എല്‍യുഎഫിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതലത്തില്‍ വാഹനജാഥകള്‍ സംഘടിപ്പിച്ചു.   Leave a comment

സഖാവ് ടി.കെ.സുധീര്‍കുമാര്‍ ഉദ്ഘാടന യോഗത്തില്‍ പ്രസംഗിക്കുന്നു.

സഖാവ് ടി.കെ.സുധീര്‍കുമാര്‍ ഉദ്ഘാടന യോഗത്തില്‍ പ്രസംഗിക്കുന്നു.

സമാപനയോഗത്തില്‍ സഖാവ് ടി.എസ്.നാരായണന്‍മാസ്റ്റര്‍ പ്രസംഗിക്കുന്നു

സമാപനയോഗത്തില്‍ സഖാവ് ടി.എസ്.നാരായണന്‍മാസ്റ്റര്‍ പ്രസംഗിക്കുന്നു

ഇടതുപക്ഷ ഐക്യമുന്നണി പ്രഖ്യാപിച്ച സംസ്ഥാനതല പ്രക്ഷോഭപരിപാടിയുടെ ഭാഗമായി സെപ്തംബര്‍ 30 നു നടക്കുന്ന എറണാകുളം ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലേക്കുള്ള പ്രതിഷേധമാര്‍ച്ചിന്റെ പ്രചാരണാര്‍ത്ഥം ജില്ലാതലത്തില്‍ 2 വാഹനജാഥകള്‍ നടന്നു.

ഇടതുപക്ഷ ഐക്യമുന്നണി പ്രഖ്യാപിച്ച സംസ്ഥാനതല പ്രക്ഷോഭപരിപാടിയുടെ ഭാഗമായി സെപ്തംബര്‍ 30 നു നടക്കുന്ന എറണാകുളം ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലേക്കുള്ള പ്രതിഷേധമാര്‍ച്ചിന്റെ പ്രചാരണാര്‍ത്ഥം ജില്ലാതലത്തില്‍ 2 വാഹനജാഥകള്‍ നടന്നു.

ജാഥകളുടെ ഔപചാരിക ഉദ്ഘാടനം സെപ്തംബര്‍ 24 ന് അങ്കമാലിയില്‍ എല്‍യുഎഫിന്റെ തലമുതിര്‍ന്ന നേതാവും എംസിപിഐ(യൂണൈറ്റഡ്) കേന്ദ്രകമ്മിറ്റിയംഗവും സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയുമായ സഖാവ് ടി.എസ്.നാരായണന്‍മാസ്റ്റര്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറിയും എല്‍യുഎഫ് ജില്ലാ ചെയര്‍മാനുമായ ടി.കെ.സുധീര്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എംപി സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് പി.ജെ.മോന്‍സി, എല്‍യുഎഫ് സംസ്ഥാന വൈസ്‌ചെയര്‍മാന്‍ കെ.ആര്‍.സദാനന്ദന്‍, ജാഥാ ക്യാപ്റ്റന്മാരായ എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടേറിയറ്റംഗം സഖാവ് പി.എം.ദിനേശന്‍, എല്‍യുഎഫ് ജില്ലാ കണ്‍വീനര്‍ സഖാവ് ഇ.കെ.മുരളി എന്നിവര്‍ പ്രസംഗിച്ചു. എസ്‌യുസിഐ (സി) ജില്ലാ കമ്മിറ്റിയംഗം സഖാവ് പി.പി.അഗസ്റ്റിന്‍ സ്വാഗതവും എംസിപിഐ(യു) സംസ്ഥാന കമ്മിറ്റിയംഗം സഖാവ് കെ.പി.ഗോവിന്ദന്‍ നന്ദിയും പറഞ്ഞു.

25,26 തീയതികളില്‍ നടന്ന ജാഥ ജില്ലയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും പര്യടനം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ ജാഥയ്ക്ക് സ്വീകരണം നല്‍കി.

26 ന് വൈകുന്നേരം ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനുസമീപം ജാഥ സമാപിച്ചു. സമാപന യോഗത്തില്‍ എല്‍യുഎഫ് നേതാക്കളായ സഖാക്കള്‍ ടി.എസ്.നാരായണന്‍മാസ്റ്റര്‍, പി.എം.ദിനേശന്‍, ഇ.കെ.മുരളി, ഇടപ്പള്ളി ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എല്‍യുഎഫ് മേഖലാ ചെയര്‍മാന്‍ സഖാവ് വി.പി.നാരായണപിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സഖാക്കള്‍ കെ.പി.സാല്‍വിന്‍ സ്വാഗതവും കെ.കെ.ശോഭ നന്ദിയും പറഞ്ഞു.

Advertisements

Posted September 29, 2015 by EKMSUCI in SUCI NEWS

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: