പിറവം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു   Leave a comment

 

com: C.K.Lukose inaugurating office

com: C.K.Lukose inaugurating office

 

com: C.K.Lukose addresssing fuction

com: C.K.Lukose addresssing fuction

 

Election committee office

Election committee office

 

പിറവം മണ്ഡലത്തിൽ എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) സ്ഥാനാർത്ഥി സഖാവ് കെ.ഒ.സുധീറിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കാഞ്ഞിരമറ്റം ചാലക്കയ്ക്കപ്പാറയിൽ പാർട്ടി കേന്ദ്രകമ്മിറ്റിയംഗവും സംസ്ഥാനസെക്രട്ടറിയുമായ സഖാവ് സി.കെ.ലൂക്കോസ് ഉദ്ഘാടനം ചെയ്തു.

ഇടതു-വലതുമുന്നണികൾ തെരഞ്ഞെടുപ്പിന്റെ ഗോദയിൽ വികസനമെന്ന മുദ്രാവാക്യവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഭൂരിപക്ഷംവരുന്ന ജനങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധി കൂടിവരുന്നതല്ലാതെ മാറിമാറി വരുന്ന സർക്കാരുകളുടെ വികസനമുദ്രാവാക്യങ്ങൾക്കൊണ്ട് യാതൊരു പ്രയോജനവുമുണ്ടാകുന്നില്ലെന്നതാണ് വാസ്തവം. ഈ വികസനം വിരലിലെണ്ണാവുന്ന കുത്തകകൾക്കുമാത്രം അവകാശപ്പെടാവുന്നതാണ്. തൊഴിലും വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണസംവിധാനങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധജനങ്ങൾക്കും സുരക്ഷിതത്വവും സംരക്ഷണവും കിട്ടാത്ത, സാമൂഹ്യക്ഷേമ ബാധ്യതകളിൽ നിന്ന് സർക്കാർ പിൻമാറുന്ന, പരിസ്ഥിതിയുടെമേൽ കടുത്ത ചൂഷണം നടത്തി തലമുറകളെ നാശത്തിലേക്ക് തള്ളിവിടുന്ന, സ്വകാര്യമായ താൽപ്പര്യങ്ങൾക്കുവേണ്ടി സാമൂഹ്യമായ കടമകളെ മറക്കുന്ന സർവ്വോപരി, ജീർണ്ണിച്ച മുതലാളിത്ത വ്യവസ്ഥിതിയുടെ കുഴലൂത്തുകാരായി മാറിയിരിക്കുന്ന ബിജെപി, കോൺഗ്രസ്സ്, അവസരവാദ-കപട ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വികസനനയം ജനവിരുദ്ധമാണെന്നതാണ് വാസ്തവം. ഈ നയങ്ങൾക്കെതിരെയുള്ള സമരരാഷ്ട്രീയം വളർത്തുകയെന്നതാണ് ജനങ്ങളുടെ മുന്നിലുള്ള ഒരേയൊരു മാർഗ്ഗം. കക്ഷി-രാഷ്ട്രീയത്തിനും ജാതി-മത വിഭാഗീയതയ്ക്കുമതീതമായി ജനങ്ങളുടെ സമരരാഷ്ട്രീയത്തിനു കരുത്തുപകരുവാൻ എസ്‌യുസിഐ(സി)യെ ശക്തിപ്പെടുത്തണമെന്നും പാർട്ടിയും ആർഎംപി, എംസിപിഐ(യു) പാർട്ടികളും ചേർന്ന് രൂപപ്പെടുത്തിയിരിക്കുന്ന ഇടതുപക്ഷ ഐക്യമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടറി സഖാവ് ടി.കെ.സുധീർകുമാർ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് ജി.എസ്.പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടേറിയറ്റംഗം സഖാവ് പി.എം.ദിനേശൻ, സ്ഥാനാർത്ഥി സഖാവ് കെ.ഒ.സുധീർ, ലോക്കൽ സെക്രട്ടറി സഖാവ് കെ.ഒ.ഷാൻ, സഖാവ് എം.കെ.ഉഷ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Posted April 12, 2016 by EKMSUCI in News, Recent, SUCI NEWS

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: