ജനാധിപത്യ പ്രസ്ഥാനങ്ങൾ മൂന്നാര്‍ സമരത്തിൽ നിന്നും പാഠങ്ങൾ ഉള്‍ക്കൊള്ളണം. ജനകീയ പ്രതിരോധ സമിതി, മുളന്തുരുത്തി.   Leave a comment

സഖാവ് എന്‍.വിനോദ്കുമാര്‍ പ്രസംഗിക്കുന്നു

സഖാവ് എന്‍.വിനോദ്കുമാര്‍ പ്രസംഗിക്കുന്നു

ജനാധിപത്യത്തില്‍വിശ്വസിക്കുന്ന രാഷ്ട്രീയ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങൾ മൂന്നാര്‍ സമരത്തിൽ നിന്നും സമര പാഠങ്ങൾ ഉള്‍ക്കൊള്ളാന്‍തയ്യാറാകണമെന്ന് ജനകീയ പ്രതിരോധ സമിതി മുളന്തുരുത്തിയില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ അഭിപ്രായപ്പെട്ടു.പാഠങ്ങൾ പഠിക്കാത്ത പ്രസ്ഥാനങ്ങളെയും നേതാക്കളേയും ജനങ്ങൾ തെരുവില്‍ കൈകാര്യം ചെയ്യും എന്നതിന്‍റെ സൂചന യാണ് മൂന്നാർ സമരം.ഇനിയും മൂന്നാര്‍ മോഡൽ സമരങ്ങളാണ് വളര്‍ന്നുവരാന്‍ പോകുന്നത്.ഇത്തരം സമരങ്ങൾക്ക് ശരിയായ നേതൃത്വം കൂടിയുണ്ടായാല്‍ സാമൂഹിക വിപത്തുകള്‍ക്ക് പരിഹാരം ഉണ്ടാക്കുവാൻ ജനങ്ങൾക്ക്തന്നെ കഴിയും. ജനങ്ങളോട് യഥാർത്ഥ കൂറുള്ളവരെ തിരിച്ചറിയാനുള്ള വേദി കൂടിയാണ് ജനകീയ സമരങ്ങളുടെ വേദികളെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു. സമിതി കണ്‍വീനര്‍ എന്‍.ആര്‍.മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു.ജനകീയ പ്രതിരോധ സമിതി ഇടുക്കി ജില്ല സെക്രട്ടറി എന്‍.വിനോദ് കുമാർ മൂന്നാർ സമരമുഖത്തെ അനുഭവങ്ങളും തൊഴിലാളി മകളുടെ ദുരിതങ്ങളും വിശദീകരിച്ചു. മദ്യവിരുദ്ധ ജനകീയ സമര സമിതി,നവോത്ഥാന ശക്തി, സ്ത്രീ സുരക്ഷാസമിതി,ട്രേഡ് യൂണിയനുകള്‍,സമുഹ്യ, സാംസ്കാരിക,രാഷ്ട്രീയ സംഘടനകൾ തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുടെ നേതാക്കളും പ്രവർത്തകരും കൂട്ടായ്മ യില്‍ പങ്കാളികളായി.

കെ.കെ.ഗോപി നായർ, എം.ആര്‍.സെനിത്കുമാര്‍,വി.പി.വേണുഗോപാൽ, കെ.എസ്‌. ഹരികുമാർ, എം.കെ.ഉഷ,വിജയന് മാഷ്,സുധീർ. കെ.ഒ,സജീവ്കുമാര്‍.പി.പി,സ്ലീബദാസ്.പി.സ്റ്റീഫൻ, പി.എം.ദിനേശൻ, മനോജ്‌. കെ.തുടങ്ങിയവര് പ്രസംഗിച്ചു.‍ മുളന്തുരുത്തി പള്ളിത്താഴത്ത് നടന്ന ജനകീയ കൂട്ടായ്മ ജനകീയ പ്രതിരോധ സമിതിയുടെ ഇടുക്കി ജില്ല സെക്രട്ടറി എൻ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

Advertisements

Posted September 29, 2015 by EKMSUCI in JPS, PEOPLE'S MOVEMENT

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: