അസഹിഷ്ണുത പടര്‍ത്തുന്ന, വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു   Leave a comment

ചാലക്കപ്പാറയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ജില്ലാ സെക്രട്ടറി ടി.കെ.സുധീര്‍കുമാര്‍ മുഖ്യപ്രസംഗം നടത്തുന്നു.

ചാലക്കപ്പാറയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ജില്ലാ സെക്രട്ടറി ടി.കെ.സുധീര്‍കുമാര്‍ മുഖ്യപ്രസംഗം നടത്തുന്നു.

എറണാകുളം ജില്ലയില്‍ ഡിസംബര്‍ 1 ന് തൃപ്പൂണിത്തുറ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവാങ്കുളത്ത് പൊതുയോഗം സംഘടിപ്പിച്ചു. യോഗത്തില്‍ എസ്‌യുസിഐ (സി) സംസ്ഥാന കമ്മിറ്റിയംഗം സഖാവ് എസ്.രാജീവന്‍ മുഖ്യപ്രസംഗം നടത്തി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.ബി.അശോകന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാകമ്മിറ്റിയംഗം സഖാവ് കെ.കെ.ശോഭയും പ്രസംഗിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം സഖാവ് പി.എം.ദിനേശന്‍, ലോക്കല്‍ കമ്മിറ്റിയംഗം സഖാവ് ടി.എ.വേലപ്പന്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
ആമ്പല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാലക്കപ്പാറ ജംഗ്ഷനില്‍ നടന്ന പൊതുയോഗത്തില്‍ എസ്‌യുസിഐ(സി) എറണാകുളം ജില്ലാ സെക്രട്ടറി സഖാവ് ടി.കെ.സുധീര്‍കുമാര്‍ മുഖ്യപ്രസംഗം നടത്തി. ലോക്കല്‍ സെക്രട്ടറി സഖാവ് കെ.ഒ.ഷാന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ കമ്മിറ്റിയംഗങ്ങളായ സഖാക്കള്‍ സി.ബി.അശോകന്‍, കെ.ഒ.സുധീര്‍ എന്നിവരും പ്രസംഗിച്ചു. ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ സഖാക്കള്‍ എന്‍.സി.നാരായണന്‍, കൊച്ചുപരീത് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
ഉദയംപേരൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തെക്കന്‍ പറവൂര്‍ ജംഗ്ഷനില്‍ നടന്ന പൊതുയോഗത്തില്‍ ജില്ലാ സെക്രട്ടേറിയറ്റംഗം സഖാവ് പി.എം.ദിനേശന്‍ മുഖ്യപ്രസംഗം നടത്തി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സഖാവ് സി.കെ.രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കമ്മിറ്റിയംഗം സഖാവ് കെ.ഒ.സുധീര്‍, ലോക്കല്‍ കമ്മിറ്റിയംഗം സഖാവ് സാനുനാഥ് എന്നിവര്‍ പ്രസംഗിച്ചു.
കാലടി ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനാന്തരം കാലടിയില്‍ ജംഗ്ഷനില്‍ നടന്ന പൊതുയോഗത്തില്‍ ജില്ലാ കമ്മിറ്റിയംഗവും ലോക്കല്‍ സെക്രട്ടറിയുമായ സഖാവ് പി.പി.അഗസ്റ്റിന്‍ മുഖ്യപ്രസംഗം നടത്തി. ലോക്കല്‍ കമ്മിറ്റിയംഗം സഖാവ് ബി.പി.ബിന്ദു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കമ്മിറ്റിയംഗം സഖാവ് കെ.പി.സാല്‍വിന്‍, ലോക്കല്‍ കമ്മിറ്റിയംഗം സഖാവ് പി.വി.രജീഷ് എന്നിവരും പ്രസംഗിച്ചു. പ്രകടനത്തിന് ജില്ലാകമ്മിറ്റിയംഗം സഖാവ് കെ.സി.ജയന്‍, ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ സഖാക്കള്‍ എം.വി.വിജയകുമാര്‍, എം.കെ.കാഞ്ചനവല്ലി, വി.കെ.മോഹനന്‍, പുഷ്പജന്‍, കെ.സി.ജ്യോതിലക്ഷ്മി, സിജു, കെ.പി.പരമേശ്വരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisements

Posted December 1, 2015 by EKMSUCI in SUCI NEWS

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: