ഡിസംബര്‍ 16 ‘നിര്‍ഭയ ദിനം’ വിവിധ പരിപാടികളോടെ ആചരിച്ചു   Leave a comment

 

 

December

16/12/2013

 

നിര്‍ഭയ ദിനത്തോടനുബന്ധിച്ച് ജില്ലാ സ്ത്രീ സുരക്ഷാ സമിതിയുടെയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. ഹൈക്കോടതി ജംഗ്ഷനില്‍ നടന്ന സ്ത്രീസുരക്ഷാ കൂട്ടായ്മ ഏറെ ശ്രദ്ധേയമായിരുന്നു. –
കലാ-സാംസ്‌ക്കാരിക-സാമൂഹ്യ-ശാസ്ത്ര രംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ച വനിതകളെയും അവരുടെ ജീവിതത്തെയും പരിചയപ്പെടുത്തുന്ന സ്ത്രീശക്തി എക്‌സിബിഷന്‍ കൊച്ചി നഗരത്തില്‍ സ്ത്രീ സുരക്ഷാ സമിതി ജില്ലാ പ്രസിഡന്റ് ഡോ. വിന്‍സെന്റ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു സ്ത്രീ സുരക്ഷാ കൂട്ടായ്മയ്ക്ക് തുടക്കമായത്.
പ്രമുഖ ചിത്രകാരനും നവോത്ഥാന ചിത്രകലയുടെ പതാകവാഹകനുമായിരുന്ന സി.എന്‍.കരുണാകരന് പ്രണാമം അര്‍പ്പിച്ചു കൊണ്ട് ആരംഭിച്ച സമ്മേളനം പ്രമുഖ സാമ്പത്തിക വിദഗ്ധനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രൊഫ.കെ.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ മദ്യവും മയക്കുമരുന്നും വ്യാപിപ്പിക്കുന്നതും അശ്ലീലതയും അധാര്‍മികതയും പ്രോത്സാഹിപ്പിക്കുന്നതുമായ അധികാരികളുടെ നയങ്ങളാണ് സ്ത്രീകള്‍ക്കുനേരെ അതിക്രമങ്ങള്‍ പെരുകാന്‍ കാരണം. ഇത്തരം നയങ്ങളെ തിരുത്തിക്കുവാന്‍ കഴിയുന്ന സാംസ്‌ക്കാരിക മുന്നേറ്റത്തിലൂടെ മാത്രമെ അതിക്രമങ്ങളെ തടയാനാകൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രമുഖ ഗാന്ധിയനും ഗുജറാത്ത് ഗാന്ധി റിസേര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടറുമായ പ്രൊഫ.എം.പി.മത്തായി മുഖ്യ പ്രഭാഷണം നടത്തി. നമ്മുടെ പെണ്‍കുട്ടികള്‍ ഏറ്റവും അധികം പീഡനങ്ങള്‍ നേരിടുന്നത് അവരുടെ പരിചയക്കാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമാണെന്ന് പഠനങ്ങള്‍ വെളിവാക്കുന്നു. പവിത്രമെന്ന് നാം കാണുന്ന കുടുംബബന്ധങ്ങളില്‍ പോലും ജീര്‍ണ്ണതയാണ് കാണുന്നത്. നമ്മുടെ രാജ്യത്ത് പടര്‍ന്നുകൊണ്ടിരിക്കുന്നത് ആഗോളീകരണ നയങ്ങളുടെ ജീര്‍ണ്ണ സംസ്‌കാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.കെ.ഗോപിനായര്‍(മദ്യവിരുദ്ധ ജനകീയ സമരസമിതി ജില്ലാ പ്രസിഡന്റ്) എം.കെ.ഉഷ (സ്ത്രീസുരക്ഷാ സമിതി ജില്ലാസെക്രട്ടറി) എന്നിവര്‍ പ്രസംഗിച്ചു. എറണാകുളം സിറ്റിയില്‍ ജോലിക്കിടയില്‍ ആക്രമിക്കപ്പെട്ട ട്രാഫിക് വാര്‍ഡന്‍ പത്മിനി, നീതിലഭിക്കുന്നതിനുവേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന ദുരനുഭവങ്ങള്‍ വിശദീകരിച്ചു.
ചിത്രകാരന്മാരുടെ കൂട്ടായ്മ പി.വി.നന്ദനന്‍ ഉദ്ഘാടനം ചെയ്തു. ആര്‍.പര്‍ത്ഥസാരഥിവര്‍മ്മ പ്രഭാഷണം നടത്തി. അശാന്തന്‍, സുനില്‍ വല്ലാര്‍പാടം, ബിനു.സി.മാധവന്‍, ബിബിന്‍.കെ.നായര്‍ എന്നീ ചിത്രകാരന്മാര്‍ ചിത്രം വരച്ചുകൊണ്ട് കൂട്ടായ്മയില്‍ പങ്കാളികളായി.
ജസ്റ്റിസ്.ജെ.എസ്.വര്‍മ്മാ കമ്മീഷന്‍ റിപ്പോര്‍ട്ടും സ്ത്രീസരുക്ഷയും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഏറെ ശ്രദ്ധേയമായി. കെ.എസ്.ഹരികുമാര്‍ വിഷയം അവതരിപ്പിച്ചു. ടി.കെ.സുധീര്‍കുമാര്‍(സംസ്ഥാന ജനകീയ പ്രതിരോധ സമിതി സെക്രട്ടറി)മോഡറേറ്ററായിരുന്നു. പ്രൊഫ.സൂസന്‍ ജോണ്‍(സംസ്ഥാന പ്രസിന്റ് മദ്യവിരുദ്ധ ജനകീയ സമരസമിതി), അഡ്വ.കെ.എസ്.മധുസൂദനന്‍, അഡ്വ.ബി.കെ.രാജഗോപാല്‍, അഡ്വ.വി.മേനോന്‍, കെ.ജി.ജോര്‍ജ്, ജബ്ബാര്‍ മേത്തര്‍, കെ.പി.ശാന്തകുമാരി എന്നിവര്‍ പ്രസംഗിച്ചു.
സ്ത്രീ സുരക്ഷാ സമിതി വോളണ്ടിയര്‍മാര്‍ അവതരിപ്പിച്ച നേര്‍ക്കാഴ്ച്ചകള്‍ എന്ന തെരുവു നാടകം സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ അനാവരണം ചെയ്യുന്നതും ജനമനസ്സുകളെ പിടിച്ചുലക്കുന്നതുമായിമാറി. തുടര്‍ന്ന് നടന്ന ചര്‍ച്ചാ സമ്മേളനം- ‘സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പെരുകിവരുന്ന അതിക്രമങ്ങള്‍-പരിഹാരമെന്ത്?’ സാമൂഹ്യ പ്രവര്‍ത്തക ശ്രീമതി ജ്യോതി നാരായണന്‍ ഉദ്ഘാടനം ചെയ്തു. എന്‍.ആര്‍.മോഹന്‍കുമാര്‍, പി.പി.സജീവ് കുമാര്‍, പ്രൊഫ.കെ.കെ.രാമചന്ദ്രന്‍, കെ.ഒ.സുധീര്‍. ടി.സി.കമല, ഇ.മക്കാരുപിളള, ലൈലാ റഷീദ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കവിയരങ്ങില്‍ വി.എ.കൃഷ്ണകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. മണര്‍കാട് ശശികുമാര്‍, അയമനം രവീന്ദ്രന്‍, ടി.കെ.രാമകൃഷണന്‍ റാന്നി, ശശീന്ദ്രന്‍ കിങ്ങിണിമറ്റം, സതീശന്‍ പടിയൂര്‍, കാരിക്കോട് ശശി എന്നിവര്‍ പങ്കെടുത്തു.തുടര്‍ന്ന് കലാ സുധാകരന്‍., രാജി.കെ.എന്‍, രേവതി തോമസ്, കെ.വി.സന്തോഷ്, സുദര്‍ശ് സുധാകരന്‍. എന്നിവര്‍ അവതരിപ്പിച്ച സംഗീത സന്ധ്യയോടെ സ്ത്രീ സുരക്ഷാ കൂട്ടായ്മക്ക് സമാപനമായി.

Advertisements

Posted December 16, 2013 by EKMSUCI in PEOPLE'S MOVEMENT, STREE SURAKSHA SAMITHI

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: