Leave a comment

അനുസ്മരണയോഗത്തില്‍ കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍ പ്രസംഗിക്കുന്നു. വേദിയില്‍ മുന്‍നിരയില്‍ ഇടതുനിന്ന്: ജി.എസ്.പത്മകുമാര്‍, പ്രൊഫ.കെ.അരവിന്ദാക്ഷന്‍, ഡോ.കെ.ജി.പൗലോസ്, ഡോ.വി.വേണുഗോപാല്‍, അഡ്വ.മഞ്ചേരി സുന്ദര്‍രാജ്, പ്രൊഫ.കെ.ബി.ഉണ്ണിത്താന്‍, സി.കെ.ലൂക്കോസ്. പിന്‍നിര, എ.ജെയിംസ്, കുരുവിള മാത്യൂസ്, അഡ്വ.ബി.കെ.രാജഗോപാല്‍, കെ.എസ്.ഹരിഹരന്‍, ടി.ബി.വിശ്വനാഥന്‍, ഡോ.ഡി.സുരേന്ദ്രനാഥ് എന്നിവര്‍.

അനുസ്മരണയോഗത്തില്‍ കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍ പ്രസംഗിക്കുന്നു. വേദിയില്‍ മുന്‍നിരയില്‍ ഇടതുനിന്ന്: ജി.എസ്.പത്മകുമാര്‍, പ്രൊഫ.കെ.അരവിന്ദാക്ഷന്‍, ഡോ.കെ.ജി.പൗലോസ്, ഡോ.വി.വേണുഗോപാല്‍, അഡ്വ.മഞ്ചേരി സുന്ദര്‍രാജ്, പ്രൊഫ.കെ.ബി.ഉണ്ണിത്താന്‍, സി.കെ.ലൂക്കോസ്. പിന്‍നിര, എ.ജെയിംസ്, കുരുവിള മാത്യൂസ്, അഡ്വ.ബി.കെ.രാജഗോപാല്‍, കെ.എസ്.ഹരിഹരന്‍, ടി.ബി.വിശ്വനാഥന്‍, ഡോ.ഡി.സുരേന്ദ്രനാഥ് എന്നിവര്‍.

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ സ്ഥാപകപ്രസിഡന്റായുള്ള കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി, ആ മഹാനായ മനുഷ്യസ്‌നേഹിയുടെ വേര്‍പാടിനെത്തുടര്‍ന്ന് 2014 ഡിസംബര്‍ 10-ന് എറണാകുളം ആശിര്‍ഭവനില്‍ വച്ച് സംഘടിപ്പിച്ച അനുസ്മരണയോഗം രാജ്യത്ത് വിവിധ തുറകളില്‍ നീതിക്കുവേണ്ടി പൊരുതുന്നവരുടെ സംഗമമായി. ജസ്റ്റിസ് കൃഷ്ണയ്യരുടെ നേതൃത്വത്തിന്‍ കീഴില്‍ കഴിഞ്ഞ ഇരുപത്തിരണ്ട് വര്‍ഷക്കാലത്തിനുളളില്‍ ജനകീയ പ്രതിരോധസമിതി നിരവധി ജനകീയ പ്രശ്‌നങ്ങളുയര്‍ത്തിക്കൊണ്ടുളള ശ്രദ്ധേയമായ സമരങ്ങള്‍ നയിക്കുകയുണ്ടായി. റേഷന്‍ സമ്പ്രദായം നിലനിര്‍ത്താന്‍ വേണ്ടി, സര്‍ക്കാരാശുപത്രികളിലെ ചികിത്സാഫീസിനെതിരായി, ലോകബാങ്കിന്റെ വിദ്യാഭ്യാസ വിധ്വംസക പദ്ധതിയായ ഡിപിഇപിക്കെതിരെ വിദ്യാഭ്യാസ സംരക്ഷണപ്രസ്ഥാനം, മൂലമ്പിള്ളിയിലെ കുടിയൊഴിപ്പിക്കലിനെതിരെ, ആലപ്പുഴത്തീരത്തെ കരിമണല്‍ ഖനനത്തിനെതിരെ, വയനാട്ടില്‍ കടക്കെണിയില്‍പ്പെട്ട് കൂട്ട ആത്മഹത്യചെയ്തുകൊണ്ടിരുന്ന കര്‍ഷകര്‍ക്ക് ആത്മവീര്യം നല്‍കി അവരെ അതിജീവനസമരപാതയില്‍ അണിനിരത്താന്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കെതിരായ സ്ത്രീസുരക്ഷാപ്രസ്ഥാനത്തിനു വേണ്ടി, വര്‍ഗ്ഗീയസ്പര്‍ദ്ധ വളര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനെതിരെ, ജനവിരുദ്ധമായ മദ്യനയത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്തിയ മദ്യവിരുദ്ധ ജനകീയ പ്രസ്ഥാനം, ചെങ്ങറയില്‍ കൃഷിഭൂമിക്കുവേണ്ടി പൊരുതിയ സാധുജനങ്ങള്‍ക്കുവേണ്ടിയുള്ള ഐക്യദാര്‍ഢ്യ പ്രസ്ഥാനം എന്നിങ്ങനെ അനവധി പ്രസ്ഥാനങ്ങള്‍. മനുഷ്യനെന്ന നിലയില്‍ അന്തസ്സോടെ നിലനില്‍ക്കാനുള്ള ഏകമാര്‍ഗ്ഗം ജനാധിപത്യസമരമായിരിക്കുന്ന വര്‍ത്തമാന കാലത്ത് ജസ്റ്റിസ് കൃഷ്ണയ്യര്‍ കേരളത്തിലെ എന്നല്ല ഇന്‍ഡ്യയിലെ തന്നെ ജനാധിപത്യബഹുജനപ്രക്ഷോഭങ്ങള്‍ക്കെല്ലാം മാതൃകായോഗ്യമായ നേതൃത്വം നല്‍കുകയുണ്ടായി. അതോടൊപ്പം നീതിന്യായ വ്യവസ്ഥയെ സാധാരണക്കാരന് അനുകൂലമായി വ്യാഖ്യാനിക്കാന്‍ ശ്രമിച്ച നിയമജ്ഞനെന്ന നിലയിലും ലോകമെമ്പാടുമുള്ള മനുഷ്യാവകാശസമരങ്ങളുടെ വക്താവെന്ന നിലയിലും സാമ്രാജ്യത്വത്തിനും യുദ്ധത്തിനുമെതിരായ വീറുറ്റ സമാധാനപ്രസ്ഥാനത്തിന്റെ വക്താവെന്ന നിലയിലും അദ്ദേഹം വഹിച്ച പങ്കും നിസ്തുലമാണ്. മേല്‍ സൂചിപ്പിക്കപ്പെട്ട വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗത്ഭമതികളുടെയും സമരനേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രാതിനിധ്യമുളളതായിരുന്നു അനുസ്മരണസമ്മേളനം.
ജനകീയ പ്രതിരോധസമിതി ജനറല്‍സെക്രട്ടറി ഡോ.വി.വേണുഗോപാല്‍ തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍, ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ നിര്യാണം കേരളത്തിലെ ജനാധിപത്യശക്തികള്‍ക്ക് തീരാനഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി. ജസ്റ്റിസ് കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ കേരള സംസ്ഥാന ജനകീയ പ്രതിരോധസമിതി സംഘടിപ്പിച്ച് വിജയിപ്പിച്ച നിരവധി സമരങ്ങളെ ഉദാഹരിച്ചുകൊണ്ട്, സമീപകാല കേരളത്തിന്റെ സാമൂഹ്യജീവിതത്തെ നിര്‍ണ്ണായകമായി സ്വാധീനിച്ചുകൊണ്ടിരുന്ന ചരിത്രപുരുഷനായിരുന്നു അദ്ദേഹമെന്ന് ഡോ.വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ ആജീവനാന്തസമരം ദരിദ്രരായ ജനങ്ങളുടെ വിമോചനത്തിനുള്ള മാര്‍ഗ്ഗം കാട്ടുന്ന ഒന്നായിരുന്നുവെന്നും, ഒരു ന്യായാധിപനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം നമ്മുടെ നീതിന്യായവ്യവസ്ഥയ്ക്ക് ആത്മാവ് നല്‍കിയെന്നും കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഷംസുദ്ദീന്‍ പറഞ്ഞു. കൃഷ്ണയ്യര്‍ സംസാരിച്ചപ്പോള്‍ ഇന്‍ഡ്യ ഒന്നാകെ അതിന് ചെവികൊടുത്തുവെന്ന് കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.ജി.പൗലോസ് പറഞ്ഞു. നിഷ്പക്ഷതയുടെ മൂടുപടമിട്ട് നടക്കുന്ന ഒരു സമൂഹത്തില്‍, തന്റെ ന്യായവിധികളിലൂടെ മനുഷ്യപക്ഷത്ത് ഉറച്ചുനിന്ന മഹാനായിരുന്നു കൃഷ്ണയ്യരെന്നും അദ്ദേഹം പറഞ്ഞു.
എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കേന്ദ്രകമ്മിറ്റിയംഗവും സംസ്ഥാനസെക്രട്ടറിയുമായ സ.സി.കെ.ലൂക്കോസ്, എസ്‌യുസിഐ(സി) പ്രതിനിധാനം ചെയ്യുന്ന ജനകീയസമര രാഷ്ട്രീയത്തിന് ജസ്റ്റിസ് കൃഷ്ണയ്യര്‍ നല്‍കിയ കലവറയില്ലാത്ത പിന്തുണയെ കൃതജ്ഞതാപൂര്‍വ്വം അനുസ്മരിച്ചു. ജനങ്ങളെ കക്ഷിരാഷ്ട്രീയപരിഗണനകള്‍ക്കതീതമായി അവരുടേതായ സമരക്കമ്മിറ്റികളില്‍ അണിനിരത്തിക്കൊണ്ട് ജനങ്ങളുടെ സ്വന്തം സമരോപകരണങ്ങള്‍ വളര്‍ത്തിയെടുക്കുകയെന്നത് എസ്‌യുസിഐ(സി) എക്കാലവും പിന്തുടര്‍ന്നുവരുന്ന നയമാണ്. ജസ്റ്റിസ് അയ്യര്‍ സ്വന്തം നിലയില്‍ ഈ നിലപാട് പുലര്‍ത്തിയിരുന്നയാളാണ്. അതുകൊണ്ട് കഴിഞ്ഞ കാല്‍ നൂറ്റാണ്ടോളം കാലമായി കാതലായ മിക്കവാറുമെല്ലാ ജനകീയ പ്രശ്‌നങ്ങളിലും എസ്‌യുസിഐ(സി)-യും ജസ്റ്റിസ് കൃഷ്ണയ്യരും ഒരേ നിലപാട് കൈക്കൊള്ളുകയുണ്ടായി. ജനങ്ങളുടെ സമരശക്തി വളര്‍ത്തിയെടുക്കാന്‍ എസ്‌യുസിഐ(സി) നടത്തിവരുന്ന പരിശ്രമങ്ങള്‍ക്കെല്ലാം അദ്ദേഹം അകമഴിഞ്ഞ പിന്തുണ നല്‍കിയതും അതുകൊണ്ടായിരുന്നു – സ.സി.കെ.ലൂക്കോസ് ചൂണ്ടിക്കാട്ടി.
അഖിലേന്ത്യാ മഹിളാസാംസ്‌കാരിക സംഘടന ജനറല്‍സെക്രട്ടറി ഡോ.എച്ച് ജി ജയലക്ഷ്മി, സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി നടന്നിട്ടുള്ള നിരവധി പോരാട്ടങ്ങള്‍ക്ക് ജസ്റ്റിസ് അയ്യര്‍ നല്‍കിയിട്ടുള്ള വിലപ്പെട്ട സംഭാവനകള്‍ എടുത്തുപറഞ്ഞുകൊണ്ട്, ഇന്‍ഡ്യയിലെ സ്ത്രീവിമോചനപ്രസ്ഥാനം എന്നെന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. നമുക്ക് നിരവധി നിയമജ്ഞന്മാരുണ്ട് പക്ഷെ, ഒരൊറ്റ മഹാനായ ന്യായാധിപനേ ഉണ്ടായിരുന്നുള്ളു, അത് ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരായിരുന്നു എന്ന് അഡ്വ.മഞ്ചേരി സുന്ദര്‍ രാജ് പറഞ്ഞു.
പ്രൊഫ.കെ.അരവിന്ദാക്ഷന്‍, പ്രൊഫ.കെ.ബി.ഉണ്ണിത്താന്‍, ഇടതുപക്ഷ ഐക്യമുന്നണി ചെയര്‍മാനും ആര്‍എംപി സംസ്ഥാനസെക്രട്ടേറിയറ്റംഗവുമായ സ.കെ.എസ്.ഹരിഹരന്‍, ആള്‍ ഇന്‍ഡ്യ ആന്റി ഇംപീരിയലിസ്റ്റ് ഫോറം കേരള ചാപ്റ്റര്‍ ജനറല്‍സെക്രട്ടറി ഡോ.ഡി.സുരേന്ദ്രനാഥ്, സി.ആര്‍.നീലകണ്ഠന്‍, ആള്‍ ഇന്‍ഡ്യ സേവ് എജ്യുക്കേഷന്‍ കമ്മിറ്റി എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം അഡ്വ.ബി.കെ.രാജഗോപാല്‍, ജി.എസ്.പത്മകുമാര്‍, ചെങ്ങറ സമരസമിതി നേതാവ് ടി.ശശി, എഐഡിവൈഒ സംസ്ഥാനപ്രസിഡന്റ് ടി.കെ.സുധീര്‍കുമാര്‍, ഷൈല കെ.ജോണ്‍, ടി.ബി.വിശ്വനാഥന്‍, സമദ്, മദ്യവിരുദ്ധ ജനകീയസമരസമിതി നേതാവ് ബി.ഗോപി, കുരുവിള മാത്യൂസ്, ദേശീയപാത സമരനേതാവ് സത്യന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ അവരവര്‍ ബന്ധപ്പെട്ട വ്യത്യസ്ത ജനകീയ സമരമുഖങ്ങളില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിച്ചു.
ജസ്റ്റിസ് കൃഷ്ണയ്യര്‍ എന്ന മഹാനായ മനുഷ്യസ്‌നേഹിയുടെ സമരനിര്‍ഭരമായ ജീവിതത്തിലെ വ്യത്യസ്ത മുഹൂര്‍ത്തങ്ങള്‍ കുറിക്കുന്ന ഫോട്ടോകളും അദ്ദേഹത്തിന്റെ ഉദ്ധരണികളും ഒത്തിണക്കിക്കൊണ്ടുള്ള ഒരു പ്രദര്‍ശനവും അനുസ്മരണയോഗത്തോടൊപ്പം ഒരുക്കിയിരുന്നു.

Advertisements

Posted December 10, 2014 by EKMSUCI in JPS, PEOPLE'S MOVEMENT

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: