എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിലേയ്ക്ക് മാർച്ച് നടത്തി.   Leave a comment

july 31 ekm 2 (1)

എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി ടി.കെ.സുധീർകുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ഒരുപിടിവരുന്ന അതിസമ്പന്നരുടെ താൽപ്പര്യംമാത്രം പേറുന്ന, മാറി മാറി അധികാരത്തിലേറുന്ന സർക്കാരുകളാണ് രാജ്യത്തെ ദരിദ്രജനകോടികളുടെമേൽ ദുരിതം മുഴുവൻ അടിച്ചേൽപ്പിക്കുന്നത്. ജനദ്രോഹ നയങ്ങളുടെ പ്രഹരമേറ്റ് തളരുന്ന ജനങ്ങളുടെ നേർക്ക് കൊഞ്ഞനംകുത്തുകയാണ് നേതാക്കളുടെ അഴിമതിയുടെയും തട്ടിപ്പിന്റെയും അസാന്മാർഗ്ഗിക പ്രവർത്തനങ്ങളുടെയും കഥകൾ. പ്രതിപക്ഷ പാർട്ടികളുടെ അനുഷ്ഠാന സമരങ്ങളാകട്ടെ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നുമാത്രമല്ല, അക്രമങ്ങളിലൂടെ ജനങ്ങളെ സമരങ്ങളിൽ നിന്ന് അകറ്റുന്നതിനും തങ്ങളുടെ അധികാരകസേരകളിലേക്കുള്ള ദൂരം കുറയ്ക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ്. ഈ സാഹചര്യത്തിൽ ഉയർന്ന ധാർമ്മികതയോടെയും സാമൂഹിക ബോധത്തോടെയുമുള്ള ജനാധിപത്യസമരങ്ങളുടെ വേദികളിൽ സംഘടിതരാകുകയെന്നതാണ് ജനങ്ങളുടെ മുൻപിലുള്ള ഏക മാർഗ്ഗമെന്നും അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
ജില്ലാക്കമ്മിറ്റിയംഗം ഫ്രാൻസിസ് കളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. എഐയുടിയുസി ജില്ലാ സെക്രട്ടറി പി.എം.ദിനേശൻ, ജനകീയ പ്രതിരോധ സമിതി നേതാവ് ജബ്ബാർ മേത്തർ എന്നിവരും പ്രസംഗിച്ചു. ഹൈക്കോടതി കവലയിൽനിന്നാരംഭിച്ച പ്രതിഷേധ മാർച്ചിന് ജില്ലാ കമ്മിറ്റിയംഗങ്ങളായ സി.ബി അശോകൻ, പി.പി.അഗസ്റ്റിൻ, കെ.കെ.ശോഭ, കെ.ഒ.ഷാൻ, കെ.ഒ.സുധീർ, എ.കെ.ഉഷ, കെ.പി.സാൽവിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisements

Posted July 31, 2013 by EKMSUCI in SUCI NEWS

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: