Leave a comment

ഇടതുപക്ഷ ഐക്യമുന്നണി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം  എംസിപിഐ(യു) കേന്ദ്രകമ്മിറ്റിയംഗം സഖാവ് ടി.എസ്.നാരായണന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു

ഇടതുപക്ഷ ഐക്യമുന്നണി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം
എംസിപിഐ(യു) കേന്ദ്രകമ്മിറ്റിയംഗം സഖാവ് ടി.എസ്.നാരായണന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു

എറണാകുളം, 2014 ഡിസംബര്‍ 19, പാകിസ്ഥാനിലെ പെഷവാറില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ താലിബാന്‍ തീവ്രവാദികള്‍ നടത്തിയ കൊടിയ അക്രമണത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ ഐക്യമുന്നണി എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മേനക ജംഗ്ഷനില്‍ സംഘടിപ്പിച്ച സംഗമം എല്‍യുഎഫ് സംസ്ഥാന നേതാക്കളിലൊരാളും എംസിപിഐ(യു) കേന്ദ്രകമ്മിറ്റിയംഗവുമായ ടി.എസ്.നാരായണന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ലോകമെമ്പാടും പുരോഗമന ആശയങ്ങളെയും പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാന്‍ സമ്രാജ്യത്വം ഊട്ടി വളര്‍ത്തിയ മത-വംശീയ തീവ്രവാദപ്രസ്ഥാനങ്ങള്‍ മാനവരാശിക്കുതന്നെ ഭീഷണി ഉയര്‍ത്തുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പെഷവാറിലെ കുഞ്ഞുങ്ങള്‍ക്കുനേരെ നടന്ന കൂട്ടക്കുരുതിയെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദികള്‍ക്ക് മതവുമില്ല, ദേശാതിര്‍ത്തികളുമില്ല. അവര്‍ മാനവരാശിയുടെ ശത്രുക്കളാണ്. ലോകമെമ്പാടും മത-വംശീയ തീവ്രവാദത്തിനെതിരെ ശക്തമായ സമാധാനപ്രസ്ഥാനം രൂപപ്പെടുത്തിയെടുക്കുകയെന്നതാണ് ഇതിനെ നേരിടുന്നതിനുള്ള ഒരേയൊരു പോംവഴി- അദ്ദേഹം തുടര്‍ന്നുപറഞ്ഞു.
എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടേറിയറ്റംഗം പി.എം.ദിനേശന്‍ അദ്ധ്യക്ഷത വഹിച്ചു. എല്‍യുഎഫ് ജില്ലാകണ്‍വീനര്‍ ഇ.കെ.മുരളി, നേതാക്കളായ പി.പി.അഗസ്റ്റിന്‍, പി.എ.അബ്ദുള്‍ സമദ്, കെ.കെ.ശോഭ, കെ.പി.സാല്‍വിന്‍, പി.പി.സാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisements

Posted December 19, 2014 by EKMSUCI in SUCI NEWS

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: