യുവജനങ്ങള്‍ സാംസ്‌കാരികമായി ഉയരാതെ സാമൂഹ്യതിന്മകളെ ചെറുക്കാനാവില്ല -എഐഡിവൈഒ   Leave a comment

OLYMPUS DIGITAL CAMERA

Com PP Augustine Inaugurates

അങ്കമാലി, ജൂണ്‍ 26,
യുവജനങ്ങള്‍ സാംസ്‌കാരികമായി ഉയരാതെ സാമൂഹ്യതിന്മകളെ ചെറുക്കാനാവില്ലെന്ന് എഐഡിവൈഒ ജില്ലാ പ്രസിഡന്റ് പി.പി.അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു. അന്തര്‍ദ്ദേശീയ ലഹരിവിരുദ്ധദിനവും എഐഡിവൈഒയുടെ 49-ാം സ്ഥാപനദിനവും ആചരിച്ചുകൊണ്ട് അങ്കമാലി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാത്തരം തിന്മകളിലേക്കും യുവാക്കളെ എടുത്തെറിയുന്ന സാമൂഹ്യവ്യവസ്ഥിതിയാണ് നിലവിലുള്ളത്. മദ്യവും മയക്കുമരുന്നും ലൈംഗീക അരാജകതയും പടര്‍ത്തുന്ന കമ്പോള സമ്പദ്ക്രമം സത്യത്തില്‍ സാമൂഹ്യവികാസ പ്രക്രിയയ്ക്ക് തുരക്കം വയ്ക്കുകയാണ്. ക്രൂരമായ മുതലാളിത്ത ചൂഷണത്തിന്റെ പിടിയില്‍പ്പെട്ട ജനങ്ങള്‍ മോചനത്തിനുവേണ്ടി കേഴുന്നു. പക്ഷേ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ചരിത്രപരമായി ചുമതലപ്പെട്ട ഈ രാജ്യത്തെ യുവാക്കളും വിദ്യാര്‍ത്ഥികളും ജനാധിപത്യ-ശാസ്ത്രീയ-സദാചാര ധാരണകളുടെ അഭാവത്തില്‍ അജ്ഞതയിലേക്കും അന്ധകാരത്തിലേക്കും നയിക്കപ്പെടുകയാണ്. ഈ അപകടത്തെ തടയാന്‍ നേരായി ചിന്തിക്കുന്നവര്‍ ഒന്നിച്ചുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.

അങ്കമാലി മേഖലാ സെക്രട്ടറി എന്‍.ആര്‍.ബിനു അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ.ഒ.സുധീര്‍ മുഖ്യപ്രഭാഷണം നടത്തി. അടിമുടി കോഴയിലും അഴിമതിയിലും മുങ്ങിയിരിക്കുന്ന സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ചേര്‍ന്നുള്ള സമവായമാണ് ജനാനുകൂലമായി പ്രഖ്യാപിക്കപ്പെട്ട ഒരു മദ്യനയത്തെ അട്ടിമറിക്കാന്‍ കാരണമായത്. ഈ സാഹചര്യത്തില്‍ കരുത്തുറ്റ ജനകീയപ്രക്ഷോഭത്തിന്റെ സമ്മര്‍ദ്ദം ശക്തിപ്പെടുത്തുകയല്ലാതെ മറ്റുമാര്‍ഗ്ഗങ്ങളൊന്നും ഭരണാധികാരികളെ ശരിയായ നിലപാടിലേക്ക് എത്തിക്കാന്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) അങ്കമാലി ലോക്കല്‍ സെക്രട്ടറി കെ.സി.ജയന്‍, എഐഡിഎസ്ഒ ജില്ലാ പ്രസിഡന്റ് കെ.പി.സാല്‍വിന്‍, എഐഡിവൈഒ നേതാക്കളായ എം.വി.വിജയകുമാര്‍, പി.വി.രജീഷ്, കെ.സി.ജ്യോതിലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.ജി.പുഷ്പജന്‍ സ്വാഗതവും നിഖില്‍ സജി തോമസ് നന്ദിയും പറഞ്ഞു.

Advertisements

Posted June 27, 2015 by EKMSUCI in AIDYO, Frontal Organisations

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: