്തും ജാതിവെറിയും വളർത്തുകയും മനഃപ്പൂർവ്വം ചരിത്രത്തെ വളച്ചൊടിച്ച് ഹിന്ദു പുരാണങ്ങളും ഇതിഹാസങ്ങളും ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും പേരിൽ അവതരിപ്പിക്കുന്നു. ശാസ്ത്രത്തിന്റെ സാങ്കേതിക വൈദഗ്ധ്യം നേടിയവരുടെ ചിന്തയിൽ അശാസ്ത്രീയ ആശയങ്ങളാണെങ്കിൽ, അവരിൽ ഫാസിസ്റ്റ് മനോഘടനയാണ് രൂപം കൊള്ളുന്നതെന്നും അവർ മാനവസമൂഹത്തിന്റെ പുരോഗതിക്ക് വിഘാതമാകുമെന്നും ചരിത്രം നമ്മേ പഠിപ്പിക്കുന്നു.

ബ്രീട്ടീഷ് ഭരണ നാളുകളിൽ ഭരണകൂടം തന്നെ നേതൃത്വം നൽകിയിരുന്ന- വിദ്യാർത്ഥികൾ രാഷ്ട്രീയത്തിൽ ഇടപെടരുത്- എന്ന പ്രചാരണം ഇന്ന് സർവ്വശക്തമായി തിരിച്ചുവന്നിരിക്കുന്നു. ഇത് കമ്പോള വിദ്യാഭ്യാസത്തിന് അനുകൂലമായ സാഹചര്യമൊരുക്കുന്നതോടൊപ്പം പുതിയ തലമുറയെ സാമൂഹ്യമായ ഉത്തരവാദിത്തത്തിൽ നിന്നും ജനാധിപത്യമൂല്യങ്ങൾ സ്വാംശീകരിക്കുന്നതിൽ നിന്നും വിമുഖരാക്കുന്നു. കുട്ടികൾ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കപ്പെടുന്നു. സ്ത്രീകൾ ലൈംഗിക വസ്തുക്കളായി അവതരിപ്പിക്കപ്പെടുന്നു. അശ്ലീലവും അക്രമണമനോഭാവവും അവർക്കിടയിൽ വ്യാപിപ്പിക്കുകയാണ്. യുവതലമുറ ക്വട്ടേഷൻ സംഘങ്ങളുടേയും മതതീവ്രവാദത്തിന്റെയും ഭാഗമാകുന്നുവെന്നുവെന്ന് മാത്രമല്ല സ്വന്തം മാതാപിതാക്കളെ ‘നടയ്ക്ക് വയ്ക്കുന്ന’ ദാരുണമായ സ്ഥിതിയിൽ വരെ കാര്യങ്ങൾ എത്തിനിൽക്കുന്നു.

അന്ധകാരത്തിന്റെ ഈ നാളുകളിലും പ്രതീക്ഷയുടെ പൊൻവെളിച്ചം ഞങ്ങൾ കാണുന്നു. ശക്തമായ വിദ്യാഭ്യാസപ്രക്ഷോഭങ്ങൾ ഇന്ത്യയുടെ പലഭാഗങ്ങളിലായി പൊട്ടിപ്പുറപ്പെടുകയാണ്. ശാസ്ത്രീയ-മതേതര-ജനാധിപത്യ വിദ്യാഭ്യാസത്തെ പുനഃസ്ഥാപിക്കാനും വിദ്യാഭ്യാസത്തെ സംരക്ഷിക്കാനുമായി നിരവധിയായ പ്രക്ഷോഭങ്ങൾ നടത്തിവരുന്ന പ്രസ്ഥാനമാണ് എഐഡിഎസ്ഒ. ഈ അവസരത്തിൽ ദേശീയ തലത്തിൽ 2016 സെപ്തംബർ 27 ന് അഖിലേന്ത്യാ ഡൽഹി മാർച്ചും 28 ന് വിദ്യാഭ്യാസ കൺവെൻഷനും കേരളത്തിൽ, ഒക്‌ടോബർ 7,8,9 തീയതികളിൽ സംസ്ഥാന വിദ്യാർത്ഥി സമ്മേളനവും എഐഡിഎസ്ഒ സംഘടിപ്പിക്കുകയാണ്.
എറണാകുളം ജില്ലയിൽ, ആഗസ്റ്റ് 24 ന് ജില്ലാ വിദ്യാർത്ഥി പ്രതിനിധിസമ്മേളനം മുളന്തുരുത്തിയിൽ നടക്കുകയാണ്. വിദ്യാഭ്യാസ സംരക്ഷണ പ്രക്ഷോഭങ്ങൾക്ക് ഇത് ഉശിരുപകരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ആയതിനാൽ, മുഴുവൻ വിദ്യാഭ്യാസ സ്‌നേഹികളുടെയും എല്ലാവിധ സഹകരണങ്ങളും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Advertisements

Posted August 17, 2016 by EKMSUCI in AIDSO, Frontal Organisations, News, Recent

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: