മാവോ സേതുങ്ങ് അനുസ്മരണ യോഗം നടത്തി   Leave a comment

 

IMG-20150910-WA0008 IMG-20150910-WA0010

കൊച്ചി, സെപ്തംബര്‍ 10.

മഹാനായ മാര്‍ക്‌സിസ്റ്റ് ആചാര്യന്‍ മാവോ സേതുങ്ങിന്റെ 39-ാം ചരമദിനം ആചരിക്കുന്നതിന്റ ഭാഗമായി എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിയുടെ കൊച്ചി ലോക്കല്‍ കമ്മിറ്റി തോപ്പുംപടിയില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ജ്യോതികൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
‘ലോകത്തെങ്ങുമുള്ള വിപ്ലവകാരികള്‍ മഹാന്മാരായ മാര്‍ക്‌സിസ്റ്റ് ആചാര്യന്മാരെ അനുസ്മരിക്കുന്നത് അവരുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കുന്നതിനുവേണ്ടിയാണ്. ലോകത്തുനടന്നിട്ടുള്ള മുഴുവന്‍ സാമൂഹ്യമാറ്റങ്ങളുടെയും പിന്നില്‍ വലിയ വെല്ലുവിളികളേയും പ്രതിബന്ധങ്ങളെയും നേരിട്ടതിന്റെ ചരിത്രമാണുള്ളത്. ചൈനയില്‍ ജനകീയ ജനാധിപത്യവിപ്ലവത്തെതുടര്‍ന്ന് സോഷ്യലിസ്റ്റ് സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിന് മാവോസേതുങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ പോരാട്ടങ്ങള്‍ക്ക് വന്‍ പ്രതിബന്ധങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ട്. ഇന്‍ഡ്യന്‍ വിപ്ലവത്തിന്റെ ഇന്നത്തെ കടമ എന്തെന്ന് മനസ്സിലാക്കണമെങ്കില്‍ മാവോ സേതുങ്ങിന്റെ പാഠങ്ങളും ഇന്‍ഡ്യന്‍ മണ്ണില്‍ മാര്‍ക്‌സിസം-ലെനിനിസം സമൂര്‍ത്തവല്‍ക്കരിച്ച മഹാനായ മാര്‍ക്‌സിസ്റ്റ് ആചാര്യനും എസ്‌യുസിഐ(സി) സ്ഥാപക ജനറല്‍ സെക്രട്ടറിയുമായ ശിബ്ദാസ്‌ഘോഷിന്റെ ചിന്തകളും മനസ്സിലാക്കിയാല്‍ മാത്രമേ കഴിയൂ’ വെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘നരേന്ദ്രമോദി സര്‍ക്കാര്‍ സമ്പൂര്‍ണ്ണമായും കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടിയാണ് ഭരണം നടത്തുന്നത്. ഒരു വശരത്ത് തൊഴിലാളികളുടേയും സാധാരണക്കാരുടേയും എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും കവര്‍ന്നെടുക്കുന്നു. മറുവശത്ത് ഇതിനെതിരെ ജനങ്ങളുടെ പ്രതിഷേധം വളര്‍ന്നുവരാതിരിക്കാന്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ അനൈക്യവും അന്ധതയും സൃഷ്ടിക്കുന്നു. വര്‍ഗ്ഗീയ കലാപങ്ങള്‍ സംഘടിപ്പിക്കുന്നു. സര്‍വ്വമാനമേഖലകളിലും സംഘപരിവാറിന്റെ നേതൃത്വത്തില്‍ ഫാസിസം ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നു. സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യുന്നു. ഫാസിസ്റ്റ് ഹിറ്റ്‌ലറെ ന്യായീകരിക്കുകയും ഹിറ്റ്‌ലറുടെതുപോലുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. നവോത്ഥാന നായകര്‍ സൃഷ്ടിച്ച ജനാധിപത്യമൂല്യങ്ങളെ ഇല്ലാതാക്കുന്നു. ഇതിനെതിരെ ശക്തമായ ജനകീയ ഐക്യം പടുത്തുയര്‍ത്തുക എന്നതാണ് ഇന്നത്തെ അടിയന്തര കര്‍ത്തവ്യം’ എന്ന് ജ്യോതികൃഷ്ണന്‍ തുടര്‍ന്നു പറഞ്ഞു.
അഡ്വ. പഞ്ഞിമല ബാലകൃഷ്ണന്‍ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ എസ്‌യുസിഐ(സി) ജില്ലാകമ്മിറ്റിയംഗം പി.എം.ദിനേശന്‍, ജോണി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Advertisements

Posted September 11, 2015 by EKMSUCI in SUCI NEWS

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: