പീപ്പിൾസ് വോയ്‌സിന്റെ ആഭിമുഖ്യത്തിൽ രാപകൽ സമരവും ബഹുജനസംഗമവും   Leave a comment

jisha dso demo

jisha sanumash 2

jisha aravindakshan sir

ജിഷയുടെ ഘാതകരെ അറസ്റ്റുചെയ്യുക, ഇനി ഒരു ജിഷ ആവർത്തിക്കപ്പെടരുത് തുടങ്ങിയ ഡിമാന്റുകൾ ഉയർത്തിക്കൊണ്ട് എറണാകുളം ലോകോളേജിനുമുന്നിൽ ജിഷയുടെ സഹപാഠികളും ലോകോളേജ് വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളുമൊക്കെ ചേർന്ന് ‘പീപ്പിൾസ് വോയ്‌സ്’ എന്ന സംഘടനരൂപീകരിച്ച് നടത്തിവന്ന രാപകൽ സമരപന്തലിലേയ്ക്ക് എഐഡിഎസ്ഒ പ്രവർത്തകർ ഐക്യദാർഢ്യപ്രകടനം നടത്തി. ലോകോളേജിനുമുന്നിൽ തുടർന്ന് നടന്ന യോഗം എഐഡിഎസ്ഒ സംസ്ഥാനപ്രസിഡന്റ് അഡ്വ.ഇ.എൻ.ശാന്തിരാജ് ഉദ്ഘാടനം ചെയ്തു.

”സമൂഹമനഃസാക്ഷിയെ നടുക്കിയ ഈ വിഷയം തേച്ചുമാച്ചുകളയാനുള്ള ഗൂഢശ്രമങ്ങളെ പരാജയപ്പെടുത്തിയ സുമനസ്സുകളുടെ ഈ കൂട്ടായ്മ തുടർന്നും നിലനിൽക്കണമെന്നും ഇനിയൊരു ജിഷ ആവർത്തിക്കപ്പെടാതിരിക്കണമെങ്കിൽ ജീർണ്ണിച്ച സാമൂഹ്യസാഹചര്യങ്ങളെ സമൂലമായി മാറ്റാനുള്ള ഉത്തരവാദിത്തമേറ്റെടുക്കാൻ യുവാക്കളും വിദ്യാർത്ഥികളും മുന്നോട്ടുവരേണ്ടതുണ്ടെന്നും” അവർ പറഞ്ഞു. എഐഡിഎസ്ഒ സംസ്ഥാനസെക്രട്ടേറിയറ്റംഗം കെ.പി.സാൽവിൻ അദ്ധ്യക്ഷത വഹിച്ചു. എഐഡിഎസ്ഒ നേതാക്കളായ വി.ഡി.സന്തോഷ്, എം.കെ.ഷഹസാദ്, എസ്.അലീന, അഡ്വ. ആർ.അപർണ്ണ, രശ്മി രവി, നിഖിൽ സജി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ഐക്യദാർഢ്യത്തിന് നന്ദിപറഞ്ഞുകൊണ്ട് പീപ്പിൾസ് വോയ്‌സ് പ്രസിഡന്റ് ശ്രീകുമാർ കാവിൽ, സെക്രട്ടറി അനൂപ് ആന്റണി, സപ്ന ഫാത്തിമ തുടങ്ങിയവർ പ്രസംഗിച്ചു.

പീപ്പിൾസ് വോയ്‌സിന്റെ നേതൃത്വത്തിൽ 49 ദിവസം നീണ്ട രാപകൽസമരത്തെ പത്രമാദ്ധ്യമങ്ങൾ കാര്യമായി പരിഗണിച്ചില്ലെങ്കിലും ആയിരക്കണക്കിന് സാധാരണജനങ്ങൾ പന്തലിലെത്തി കൂട്ടായ്മയ്ക്ക് പിന്തുണയും സഹായങ്ങളും നൽകി. മന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ള സാമൂഹ്യസാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും പിന്തുണയുമായി എത്തിയവരിൽപ്പെടുന്നു. ലോ കോളേജിലെ പൂർവ്വവിദ്യാർത്ഥിനിയും എഐഡിഎസ്ഒ സംസ്ഥാനപ്രസിഡന്റുമായ അഡ്വ.ഇ.എൻ.ശാന്തിരാജിന്റെ നേതൃത്വത്തിൽ എഐഡിഎസ്ഒ സമരത്തിന് ഒപ്പം ചേർന്നിരുന്നു.

ജൂൺ 13 ന് സമരപന്തലിൽ ചേർന്ന ബഹുജന സംഗമത്തോടെ സമരം മറ്റൊരു ഘട്ടത്തിലേയ്ക്ക് കടന്നു. ‘പ്രതിയല്ല, പ്രതിവിധിയാണ് വേണ്ടത്’ എന്ന മുദ്രവാക്യമുയർത്തി സംഘടിപ്പിക്കപ്പെട്ട ബഹുജനസംഗമം പ്രൊഫ. കെ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. പീപ്പിൾസ് വോയ്‌സിന്റെ പ്രസിഡന്റ് ശ്രീകുമാർ കാവിൽ അദ്ധ്യക്ഷതവഹിച്ച സംഗമത്തിൽ മുഖ്യാതിഥിയായി പ്രൊഫ.എം.കെ.സാനു പങ്കെടുത്തു. അഡ്വ.എ.ജയശങ്കർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് തകഴി ജയചന്ദ്രൻ അവതരിപ്പിച്ച ഏകാംഗനാടകം ഹൃദയസ്പർശിയായ അനുഭവമായി മാറി. പ്രമുഖ മാധ്യമപ്രവർത്തകൻ സാഹിൻ ആന്റണി, എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടേറിയറ്റംഗം പി.എം.ദിനേശൻ, ഇടപ്പള്ളി ബഷീർ, ടി.സി.സുബ്രഹ്മണ്യൻ, ഡോ.അനിൽകുമാർ, അഡ്വ. ഇ.എൻ.ശാന്തിരാജ്, എഐഡിവൈഒ ജില്ലാസെക്രട്ടറി കെ.ഒ.സുധീർ, പീപ്പിൾസ് വോയ്‌സ് നേതാക്കളായ നിഥിൻ ജോൺസൺ, അംജേഷ്, വരദ സുരേന്ദ്രൻ, സപ്ന ഫാത്തിമ, അഖിൽ സോമൻ, രേഷ്മ മോഹൻദാസ്, മിഥുൻ, ശ്യാം, ബിനീത ബാബു, ടിന്റുമോഹൻ, എഐഡിഎസ്ഒ സംസ്ഥാന നേതാക്കളായ കെ.പി.സാൽവിൻ, എം.കെ.ഷഹസാദ്, അഡ്വ.ആർ.അപർണ്ണ തുടങ്ങിയവരും പ്രസംഗിച്ചു. കുഞ്ഞുമുഹമ്മദിന്റെ ഗസൽ അവതരണം ഉൾപ്പെടെ ശ്രദ്ധേയമായ പരിപാടികളോടെ നടന്ന ബഹുജനസംഗമത്തോടെ സമരത്തിന്റെ ഒന്നാംഘട്ടം അവസാനിച്ചു.

ജിഷയുടെ കൊലപാതകത്തിനുപിന്നിലെ മുഴുവൻ വസ്തുതകളും പുറത്തുകൊണ്ടുവരുന്നതുവരെയും സമരം തുടരുമെന്ന് പീപ്പിൾസ് വോയ്‌സ് ഭാരവാഹികൾ പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്നവരെയും പ്രതികളാക്കേണ്ടത് ഭാവിയിൽ ഇത്തരം കുറ്റങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമാണെന്നും അവർ ചൂണ്ടിക്കാണിച്ചു.

Advertisements

Posted June 16, 2016 by EKMSUCI in AIDSO, Frontal Organisations, News, Recent

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: