ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് എല്‍യുഎഫ് പ്രതിഷേധമാര്‍ച്ച് നടത്തി   Leave a comment

എല്‍യുഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് നടന്ന ടെലഫോണ്‍ എക്‌സ്‌ചേഞ്ച് മാര്‍ച്ച് ഡോ.വി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു

എല്‍യുഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് നടന്ന ടെലഫോണ്‍ എക്‌സ്‌ചേഞ്ച് മാര്‍ച്ച് ഡോ.വി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു

 എല്‍യുഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് നടന്ന ടെലഫോണ്‍ എക്‌സ്‌ചേഞ്ച് മാര്‍ച്ച്

എല്‍യുഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് നടന്ന ടെലഫോണ്‍ എക്‌സ്‌ചേഞ്ച് മാര്‍ച്ച്

ekm telphone exc 6

എറണാകുളം, സെപ്തംബര്‍ 30,

ഇടതുപക്ഷ ഐക്യമുന്നണി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എറണാകുളം ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് എല്‍യുഎഫ് സംസ്ഥാന കണ്‍വീനര്‍ ഡോ.വി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
നരേന്ദ്രമോദി അച്ഛാദിന്‍ മുദ്രാവാക്യമുയര്‍ത്തി ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിന്റെയും ദുരിതദിനങ്ങളിലേക്ക് നയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വദേശ-വിദേശ കുത്തകകള്‍ക്ക് രാജ്യത്തെയും തൊഴിലാളികളെയും കര്‍ഷകരെയും പണയംവയ്ക്കുന്ന നരേന്ദ്രമോദി വര്‍ഗ്ഗീയകലാപങ്ങളും സാമുദായിക സ്പര്‍ദ്ധകളും വളര്‍ത്തി ജനങ്ങളെ ഭിന്നിപ്പിച്ചുഭരിക്കുകയാണ്. അഴിമതിയുടെ ചെളിക്കുണ്ടില്‍ ആണ്ടുമുങ്ങുന്ന ഉമ്മന്‍ചാണ്ടിയുടെ ഭരണത്തെ നിലനിര്‍ത്തുന്നത് രാഷ്ട്രീയമൂല്യങ്ങള്‍ നഷ്ടപ്പെട്ട പ്രതിപക്ഷത്തിന്റെ നിലപാടുകളാണെന്നും കക്ഷി-രാഷ്ട്രീയത്തിനതീതമായി ജനകീയ സമരൈക്യം വളര്‍ത്തിയെടുക്കുകയെന്നതുമാത്രമാണ് ഇന്നു സാഹചര്യം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ജനങ്ങളുടെ മുമ്പിലുള്ള മാര്‍ഗ്ഗമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
ഇടതുപക്ഷ ഐക്യമുന്നണി ജില്ലാ കണ്‍വീനര്‍ ഇ.കെ.മുരളി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി ടി.കെ.സുധീര്‍കുമാര്‍, എംസിപിഐ(യു) ജില്ലാ സെക്രട്ടറി എം.കെ.വിജയന്‍, ആര്‍എംപി നേതാവ് എം.യു.ആല്‍ബിന്‍, മഹിളാ സാംസ്‌കാരിക സംഘടന ജില്ലാ സെക്രട്ടറി കെ.കെ.ശോഭ, എംസിപിഐ(യു) സംസ്ഥാന കമ്മിറ്റിയംഗം കെ.പി.ഗോവിന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഹൈക്കോടതി ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് എല്‍യുഎഫ് നേതാക്കളായ പി.എം.ദിനേശന്‍, വി.പി.നാരായണപിള്ള, സി.ബി.അശോകന്‍, പി.പി.അഗസ്റ്റിന്‍, ഇടപ്പള്ളി ബഷീര്‍, കെ.മണികണ്ഠന്‍, കെ.പി.സാല്‍വിന്‍, എന്‍.ജെ.പയസ്സ്, ആനീസ് ജോര്‍ജ്ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisements

Posted September 30, 2015 by EKMSUCI in SUCI NEWS

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: