സ്ത്രീ സുരക്ഷാ സമിതി എറണാകുളം ജില്ലാ സമ്മേളനം   Leave a comment

Leela menon Inaugurating the function

Leela menon Inaugurating the function

സ്ത്രീ സുരക്ഷാ സമിതി എറണാകുളം ജില്ലാ സമ്മേളനം മേയ് 18 ന് എറണാകുളം മഹാരാജാസ് കോളേജ് സെന്റിനറി ഓഡിറ്റോറിയത്തില്‍ നടന്നു. സമ്മേളനം പ്രമുഖ പത്രപ്രവര്‍ത്തക ലീലാ മേനോന്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക ജീര്‍ണ്ണതയ്‌ക്കെതിരെ ജനകീയ മുന്നേറ്റം അനിവാര്യമാണെന്ന് ലീലാ മേനോന്‍ അഭിപ്രായപ്പെട്ടു. വനിതാ കമ്മീഷനും അതിവേഗകോടതികളുമൊക്കെ നോക്കുകുത്തികളായി മാറുന്ന കാലത്ത് ഇതല്ലാതെ ജനങ്ങളുടെ മുന്നില്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സമ്മേളനത്തില്‍ അനാരോഗ്യം മൂലം പങ്കെടുക്കാന്‍ കഴിയാതിരുന്ന ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ സന്ദേശം സമ്മേളനത്തില്‍ വായിച്ചു. സ്ത്രീ സുരക്ഷയെന്നത് ഔദാര്യമല്ല അവകാശമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അത് ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ ആകെ ബാധ്യതയാണെന്നും അത് നടപ്പിലാക്കാന്‍ അധികാരികളുടെ മേല്‍ ശക്തമായ ബഹുജന സമ്മര്‍ദ്ദം ചെലുത്താന്‍ സ്ത്രീസുരക്ഷാ സമിതികള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പുരുഷമേധാവിത്വ സമൂഹം അടിച്ചേല്‍പ്പിക്കുന്ന ചങ്ങലകളെ തച്ചുടച്ചുകൊണ്ട് മുന്നോട്ടുവരാന്‍ സ്ത്രീകളെ പ്രാപ്തരാക്കുകയാണ് വേണ്ടതെന്ന് സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ജസ്റ്റിസ് കെ.സുകുമാരന്‍ പറഞ്ഞു. ധാര്‍മ്മിക മൂല്യങ്ങളില്‍ വന്നിരിക്കുന്ന അപചയത്തിനെതിരെ സമൂഹമൊന്നടങ്കം രംഗത്ത് വരേണ്ടതുണ്ടെന്ന് പ്രൊഫ. കെ. അരവിന്ദാക്ഷന്‍ തന്റെ മുഖ്യപ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.

ഡോ.വിന്‍സന്റ് മാളിയേക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വത്തിന് ഭീഷണിയാകുന്ന സാമൂഹ്യവ്യവസ്ഥ, സ്ത്രീ സുരക്ഷാ സമിതികളുടെ പ്രവര്‍ത്തനത്തിന് ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശം എന്നീ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ഡോ.വി.വേണുഗോപാല്‍, പ്രൊഫ. സൂസന്‍ ജോണ്‍, മിനി.കെ.ഫിലിപ്പ്, ജാനകി ടീച്ചര്‍, കെ.കെ.ഗോപിനായര്‍, എന്‍.ആര്‍.മോഹന്‍കുമാര്‍, എ.ശാന്തകുമാരി, പി.പി.സജീവ്കുമാര്‍, എം.കെ.ഉഷ തുടങ്ങിയവരും പ്രസംഗിച്ചു. കെ.ഇന്ദിര സ്വാഗതവും കെ.കെ.ശോഭ കൃതജ്ഞതയും പറഞ്ഞു. ഉച്ചയ്ക്കുശേഷം നടന്ന ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് മിനി.കെ.ഫിലിപ്പ്, സംഗീതാ വര്‍മ്മ, റീജ സതീഷ്, ടി.കെ.സുധീര്‍കുമാര്‍, ലൈല റഷീദ്, ഫ്രാന്‍സിസ് കളത്തുങ്കല്‍, ആന്റണി വെളിയനാട്, സുകുമാരന്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. ഡോ.വിന്‍സന്റ് മാളിയേക്കല്‍ പ്രസിഡന്റും എം.കെ.ഉഷ സെക്രട്ടറിയുമായി 150 അംഗ ജില്ലാ സ്ത്രീ സുരക്ഷാസമിതിയെ സമ്മേളനം തെരഞ്ഞെടുത്തു.

Advertisements

Posted March 18, 2013 by EKMSUCI in PEOPLE'S MOVEMENT, STREE SURAKSHA SAMITHI

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: