തൃപ്പൂണിത്തുറ ലായംഗ്രൗണ്ടില്‍ നവോത്ഥാനശക്തി ചരിത്രപ്രദര്‍ശനം സംഘടിപ്പിച്ചു   Leave a comment

അയ്യന്‍കാളിയും കേരള നവോത്ഥാനവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഡോ.കെ.ജി.പൗലോസ് ഉദ്ഘാടനം ചെയ്യുന്നു.

അയ്യന്‍കാളിയും കേരള നവോത്ഥാനവും എന്ന വിഷയത്തില്‍ നടന്ന
സെമിനാര്‍ ഡോ.കെ.ജി.പൗലോസ് ഉദ്ഘാടനം ചെയ്യുന്നു.

 

ചരിത്രപ്രദര്‍ശനം തൃപ്പൂണിത്തുറ മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്‍.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു

ചരിത്രപ്രദര്‍ശനം തൃപ്പൂണിത്തുറ മുനിസിപ്പല്‍ ചെയര്‍മാന്‍
ആര്‍.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു

 

പ്രദര്‍ശന നഗരിയിലെ പരിപാടികളിലെ ഒരു സദസ്സിന്റെ ദൃശ്യം

പ്രദര്‍ശന നഗരിയിലെ പരിപാടികളിലെ ഒരു സദസ്സിന്റെ ദൃശ്യം

അയ്യന്‍കാളി നയിച്ച കര്‍ഷകത്തൊഴിലാളി സമരത്തിന്റെ ശതാബ്ദി ആചരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ആചരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 3,4,5 തീയതികളില്‍ തൃപ്പൂണിത്തുറ ലായംഗ്രൗണ്ടില്‍ നവോത്ഥാനശക്തി ചരിത്രപ്രദര്‍ശനം സംഘടിപ്പിച്ചു. പ്രദര്‍ശനം കാണാന്‍ ആയിരക്കണക്കിന് ആളുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രദര്‍ശനനഗരിയിലേക്ക് ഒഴുകിയെത്തി.പ്രൊഫ.കെ.അരവിന്ദാക്ഷന്‍ ചെയര്‍മാനും എന്‍.ആര്‍.മോഹന്‍കുമാര്‍ ജനറല്‍കണ്‍വീനറുമായി രൂപംകൊണ്ട നൂറ്റമ്പതംഗ സ്വാഗതസംഘം കഴിഞ്ഞ രണ്ടുമാസക്കാലം ജില്ലയിലെമ്പാടും നടത്തിയ അക്ഷീണപ്രയത്‌നവും പ്രചാരണവും ജനങ്ങളെ തൃപ്പൂണിത്തുറയിലെ പ്രദര്‍ശനനഗരിയിലേക്ക് എത്തിച്ചു.
ജനുവരി 3 ന് രാവിലെ തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍മാന്‍ ആര്‍.വേണുഗോപാല്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ജില്ലാ ആചരണ സമിതിയുടെ ചെയര്‍മാന്‍ പ്രൊഫ.കെ.അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍.പാര്‍ത്ഥസാരഥി വര്‍മ്മ, ടി. കലാധരന്‍, എന്‍.കെ.ബിജു, ശകുന്തള ജയകുമാര്‍, ടി.കെ.സുധീര്‍കുമാര്‍, എന്‍.ആര്‍.മോഹന്‍കുമാര്‍, ഫാ. തോമസ് കണ്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പ, കെ.കെ.വേലായുധന്‍, ടി.പരമേശ്വരന്‍, പി.വി.എന്‍.നമ്പൂതിരിപ്പാട്, ടി.രവീന്ദ്രന്‍, കെ.ഒ.സുധീര്‍, എം.ആര്‍. സെനിത്കുമാര്‍, വി.എ.കൃഷ്ണകുമാര്‍, പി.അപ്പുകുട്ടന്‍, പി.കെ.മുരുകന്‍, സി.ബി. അശോകന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്നു നടന്ന ചിത്രരചന കൂട്ടായ്മ പ്രമുഖ ചിത്രകാരന്‍ ടി.കലാധരന്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്തചിത്രകാരന്മാരായ അശാന്തന്‍, അഡ്വ.ബിജു എരൂര്‍, മഹേഷ്, കണ്ണന്‍ മേലോത്ത്, എല്‍ദോസ് ഏഴാറ്റുകൈ, ബിനു സി.മാധവ് തുടങ്ങി ഇരുപതോളം ചിത്രകാരന്‍മാര്‍ ചിത്രരചനാ കൂട്ടായ്മയില്‍ പങ്കെടുത്തു.
അയ്യന്‍കാളിയും കേരള നവോത്ഥാനവും എന്ന വിഷയത്തില്‍ ഉച്ചതിരിഞ്ഞ് സെമിനാര്‍ നടന്നു. സെമിനാര്‍ ഡോ.കെ.ജി.പൗലോസ് ഉദ്ഘാടനം ചെയ്തു. സി.കെ.ലൂക്കോസ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. ശതാബ്ദി ആചരണ കമ്മിറ്റി സംസ്ഥാന കണ്‍വീനര്‍ ജി.എസ്.പത്മകുമാര്‍ വിഷയാവതരണം നടത്തി. കെ.എസ്.ഹരികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ടി.എസ്.നാരായണന്‍മാസ്റ്റര്‍, പ്രൊഫ.ആമ്പല്ലൂര്‍ അപ്പുക്കുട്ടന്‍, ഡോ.ടി.എന്‍.വിശ്വംഭരന്‍, എന്‍.ആര്‍.മോഹന്‍കുമാര്‍, കെ.ഒ.സുധീര്‍, പി.പി.സജീവ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
വൈകുന്നേരം നടന്ന ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍ പ്രസിദ്ധ സിനിമ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനതലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എട്ട് ഹ്രസ്വചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.
രണ്ടാംദിവസം രാവിലെ നടന്ന തെരുവുനാടകോത്സവം പ്രസിദ്ധ നാടകസംവിധായകന്‍ പ്രൊഫ. ചന്ദ്രദാസന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗ്ഗീസ് കാട്ടിപ്പറമ്പന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. വ്യത്യസ്ത പ്രമേയങ്ങളെ പ്രതിനിധീകരിച്ച് നാല് നാടകങ്ങള്‍ മേളയില്‍ അവതരിപ്പിക്കപ്പെട്ടു.
കേരള നവോത്ഥാനവും സ്ത്രീ വിമോചനവും എന്ന വിഷയത്തില്‍ ഉച്ചതിരിഞ്ഞ് നടന്ന സെമിനാര്‍ ഡോ. ഖദീജാ മുംതാസ് ഉദ്ഘാടനം ചെയ്തു. ഡോ. വിന്‍സന്റ് മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഷൈല കെ.ജോണ്‍ വിഷയാവതരണം നടത്തി.
വൈകുന്നേരം നടന്ന സംഗീത സന്ധ്യ പ്രശസ്ത സംഗീത സംവിധായിക സംഗീത വര്‍മ്മ ഉദ്ഘാടനം ചെയ്തു. രാജന്‍ ആന്റണി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്നു നടന്ന അയ്യന്‍കാളി സംഘഗാനമേളയ്ക്ക് ടി.കെ.സുധീര്‍കുമാര്‍ നേതൃത്വം നല്‍കി. സന്തോഷ് വേലായുധന്‍, കലാസുധാകരന്‍, കാഞ്ചനവല്ലി, ജാഗി കെ.ചന്ദ്രന്‍, സിബി ഇറക്കത്തില്‍, സാന്റി ആന്റണി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഗായത്രി സ്വാമിനാഥന്റെ സംഗീതകച്ചേരി നടന്നു.
കൊച്ചി നാട്ടുരാജ്യത്തെ നവോത്ഥാന മുന്നേറ്റങ്ങള്‍ എന്ന വിഷയത്തെ അധികരിച്ച് മൂന്നാം ദിവസം രാവിലെ നടന്ന നവോത്ഥാന സദസ്സ് ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ടി.കെ.സുധീര്‍കുമാര്‍ മോഡറേറ്ററായിരുന്ന നവോത്ഥാനസദസ്സില്‍ കാര്‍ഷിക പണിമുടക്ക് ശതാബ്ദി ആചരണ സമിതി സംസ്ഥാന സമിതിയംഗം കെ.കെ.സുരേന്ദ്രന്‍ വിഷയാവതരണം നടത്തി. പ്രൊഫ. ഗോപാലകൃഷ്ണന്‍, ഡോ.കെ.സി.വിജയന്‍, എം.വി.ശ്രീജിപ്ത, സി.പി.സുപ്രന്‍, കെ.കെ.സുകുമാരന്‍, ടി.സി.കമല, ടി.വി.ആചാരി, എന്‍.സി.അയ്യപ്പന്‍, എം.കെ.ഷണ്‍മുഖന്‍, സി.കെ.നാഥന്‍, ഉണ്ണി പൂണിത്തുറ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.ഒ.ഷാന്‍ കൃതജ്ഞത പറഞ്ഞു.
കേരള നവോത്ഥാനവും ഇന്നത്തെ കര്‍ത്തവ്യങ്ങളും എന്ന വിഷയത്തില്‍ ഉച്ചതിരിഞ്ഞ് സംഘടിപ്പിച്ച സെമിനാര്‍ ഡോ.വി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. എന്‍.ആര്‍.മോഹന്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.കെ.ബിജു വിഷയാവതരണം നടത്തി, കെ.എം.സലിംകുമാര്‍, ഡോ.വി.ശിവാനന്ദന്‍ ആചാരി, ടി.ആര്‍.ശശി, എസ്.രാജീവന്‍, പി.കെ.സന്തോഷ്‌കുമാര്‍, പി.എന്‍.സുകുമാരന്‍, ടി.എസ്.സുഭാഷ് ചേരാനല്ലൂര്‍, പ്രൊഫ. എം.വി.ഗോപാലകൃഷ്ണന്‍ എന്നിവര്‍പ്രസംഗിച്ചു.
പ്രദര്‍ശനത്തോടനുബന്ധിച്ച് സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ്, ഉപന്യാസ മത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണവും ഇതോടൊപ്പം നടന്നു. സമാപനം കുറിച്ചുകൊണ്ടുനടന്ന നാടന്‍പാട്ടുകാരുടെ കൂട്ടായ്മയ്ക്ക് മണര്‍കാട് ശശികുമാര്‍ നേതൃത്വം നല്‍കി.
വിവിധപരിപാടികളില്‍ പ്രൊഫ. സൂസന്‍ ജോണ്‍, പി.എം.ദിനേശന്‍, സ്മിതാ നമ്പൂതിരി, പി.എസ്.ജാനകി, കെ.കെ.ശോഭ, സി.കെ.ശിവദാസന്‍, എം.കെ. ഉഷ, എം.പി.സുധ, എം.ആര്‍.രാജിവന്‍, കെ.എസ്.ദിലീഷ്‌കുമാര്‍, അനീഷ് പൊടിമറ്റം, പി.പി.അഗസ്റ്റിന്‍, ടി.എ.വേലപ്പന്‍, കെ.വി.ദിനേശന്‍, സജീബ് ജോണ്‍ തുടങ്ങിയവരും പ്രസംഗിച്ചു.

Advertisements

Posted January 3, 2015 by EKMSUCI in Navothanasakti, PEOPLE'S MOVEMENT

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: