സ്ത്രീപീഡനം നടത്തുന്നവരെ തൂക്കിലേറ്റിയതു കൊണ്ട്സ്ത്രീ പീഡനത്തിന്പരിഹാരമുണ്ടാകില്ല. സ്ത്രീ സുരക്ഷക്ക്ജസ്റ്റിസ്വർമ്മ കമ്മീഷൻ റിപ്പോർട്നടപ്പിലാക്കൽ അനിവാര്യം: അഡ്വക്കേറ്റ്.കാളീശ്വരം രാജ്   Leave a comment

Adv.Kaleswaramraj speaking

Adv.Kaleswaramraj speaking

സ്ത്രീപീഡനംനടത്തുന്നവരെതൂക്കിലേറ്റിയതുകൊണ്ട്സ്ത്രീപീഡനത്തിന്പരിഹാരമുണ്ടാകില്ലന്നുംഅതിനുജസ്റ്റിസ്ജെ.എസ്.വർമ്മകമ്മീഷൻറിപ്പോർട്ടിൻറെസാമൂഹികപ്രസക്തിഉൾക്കൊണ്ടുകൊണ്ട്അത്നടപ്പിലാക്കാൻ ഭരണാധികാരികൾ മുന്നോട്ടു വരുമ്പോൾ മാത്രമേ സാധ്യമാകൂയെന്നും അതിനുവേണ്ടിയുള്ള ശക്തമായ സമ്മർദ്ദമാണ്സമൂഹത്തിൽ നിന്നും ഉണ്ടാകേണ്ടതെന്നും കേരളഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനും എഴുത്തുകാരനുമായ അഡ്വക്കേറ്റ്കാളീശ്വരംരാജ്അഭിപ്രായപ്പെട്ടു. സ്ത്രീപക്ഷ ചിന്താഗതിയുടെ കാര്യത്തിൽ ജസ്റ്റിസ്വർമ്മ, ജസ്റ്റിസ്കൃഷ്‌ണയ്യരെക്കാൾ ഒരുപടികൂടി മുന്നിലാണെന്ന്റിപ്പോർട്പഠിച്ചാൽ മനസ്സിലാകും. സ്ത്രീസ മൂഹത്തിന്റെ സുരക്ഷയെ കുറിച്ആശങ്കയുള്ള ഏവരും വർമ്മകമ്മീഷൻ റിപ്പോർട്പഠിക്കാനും അതുനാട്ടിലെമ്പാടും ചർച്ചചെയ്യാനും തയ്യാറാകണമെന്ന്അദ്ദേഹം പറഞ്ഞു . സ്ത്രീസുരക്ഷാസമിതി എറണാകുളം ബാർകൗൺസിൽ ഹാളിൽ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉത്‌ഘാടനം ചെയ്തുകൊണ്ട്പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .

സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വർധിച്ചുവരുന്ന അതിക്രമങ്ങൾതടയുക , കുറ്റവാളികൾക്ക്കർശനശിക്ഷ ഉറപ്പാക്കുക ,ജസ്റ്റിസ്വർമ്മകമ്മീഷൻ റിപ്പോർട്നടപ്പിലാക്കുക എന്നീ ഡിമാന്റുകൾ ഉന്നയിച്ചുകൊണ്ട്സ്ത്രീസുരക്ഷാസമിതി സംസ്ഥാനവ്യാപകമായി ആരംഭിക്കുന്ന പ്രചാരണപ്രക്ഷോഭ പരിപാടിയുടെ തയ്യാറെടുപ്പിൻ്റെ ഭാഗമായിരുന്നു പ്രവർത്തകർക്കായുള്ള കൺവെൻഷൻ . സ്ത്രീസുരക്ഷാ സമിതിസംസ്ഥാനപ്രസിഡന്റ്ഡോക്ടർ വിൻസെന്റ്മാളിയേക്കൽ അധ്യക്ഷതവഹിച്ചു .മദ്യത്തിൻറെയും മയക്കുമരുന്നിന്റെയും ഉപഭോഗം വര്ധിച്ചിരിക്കുന്നതും അശ്ളീലയുടെ വ്യാപനവും കുറ്റകൃത്യങ്ങൾ പെരുകാൻ കാരണമായെന്ന്ഡോക്ടർ .വിൻസെന്റ്മാളിയേക്കൽ അഭിപ്രായപ്പെട്ടു. അഖിലേന്ത്യമഹിളാ സാംസ്കാരിക സംഘടന സംസ്ഥാന സെക്രട്ടറി ഷൈല.കെ.ജോൺ ,സുരക്ഷാ സമിതി സംസ്ഥാന ജനറൽ സെക്രട്ടറിമിനി.കെ.ഫിലിപ് ,മദ്യവിരുദ്ധജനകീയസമരസമിതി ജില്ലാപ്രസിഡന്റ്കെ.കെ.ഗോപിനായർ ,ബ്രേക്ത്രൂ സയൻസ്സൊസൈറ്റി സംസ്ഥാനസമിതി അംഗംകെ.എസ്.ഹരികുമാർ,എൻ.ഹരിറാം ,എൻ.ആർ.മോഹൻകുമാർ ,കെ.എം. ബീവി,സുബൈദ ,ഉഷാകുമാരി,പീതാബരൻ മാഷ്,അഡ്വക്കേറ്റ് .സുജ ,പ്രൊഫ.പി.എൻ.തങ്കച്ചൻ ,എം.കെ.ഉഷതുടങ്ങിയവർപ്രസംഗിച്ചു. വിവിധ വിദ്യാലാലയങ്ങളിൽനിന്നും പങ്കെടുത്ത വിദ്യാർഥിപ്രതിനിധികളും അദ്യാപക പ്രതിനിധികളും മറ്റുസാമൂഹിക സാംസ്കാരികസംഘടന പ്രതിനിധികളും ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു .വർമ്മകമ്മീഷൻ റിപ്പോർട്ടിനെകുറിച്ചുസമൂഹത്തിൻറെതാഴെതട്ടുകളിൽവരെ എത്തുന്ന ബോധവൽക്കരണ പ്രചാരണപരിപാടികളും പ്രധാനമന്ത്രിക്കു സമർപ്പിക്കുന്ന നിവേദനത്തിലുള്ള ഒപ്പുശേഖരണവും രാജ്ഭവൻമാർച്ചും സംഘടിപ്പിക്കും .വിദ്യാലയങ്ങളിലും തൊഴിൽ ഇടങ്ങളിലും പ്രാദേശിക വാർഡ്തലങ്ങളിലും പുരുഷന്മാരും സ്ത്രീകളും അടങ്ങിയ സ്ത്രീസുരക്ഷാസമിതികളും രൂപീകരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക്കൺവൻഷൻരൂപം നൽകി. സമിതിയുമായി ബന്ധപ്പെടാനുള്ളനമ്പർ: 9744386841, 9349824988

Advertisements

Posted July 22, 2016 by EKMSUCI in PEOPLE'S MOVEMENT, STREE SURAKSHA SAMITHI

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: