എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലയിൽ 3 സീറ്റുകളിൽ മത്സരിക്കും   Leave a comment

 

KO Sudhire - Piravom Constituency

KO Sudhire – Piravom Constituency

 

MP Sudha - Tripunithura Constituency

MP Sudha – Tripunithura Constituency

 

MK Kanjanavalli - Angamally Constituency

MK Kanjanavalli – Angamally Constituency

എറണാകുളം, 2016 ഏപ്രിൽ 1,

നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി ജില്ലയിൽ പിറവം, തൃപ്പൂണിത്തുറ, അങ്കമാലി മണ്ഡലങ്ങളിൽ മത്സരിക്കും. പിറവം നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന കെ.ഒ.സുധീർ എസ്‌യുസിഐ (സി)യുടെ ജില്ലാ കമ്മിറ്റിയംഗവും ആൾ ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷന്റെ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റംഗവുമാണ്. തൃപ്പൂണിത്തുറ മണ്ഡലത്തിൽ ഇന്ത്യൻ നേഴ്‌സസ് പേരന്റ്‌സ് അസോസിയേഷൻ(ഐഎൻപിഎ) സംസ്ഥാന കമ്മിറ്റിയംഗവും എഐഎംഎസ്എസ് ജില്ലാ വൈസ്പ്രസിഡന്റുമായ എം.പി.സുധയാണ് മത്സരിക്കുന്നത്. അങ്കമാലി നിയോജകമണ്ഡലത്തിൽ അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന(എഐഎംഎസ്എസ്)യുടെ ജില്ലാ വൈസ്പ്രസിഡന്റും എസ്‌യുസിഐ(സി) അങ്കമാലി മേഖലാ കമ്മിറ്റിയംഗവുമായ എം.കെ.കാഞ്ചനവല്ലിയാണ് സ്ഥാനാർത്ഥി.

കേരളത്തിൽ എസ്‌യുസിഐ(സി) 32 സീറ്റുകളിൽ മത്സരരംഗത്തുണ്ട്. എംസിപിഐ(യു), ആർഎംപി എന്നീ പാർട്ടികൾ ഉൾപ്പെടുന്ന ഇടതുപക്ഷ ഐക്യമുന്നണി(എൽയുഎഫ്)യുടെ ഭാഗമായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എൽയുഎഫ് ആകെ അറുപതോളം സീറ്റുകളിൽ മത്സരിക്കും. അഖിലേന്ത്യാതലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളിൽ പോണ്ടിച്ചേരി ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും എസ്‌യുസിഐ(സി) മത്സരിക്കുന്നുണ്ട്. ബംഗാളിൽ 189, ആസ്സാം 26, തമിഴ്‌നാട് 3 സീറ്റുകളിൽ മത്സരിക്കും. കേരളമുൾപ്പടെ നാലു സംസ്ഥാനങ്ങളിലും ബാറ്ററി ടോർച്ച് ചിഹ്നമാണ് പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരിക്കുന്നത്.

ജനദ്രോഹ കോർപ്പറേറ്റ് നയങ്ങൾക്കും വർഗ്ഗീയതയ്ക്കും അഴിമതിക്കുമെതിരെ ജനാധിപത്യ സമരശക്തി പടുത്തുയർത്തുക എന്ന മുദ്രാവാക്യമാണ് എസ്‌യുസിഐ(സി) തെരഞ്ഞെടുപ്പിൽ ഉയർത്തുന്നത്.

Advertisements

Posted April 4, 2016 by EKMSUCI in News, Recent, SUCI NEWS

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: