മഹാരാജാസ് കോളേജ് സ്വയംഭരണം: സമരത്തിന് എഐഡിഎസ്ഒയുടെ ഐക്യദാര്‍ഢ്യം   Leave a comment

com binu baby edited web

Com Binu Baby State Secretary, AIDSO speaks

കൊച്ചി, ജൂണ്‍ 25,
മഹാരാജാസ് കോളേജ് സ്വയംഭരണത്തിനെതിരെ കോളേജ് സംരക്ഷണ സമിതി നടത്തുന്ന സമരത്തിന് എഐഡിഎസ്ഒ സംസ്ഥാന കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടറി ബിനുബേബി, നേതാക്കളായ കെ.പി.സാല്‍വിന്‍, എം.കെ.ഷഹസാദ്, അനിലാ ബോസ്, രശ്മി രവി, അകില്‍മുരളി, മേധാ സുരേന്ദ്രനാഥ് എന്നിവര്‍ സമരപന്തല്‍ സന്ദര്‍ശിച്ചു ഐക്യദാര്‍ഢ്യം അറിയിച്ചു. സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളെ സ്വാശ്രയവല്‍ക്കരിക്കുന്നതിന്റെ തുടക്കമാണ് സ്വയംഭരണകോളേജുകളെന്ന് സമരക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് ബിനുബേബി ചൂണ്ടിക്കാട്ടി.

നിലവില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ സ്വയംഭരണകോളേജുകള്‍ ഇതിനകം ബിരുദപ്രവേശനത്തിന് ഭീമമായ ഫീസാണ് ചുമത്തിയിരിക്കുന്നത്. ഫലത്തില്‍ സാധാരണക്കാരന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കച്ചവട കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ മാറ്റങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനുവേണ്ടി ഒരു ലക്ഷം കോടിരൂപയാണ് റൂസപദ്ധതിവഴി കേന്ദ്രസര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് ചെലവഴിക്കുന്നത്. ഒരു വശത്ത് സര്‍വ്വകലാശാലകളുടെ സ്വയംഭരണം കവര്‍ന്നെടുക്കുകയും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലുകള്‍ വഴി സര്‍വ്വകലാശാലകളില്‍ രാഷ്ട്രീയ-വ്യാവസായിക താല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ വര്‍ഗ്ഗീയവല്‍ക്കരണവും കച്ചവടവല്‍ക്കരണവും സുഗമമായി നടപ്പാക്കുന്നതില്‍ മന്‍മോഹന്‍സര്‍ക്കാരിനെ മോദി സര്‍ക്കാര്‍ കടത്തിവെട്ടുകയാണ്. ഇതിനെതിരെ ശക്തമായ വിദ്യാഭ്യാസ സംരക്ഷണപ്രസ്ഥാനം രാജ്യമെമ്പാടും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. മഹാരാജാസ് കോളേജ് സമരം വിജയിക്കേണ്ടത് കേരളത്തിലെ മറ്റ് എല്ലാ കോളേജുകളുടെയും സംരക്ഷണത്തിന് അനിവാര്യമാണെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

സ്വയംഭരണകോളേജുകള്‍ക്കെതിരെ ജൂണ്‍ 25 പ്രതിഷേധ ദിനമായി ആചരിച്ചുകൊണ്ട് ബോട്ടുജെട്ടിയില്‍ നടന്ന യോഗം എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടറി ബിനുബേബി ഉദ്ഘാടനം ചെയ്തു. ജില്ലാനേതാക്കളായ നിഖില്‍ സജി തോമസ്, ശ്യാംമോഹന്‍, അനന്തപത്മനാഭന്‍, യദുകൃഷ്ണ, ഉണ്ണിദാസ് ബി തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.

Advertisements

Posted June 27, 2015 by EKMSUCI in AIDSO

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: