മഹാരാജാസിനെ സ്വയംഭരണകോളേജാക്കുന്നതിനെതിരെ എഐഡിഎസ്ഒ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു   Leave a comment

കൊച്ചി, ജൂലൈ 25,

അഡ്വ. ഇ.എന്‍.ശാന്തിരാജ് addressing function

അഡ്വ. ഇ.എന്‍.ശാന്തിരാജ് addressing function

മഹാരാജാസിനെ സ്വയംഭരണകോളേജാക്കുന്നതിനെതിരെ എഐഡിഎസ്ഒ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു. മേനക ജംഗ്ഷനില്‍ നടന്ന വിദ്യാര്‍ത്ഥി കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് നടന്നുവരുന്ന സാമ്പത്തികപരിഷ്‌ക്കരങ്ങളുടെ ഭാഗമായി വിദ്യാഭ്യാസരംഗം സ്വദേശ-വിദേശ മൂലധനനിക്ഷേപകര്‍ക്ക് ലാഭക്കൊയ്ത്ത് നടത്താന്‍ കഴിയുംവിധം പുനഃസംഘടിപ്പിക്കുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസത്തിന്റെ സാമ്പത്തികബാധ്യതയില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണ്ണമായും പിന്‍മാറുകയാണ്. ലോകബാങ്കിന്റെ പദ്ധതിയായ ഡിപിഇപി വഴി സര്‍ക്കാര്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം തകര്‍ത്ത് സ്വകാര്യമേഖലയില്‍ പണം നല്‍കാന്‍ കഴിയുന്നവര്‍ക്ക് മാത്രമായി വിദ്യാഭ്യാസം പരിമിതപ്പെടുത്തപ്പെട്ടു. അതിന്റെ തുടര്‍ച്ചയായി ഉന്നതവിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്ന ആര്‍യുഎസ്എ പദ്ധതി സര്‍വ്വകലാശാലകളുടെ സ്വയംഭരണം ഇല്ലാതാക്കുകയും അഫിലിയേഷന്‍ തന്നെയില്ലാതാക്കി കോളേജുകളെ സ്വാശ്രയ-കച്ചവടകേന്ദ്രങ്ങളാക്കി അധഃപതപ്പിക്കുകയും ചെയ്യുകയാണിന്ന്.
വൈജ്ഞാനികമായ ധാരണകളെ വികസിപ്പിച്ച് ഉദാത്ത മനുഷ്യനെ സൃഷ്ടിക്കാന്‍ ഉപകരിക്കുന്ന വിദ്യാഭ്യാസത്തിന്റെ സ്ഥാനത്ത്, ചില തൊഴില്‍ശേഷികള്‍ ആര്‍ജ്ജിക്കുകയെന്ന നിലയില്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെ തന്നെ വഴിതിരിച്ചുവിടുകയാണിന്ന്. സ്വകാര്യ-സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ ആട്ടിത്തെളിക്കാനും സ്ഥാപനങ്ങളുടെ ലാഭകരമായ നടത്തിപ്പും ലക്ഷ്യംവച്ച് നല്‍കിയ വിദ്യാഭ്യാസവായ്പകെണി ഗുരുതരമായ സാമൂഹ്യപ്രശ്‌നമായി ഉയര്‍ന്നുവന്നിരിക്കുന്നു. മഹാരാജാസ് കോളേജ് പോലുള്ള മഹത്തായ പാരമ്പര്യമുള്ള കലാലയങ്ങളെ സംരക്ഷിക്കാന്‍ വിദ്യാഭ്യാസസംരക്ഷണ പ്രസ്ഥാനം രൂപപ്പെടുത്തിയെടുക്കാന്‍ വിദ്യാഭ്യാസ സ്‌നേഹികള്‍ മുന്നോട്ടുവരണമെന്ന് ഇ.എന്‍.ശാന്തിരാജ് അഭ്യര്‍ത്ഥിച്ചു.
എഐഡിഎസ്ഒ ജില്ലാ പ്രസിഡന്റ് കെ.പി.സാല്‍വിന്‍ അദ്ധ്യക്ഷത വഹിച്ചു. എഐഡിവൈഒ ജില്ലാ സെക്രട്ടറി കെ.ഒ.സുധീര്‍, എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ വി.ഡി.സന്തോഷ്, എ.റജീന, സംസ്ഥാന കൗണ്‍സിലംഗങ്ങളായ എം.കെ.ഷഹസാദ്, എ.ഷൈജു, അനില ബോസ്, രശ്മി രവി, അകില്‍ മുരളി, ആര്‍. അപര്‍ണ്ണ, അലീന എസ്, രേവതി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Advertisements

Posted July 25, 2014 by EKMSUCI in AIDSO, Frontal Organisations

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: