മൂലമ്പിള്ളി പുനരധിവാസ പാക്കേജ്‌ : സമരസന്ദേശയാത്ര കരുമാലൂര്‍ കിന്‍ഫ്ര പദ്ധതിയുടെ കുടിയൊഴിപ്പിക്കലിനെതിരെയുള്ള സമരമേഖലയില്‍ എത്തി   Leave a comment

IMG_20150621_091056
കൊച്ചി, 2015 ജൂണ്‍ 21,
വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി 2008-ല്‍ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിക്കപ്പെട്ട മൂലമ്പിള്ളിയിലെ ഉള്‍പ്പടെയുള്ള കുടുംബങ്ങള്‍ നേടിയെടുത്ത മൂലമ്പിള്ളി പുനരധിവാസപാക്കേജ്‌ പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ചുകൊണ്ട്‌ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച പ്രതിഷേധ വരാചരണത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കല്‍ ഭീഷണിനേരിടുന്നവരുടെ സമരവേദികളില്‍ സന്ദര്‍ശനം നടത്തി. കരുമാലൂരില്‍ കിന്‍ഫ്രയുടെ പേരില്‍ കുടിയൊഴിപ്പിക്കല്‍ വിജ്ഞാപനം വന്നിരിക്കുന്ന സ്ഥലങ്ങളിലെ ജനങ്ങളെയും അവര്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന്‌ നടന്ന യോഗങ്ങളില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ തങ്ങളുടെ അനുഭവം വിശദീകരിച്ചു.
പുനരധിവാസപാക്കേജ്‌ സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ രൂപത്തില്‍ പുറത്തുവന്നിട്ട്‌ ഇത്രയും കാലമായിട്ടും അത്‌ നടപ്പാക്കാന്‍ ശുഷ്‌കാന്തികാണിക്കാത്തവരാണ്‌ നടുഭരിക്കുന്നതെന്നിരിക്കെ, വീണ്ടും വികസനത്തിന്റെപേരില്‍ നാട്ടിലെമ്പാടും കുടിയൊഴിപ്പിക്കാന്‍വേണ്ടി പറയുന്ന പോള്ളയായ വാഗ്‌ദാനങ്ങളില്‍ കുടുങ്ങരുതെന്നും കുടിയിറങ്ങിക്കൊടുത്തുകഴിഞ്ഞാല്‍ പിന്നെ ജീവിതത്തിന്റെ താളം നഷ്‌ടമാകുമെന്നും കൂട്ട ആത്മഹത്യ കുടുംബങ്ങളെ തുറിച്ചുനോക്കുന്ന സാഹചര്യമാണ്‌ ഉള്ളതെന്നും കുടിയൊഴിപ്പിക്കലിന്റെ വേദനകള്‍ ആവാഹിച്ചെടുത്ത വാക്കുകളിലൂടെ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ സമരമേഖലകളിലെ ജനങ്ങളോട്‌ തങ്ങളുടെ അനുഭവം പങ്കുവച്ചു. ഫലത്തില്‍ നാടിന്റെ വികസനത്തിന്‌ കുടിയിറങ്ങിക്കൊടുത്തുവര്‍ തെരുവില്‍ നരകിക്കുന്ന അവസ്ഥയാണിന്നുള്ളത്‌. ഈ സാഹചര്യത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ കഴിയാത്ത ഭരണാധികാരികളുടെ ഉറപ്പുകളില്‍ വിശ്വസിച്ച്‌ കിടപ്പാടം വിട്ടുകൊടുക്കരുതെന്നും ഭൂമാഫിയകളുടെ താല്‍പ്പര്യപ്രകാരമുള്ള പദ്ധതികളെ വികസനമായി തെറ്റിദ്ധരിക്കരുതെന്നും അവര്‍ ജനങ്ങളോട്‌ അഭ്യര്‍ത്ഥിച്ചു.
കുടിയൊഴിപ്പിക്കപ്പെട്ടവരുടെ സമരസംഘടനയായ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ്‌ കളത്തുങ്കലിന്റെ നേതൃത്വത്തില്‍ നടന്ന സമരസന്ദേശയാത്ര കരുമാലൂര്‍ കിന്‍ഫ്ര കുടിയൊഴിപ്പിക്കല്‍ മേഖല കൂടാതെ പച്ചാളം, വടുതല, മുളവുകാട്‌, കോതാട്‌, ചേരാനല്ലൂര്‍, മഞ്ഞുമ്മല്‍, ഏലൂര്‍, പാതാളം തുടങ്ങി നിരവധി സമരകേന്ദ്രങ്ങളിലും എത്തി. വിവിധ സ്ഥലങ്ങളില്‍ നടന്ന യോഗങ്ങളില്‍ വി.പി.വില്‍സണ്‍, കെ.രജികുമാര്‍, കെ.പി. സാല്‍വിന്‍, പി.എസ്‌.രാമകൃഷ്‌ണന്‍, എന്‍.എച്ച്‌.അനസ്‌, ജോണി ജോസഫ്‌, എ.ബ്രഹ്മകുമാര്‍, പി.ജെതിന്‍, അയ്യപ്പന്‍കുട്ടി, ലിന്റാ രാജു തുടങ്ങിയവരും പ്രസംഗിച്ചു. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 22 സെക്രട്ടേറിയറ്റ്‌ മാര്‍ച്ചും തുടര്‍ന്ന്‌ അരുവിക്കരയിലേക്ക്‌ സമരസന്ദേശ യാത്രയും നടത്തും.

Advertisements

Posted June 21, 2015 by EKMSUCI in JPS

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: