രാഷ്ട്രീയ വിശദീകരണ യോഗം നടന്നു   Leave a comment

 

സഖാവ് ടി.കെ.സുധീര്‍കുമാര്‍ യോഗത്തില്‍ പ്രസംഗിക്കുന്നു.

സഖാവ് ടി.കെ.സുധീര്‍കുമാര്‍ യോഗത്തില്‍ പ്രസംഗിക്കുന്നു.

സഖാവ് ടി.കെ.സുധീര്‍കുമാര്‍ യോഗത്തില്‍ പ്രസംഗിക്കുന്നു.

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ആലുവ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഞ്ഞുമ്മല്‍ കവലയില്‍ സെപ്തംബര്‍ 28 ന് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. എല്‍യുഎഫ് ജില്ലാതല പ്രക്ഷോഭപരിപാടിയുടെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച യോഗത്തില്‍ എസ്‌യുസിഐ (സി) ജില്ലാ സെക്രട്ടറി സഖാവ് ടി.കെ.സുധീര്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

മുതലാളിത്ത ആഗോളവല്‍ക്കരണ നയങ്ങള്‍ ജനജീവിതത്തെ പ്രതിസന്ധിയുടെ ആഴങ്ങളിലേക്ക് തള്ളിയിടുകയാണെന്നും അതിനെതിരെ വളര്‍ന്നുവരുന്ന ജനരോഷത്തെ ഭയക്കുന്ന ഭരണാധികാരികള്‍ വര്‍ഗ്ഗീയതയുടെയും വിഘടനവാദത്തിന്റെതുമായ മുദ്രാവാക്യങ്ങളുയര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആസന്നമായ തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തെ തടയാന്‍ മുതലാളിവര്‍ഗ്ഗം സംഘടിപ്പിക്കുന്ന പ്രതിവിപ്ലവപരിപാടിയാണ് ഫാസിസമെന്ന് മഹാനായ തൊഴിലാളിവര്‍ഗ്ഗ ആചാര്യനും നമ്മുടെ പാര്‍ട്ടിയുടെ സ്ഥാപകനുമായ സഖാവ് ശിബ്ദാസ്‌ഘോഷ് ചൂണ്ടിക്കാണിക്കുകയുണ്ടായി. എന്നാല്‍ നമ്മുടെ രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാനാകാതെ ഇരുട്ടില്‍ തപ്പിത്തടയുകയാണ്. സംസ്‌കാരത്തിന്റെയും വിജ്ഞാനത്തിന്റെയും മേഖലയില്‍ ഫാസിസ്റ്റ് ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഭരണവര്‍ഗ്ഗത്തെ പ്രതിരോധിക്കാന്‍ ബൂര്‍ഷാ മാനവവാദം ഒരിക്കല്‍ ഉയര്‍ത്തിയ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ പ്രചരിപ്പിക്കുകയും കമ്മ്യൂണിസത്തിന്റെ മഹനീയമായ കാഴ്ചപ്പാടുകള്‍ സ്വീകരിക്കാനുള്ള മനോഘടനയിലേക്ക് ജനങ്ങളെ വിശിഷ്യ തൊഴിലാളിവര്‍ഗ്ഗത്തെ ഉയര്‍ത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, ആര്‍എസ്എസിനെ അനുകരിച്ചുകൊണ്ട് രക്ഷാബന്ധന മഹോത്സവവും ശ്രീകൃഷ്ണാഷ്ടമിയുമൊക്കെ ആഘോഷിക്കുവാന്‍ പാര്‍ട്ടി സഖാക്കളോട് ആഹ്വാനം ചെയ്യുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിനുപൊതുവേ വരുത്തിവയ്ക്കാവുന്ന കെടുതികളെക്കുറിച്ച് സിപിഐ(എം)ന് വീണ്ടുവിചാരമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ജനസമരങ്ങളാണ് ജനങ്ങളുടെ പാഠശാലകളായി വര്‍ത്തിച്ചുകൊണ്ട് മതതീവ്രവാദത്തിനെതിരായ പ്രയോഗിക പ്രവര്‍ത്തനമെന്നും സഖാവ് ടി.കെ.സുധീര്‍കുമാര്‍ തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

ലോക്കല്‍ സെക്രട്ടറി കെ.പി.സാല്‍വിന്‍ അദ്ധ്യക്ഷതവഹിച്ചു. സഖാക്കള്‍ അകില്‍ മുരളി, നിഖില്‍ സജി തോമസ് എന്നിവരും പ്രസംഗിച്ചു.

Advertisements

Posted September 29, 2015 by EKMSUCI in SUCI NEWS

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: