മയക്കുമരുന്നു സംഘങ്ങളെ അമർച്ച ചെയ്യാനായി നാടാകെ ഉണരണം : ഋഷിരാജ്‌സിംഗ് ഐപിഎസ്.   Leave a comment

Rishiraj Singh

 

mvjss

 

mvjss3

 

mvjsss2

മുളന്തുരുത്തി 13/07/2016

നാടെമ്പാടും പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്നു സംഘങ്ങളെ അമർച്ച ചെയ്യണമെങ്കിൽ താൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥന്മാർക്ക് എല്ലാ തലങ്ങളിലുള്ള ജനവിഭാഗങ്ങളുടേയും പിൻതുണയും സഹകരണവും ആവശ്യമാണെന്ന് എക്‌സൈസ് കമ്മീഷണർ ഋഷിരാജ്‌സിംഗ് ഐപിഎസ് അഭിപ്രായപ്പെട്ടു. തുടർന്ന്, മയക്കുമരുന്ന് വില്പന എവിടെക്കണ്ടാലും 944717800 എന്ന നമ്പരിൽ വിളിച്ചറിയിക്കണമെന്നും, കുട്ടികൾ പുസ്തകവായന നിർബന്ധിത ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളസംസ്ഥാന മദ്യവിരുദ്ധ ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തിൽ, മയക്കുമരുന്നു സംഘങ്ങളെ അമർച്ച ചെയ്യുക, മദ്യലഭ്യത കുറയ്ക്കുക, കുട്ടികളെ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് ജൂൺ 26 മുതൽ ജൂലൈ 26 വരെ നടത്തിവരുന്ന ലഹരിവിരുദ്ധമാസാചരണത്തിന്റെ ഭാഗമായി സമിതിയുടെ മുളന്തുരുത്തി മേഖലാ കമ്മിറ്റി ഗവൺമെന്റ് ഹൈസ്‌കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ജനകീയ കൂട്ടനടത്തവും മഹാസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും പിടിയിൽപെട്ട കുട്ടികളേയും യുവാക്കളേയും രക്ഷിക്കാനായി ഏവരും ഒത്തുചേരും എന്നതിന്റെ തെളിവാണ് മുളന്തുരുത്തിയിൽ ഇന്നു കാണുന്ന കൂട്ടായ്മയും മഹാസംഗമവും എന്ന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആശാ സനൽ അഭിപ്രായപ്പെടുകയും ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുക്കുകയും ചെയ്തു.

മദ്യലഭ്യത കുറച്ചതാണ് മയക്കുമരുന്ന് വ്യാപനത്തിന് കാരണമെന്നു ചൂണ്ടിക്കാട്ടുന്നതും പ്രചരിപ്പിക്കുന്നതും മദ്യലോബിയാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സ്ത്രീസുരക്ഷാ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ. വിൻസന്റ് മാളിയേക്കൽ പറഞ്ഞു.

മദ്യവിരുദ്ധ ജനകീയ സമരസമിതി (MVJSS) ജില്ലാ ജനറൽ കൺവീനർ എൻ.ആർ. മോഹൻകുമാർ മഹാസംഗമത്തിന് അദ്ധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രഞ്ചി കുര്യൻ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജയാ സോമൻ, മദ്യവിരുദ്ധ ജനകീയ സമരസമിതി ജില്ലാ പ്രസിഡന്റ് ശ്രീ. കെ.കെ.ഗോപിനായർ, മേഖലാ പ്രസിഡന്റ് ശ്രീ. സെനിത് കുമാർ, സെക്രട്ടറി ശ്രീ. റെജി ഐപ്പ് എന്നിവർ പ്രസംഗിച്ചു. പഠനത്തിൽ ഉന്നത വിജയം നേടിയ നൂറോളം വിദ്യാർത്ഥികൾക്ക് സമിതി പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു.

മഹാസംഗമത്തിനു മുന്നോടിയായി മുളന്തുരുത്തി കരവട്ടെ കുരിശിൽ നിന്നും ആരഭിച്ച ലഹരിവിരുദ്ധ കൂട്ടനടത്തത്തിൽ വിവിധ സാമൂഹ്യ-സാംസ്‌ക്കാരിക- രാഷ്ട്രീയ സംഘടന പ്രതിനിധികളും വിദ്യാഭ്യാസ സ്ഥാപന മേധാവികളും നേതൃത്വം നൽകി. മുളന്തുരുത്തി മേഖലയിലെ വിവിധ സ്‌കൂളുകളിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികളും നാട്ടുകാരും ജനകീയ കൂട്ടനടത്തത്തിൽ പങ്കാളികളായി. സത്കല വിജയനും സംഘവും അവതരിപ്പിച്ച ലഹരിവിരുദ്ധ സന്ദേശഗാനം ഒരു ഗ്രാമത്തെയാകെ ഉണർത്തിയിരിക്കുകയാണ്.

Advertisements

Posted July 13, 2016 by EKMSUCI in MVJSS, PEOPLE'S MOVEMENT

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: