ഇ.ആര്‍.ജി കോളനി നിവാസികള്‍ കുടിയൊഴിപ്പിക്കലിനെതിരെ താലൂക്കോഫീസ് മാര്‍ച്ച് നടത്തി.   Leave a comment

 

erg demo 2

നാലുപതിറ്റാണ്ടായി ഹൈക്കോടതിയുടെ പിന്‍ഭാഗത്ത് മത്തായി മാഞ്ഞൂരാന്‍ റോഡിന്റെ ഓരത്ത് താമസിക്കുന്ന ഇ.ആര്‍.ജി. കോളനി നിവാസികളെ പുനരധിവസിപ്പിക്കാതെ റെയില്‍വേസ്റ്റേഷന്റെ നവീകരണത്തിനുവേണ്ടി കുടിയൊഴിപ്പിക്കരുതെന്നാശ്യപ്പെട്ട് കോളനി നിവാസികള്‍ കുടിയൊഴിപ്പിക്കല്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ കണയന്നൂര്‍ താലൂക്കോഫീസിലേക്ക് മാര്‍ച്ച് നടത്തി. ഹൈബി ഈഡന്‍ എംഎല്‍എ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എറണാകുളം നഗരത്തിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിക്ക് ഏറെ സംഭാവന നല്‍കിയിട്ടുള്ളതാണ് ഈ കുടുംബങ്ങളെന്നും സമ്പന്നരെപ്പോലെ തന്നെ ദരിദ്രര്‍ക്കും കൂടി അവകാശപ്പെട്ടതാണ് നഗരത്തിന്റെ വികസനത്തിന്റെ ഫലങ്ങളെന്നും അദ്ദേഹം പറഞ്ഞു. മൂലമ്പിള്ളിയുടെ നിഴലില്‍ നില്‍ക്കുന്ന നഗരമെന്ന നിലയില്‍ ഇ.ആര്‍.ജി നിവാസികള്‍ പുനരധിവാസത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ മനുഷ്യസ്‌നേഹികളുടെയും പിന്തുണ അര്‍ഹിക്കുന്നുണ്ടെന്നും ഏതൊരു പരിഷ്‌കൃതസര്‍ക്കാരിന്റെയും കണ്ണുതുറപ്പിക്കുന്നവയാണ് ഇ.ആര്‍.ജി കോളനി നിവാസികളുടെ അവസ്ഥയെന്നും പ്രൊഫ.കെ.അരവിന്ദാക്ഷന്‍ തന്റെ മുഖ്യപ്രഭാഷണത്തില്‍ ചൂണ്ടിക്കാണിച്ചു.
ഇ.ആര്‍.ജി കുടിയൊഴിപ്പിക്കല്‍ വിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ മുന്‍ ഡെപ്യൂട്ടി മേയര്‍ സാബു ജോര്‍ജ്ജ്, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാസെക്രട്ടറി ടി.കെ.സുധീര്‍കുമാര്‍, മഹിളാ സാംസ്‌കാരിക സംഘടന ജില്ലാ സെക്രട്ടറി കെ.കെ.ശോഭ, ആര്‍.എസ്.പി.(ബി) ജില്ലാ സെക്രട്ടറി കെ.രജികുമാര്‍, കേരളാ കോണ്‍ഗ്രസ്സ് നേതാവ് കുരുവിള മാത്യൂസ്, ബിജെപി പരിസ്ഥിതി സെല്‍ കണ്‍വീനര്‍ ഏലൂര്‍ ഗോപിനാഥ്, വി.പി.വില്‍സണ്‍, പി.ജെ.സെലസ്റ്റിന്‍മാസ്റ്റര്‍, ജോണി ജോസഫ് തുടങ്ങിയവരും പ്രസംഗിച്ചു. മാര്‍ച്ചിന് സമരസമിതിനേതാക്കളായ കെ. ഉദയകുമാര്‍, രതീഷ്, ഡിനു, വില്‍സണ്‍, ഗോപന്‍, ബഷീര്‍, ബേബി, ഭൈരവി, ആലീസ്, കമല തുടങ്ങി

Advertisements

Posted May 17, 2013 by EKMSUCI in JPS, PEOPLE'S MOVEMENT

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: