എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്കോഫീസിലേക്ക് മാർച്ച് നടത്തി   Leave a comment

party ekm demo

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി . കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കും വർഗ്ഗീയതയ്ക്കുമെതിരെ നടത്തിയ മാർച്ച് എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടറി ടി.കെ.സുധീർകുമാർ ഉദ്ഘാടനം ചെയ്തു.
സാമ്പത്തിക നയങ്ങളുടെ ആഘാതം ജനജീവിതത്തെ വലയ്ക്കുന്ന ചിത്രമാണ് രാജ്യമെമ്പാടുമെന്നും, എന്നാൽ അതിനെതിരെ വളർന്നുവരാൻ സാധ്യതയുള്ള ജനരോഷത്തെ വഴിതിരിച്ചുവിടാൻ വർഗ്ഗീയതയെയും വംശീയ-ജാതി രാഷ്ട്രീയത്തെയും കൂട്ടുപിടിച്ചിരിക്കുകയാണ് ബിജെപിയുടെ കേന്ദ്ര സർക്കാരെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. ജെഎൻയുവിലും ഹൈദ്രബാദ് യൂണിവേഴ്‌സിറ്റിയിലുമൊക്കെ ദേശഭ്രാന്തിന്റെയും ജാതിവെറിയുടെയും പേരിൽ നടക്കുന്ന അതിക്രമങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളുടെയും മേലുള്ള നിയന്ത്രണം കൈപ്പിടിയിലൊതുക്കാൻ മോദി സർക്കാരും സംഘപരിവാറും നടത്തുന്ന ശ്രമങ്ങളും നേരായി ചിന്തിക്കുന്നവരെ ആശങ്കയിലാക്കുകയാണ്. കേരളത്തിലാകട്ടെ, തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അഴിമതിയുടെയും വഴിവിട്ട ഇടപാടുകളുടെയും കഥകൾ പരസ്പരം വാരിയെറിഞ്ഞ് ഇടതു-വലതുമുന്നണികൾ ഉയർത്തിവിടുന്ന മലിമസമായ രാഷ്ട്രീയത്തിൽ നിന്നും മുതലെടുക്കാൻ തക്കംപാർത്തിരിക്കുകയാണ് ഛിദ്രശക്തികൾ. മനംമടുപ്പിക്കുന്ന ഈ സാഹചര്യത്തിന്റെ സൃഷ്ടാക്കൾ ജനദ്രോഹ സാമ്പത്തിക നയങ്ങളുടെ ഉപാസകരാണ്. ഈ സാമ്പത്തിക നയങ്ങൾക്കെതിരെ രാജ്യമെമ്പാടും വളർന്നുവരേണ്ടുന്ന സുശക്തമായ ഇടതു-ജനാധിപത്യ സമരപ്രസ്ഥാനത്തിൽ ജനങ്ങൾ ഒന്നടങ്കം കക്ഷി-രാഷ്ട്രീയ സങ്കുചിത താൽപ്പര്യങ്ങൾക്കതീതമായി ഒന്നിക്കണമെന്നും അദ്ദേഹം ആഭ്യർത്ഥിച്ചു.
എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടേറിയറ്റംഗം പി.എം.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. എംസിപിഐ(യു) സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.പി.സാജു, എസ്‌യുസിഐ (സി)ജില്ലാസെക്രട്ടേറിയറ്റംഗം ഫ്രാൻസിസ് കളത്തുങ്കൽ, ജില്ലാ കമ്മിറ്റിയംഗം സി.ബി.അശോകൻ, എഐഡിവൈഒ ജില്ലാ സെക്രട്ടറി കെ.ഒ.സുധീർ എന്നിവരും പ്രസംഗിച്ചു. ഹൈക്കോടതി ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ചിന് ജില്ലാനേതാക്കളായ പി.പി.അഗസ്റ്റിൻ, കെ.കെ.ശോഭ, കെ.പി.സാൽവിൻ, എം.കെ.ഉഷ, കെ.ഒ.ഷാൻ, സി.കെ.രാജേന്ദ്രൻ, സി.കെ.തമ്പി എന്നിവർ നേതൃത്വംകൊടുത്തു.

Advertisements

Posted February 18, 2016 by EKMSUCI in SUCI NEWS

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: