മാര്‍ച്ച് 8 സാര്‍വ്വദേശീയ വനിതാദിനം ആചരിച്ചു   Leave a comment

പൊതുസമ്മേളനം തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ചെറിയാന്‍ കെ. കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു

പൊതുസമ്മേളനം തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ചെറിയാന്‍ കെ. കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു

08/03/2014
മാര്‍ച്ച് 8 സാര്‍വ്വദേശീയ വനിതാ ദിനം എറണാകുളം ജില്ലയിലുടനീളം സ്ത്രീസുരക്ഷാ സമിതി ആചരിച്ചു. സാര്‍വ്വദേശീയ വനിതാദിനാചരണത്തിന്റെ ഭാഗമായി പിറവത്ത് സ്ത്രീ സുരക്ഷാ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പൊതുസമ്മേളനം തൃശൂര്‍ അഡീ.ജില്ലാ ജഡ്ജ് ചെറിയാന്‍.കെ.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷാ സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ.വിന്‍സന്റ് മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പിറവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു.കെ.ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എം.നാസര്‍, പിറവം എസ്.ഐ നോബിള്‍ പി.ജെ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. മഹിളാ സാംസ്‌കാരിക സംഘടന ജില്ലാ പ്രസിഡന്റ് കെ.കെ.ശോഭ വിഷയാവതരണം നടത്തി. അയ്യന്‍കാളി കര്‍ഷക സമര ശതാബ്ദി ആചരണകമ്മിറ്റി നേതാവ് എന്‍.കെ.ബിജു, മദ്യവിരുദ്ധ ജനകീയ സമര സമിതി ജില്ലാ പ്രസിഡന്റ് കെ.കെ.ഗോപിനായര്‍, സ്ത്രീ സുരക്ഷാ സമിതി ജില്ലാ സെക്രട്ടറി എം.കെ.ഉഷ, ജനകീയ പ്രതിരോധ സമിതി പിറവം മേഖലാ സെക്രട്ടറി സി.കെ.നാഥന്‍, ഐഎന്‍പിഎ നേതാവ് ജോയി പ്ലാത്തോട്ടം, പായിപ്ര ദമനന്‍, മദ്യനിരോധന സമിതി നേതാവ് തങ്കച്ചന്‍ സി.എ, ട്രാഫിക് വാര്‍ഡന്‍ പത്മിനി, എന്‍എസ്എസ് വനിതാ സെക്രട്ടറി ലതാശങ്കര്‍, ലൈലാ റഷീദ്, സ്ത്രീ സുരക്ഷാ സമിതി നേതാക്കളായ മേരി തോമസ്, കെ.പി.ശാന്തകുമാരി എന്നിവര്‍ പ്രസംഗിച്ചു. ബഹുജനറാലിയിലും സമ്മേളനത്തിലും സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.സമ്മേളനാനന്തരം സ്ത്രീ സുരക്ഷാ സമിതി പ്രവര്‍ത്തകര്‍ ‘നേര്‍ക്കാഴ്ചകള്‍’ എന്ന തെരുവുനാടകം അവതരിപ്പിച്ചു.

Advertisements

Posted March 8, 2014 by EKMSUCI in PEOPLE'S MOVEMENT, STREE SURAKSHA SAMITHI

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: