മാര്‍ച്ച് 8 മുതല്‍ 14 വരെ സ്ത്രീസുരക്ഷാവാരമായി ആചരിച്ചു   Leave a comment

മുളന്തുരുത്തിയില്‍ സ്ത്രീ സുരക്ഷാ സമിതിയും  ജെസിഎം പെരുമ്പിള്ളിയും ചേര്‍ന്നു സംഘടിപ്പിച്ച സെമിനാര്‍

മുളന്തുരുത്തിയില്‍ സ്ത്രീ സുരക്ഷാ സമിതിയും
ജെസിഎം പെരുമ്പിള്ളിയും ചേര്‍ന്നു സംഘടിപ്പിച്ച സെമിനാര്‍

സ്ത്രീ സുരക്ഷ നിയമങ്ങളിലൂടെ മാത്രം ഉറപ്പാക്കപ്പെടുമോ? എന്ന വിഷയത്തില്‍ സ്ത്രീ സുരക്ഷാസമിതിയും ജെ.സി.ഐ പെരുമ്പിള്ളിയും സംയുക്തമായി മുളന്തുരുത്തിയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഏറെ ശ്രദ്ധേയമായി. സ്ത്രീ സുരക്ഷാ സമിതി മേഖലാ പ്രസിഡന്റ് എം.ആര്‍.സെനിത്കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സെമിനാര്‍ ഗ്രാമപഞ്ചായത്തുപ്രസിഡന്റ് രാജി ചക്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. ഡമോക്രാറ്റിക് ലോയേഴ്‌സ് ഫോറം നേതാവ് അഡ്വ. ഇ.എന്‍.ശാന്തിരാജ് വിഷയാവതരണവും മൂവാറ്റുപുഴ നിര്‍മ്മലാ കോളേജ് അദ്ധ്യാപിക സിസ്റ്റര്‍ ജോയല്‍ റോസ് മുഖ്യപ്രഭാഷണവും നടത്തി. കെ.ഇന്ദിര, റെജിന്‍ തോമസ്, കെ.കെ.ഗോപിനായര്‍, എം.കെ.ഉഷ, ഇ.ആര്‍. മോഹന്‍ദാസ്, പി.എസ്.ജാനകി എന്നിവര്‍ പ്രസംഗിച്ചു.

ആമ്പല്ലൂര്‍ പെന്‍ഷന്‍ഭവന്‍ ഹാളില്‍ വച്ചുനടന്ന സ്ത്രീസുരക്ഷാ സമ്മേളനം സമിതി സംസ്ഥാന സെക്രട്ടറി മിനി കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സമിതിയുടെ മേഖലാ പ്രസിഡന്റ് ഇ.എന്‍.മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ചെസ്സ് മാസ്റ്ററായ പി.വി.എന്‍.നമ്പൂതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തി. ടി.കെ.സുധീര്‍കുമാര്‍, കെ.വിലാസിനിയമ്മ, ഇന്ദുമേനോന്‍, കെ.സി.കുഞ്ഞന്‍മാഷ്, വി.എം.കൃഷ്ണകുമാര്‍, ഇ.എന്‍.ഗോപി എന്നിവര്‍ സംസാരിച്ചു.
എഐഎംഎസ്എസ് കോടനാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന വനിതാ കൂട്ടായ്മക്ക് വി.സി.ലീല, ഗ്രേസി വിന്‍സന്റ്, കമലു എന്നിവര്‍ നേതൃത്വം കൊടുത്തു.

ജില്ലയിലുടനീളം നടന്ന മറ്റാചരണപരിപാടികള്‍ക്ക് കെ.കെ.ശോഭ, എം.പി.സുധ, വി.പി.ബിന്ദു, കാഞ്ചനവല്ലി, കെ.എന്‍.രാജി, എന്‍.എന്‍.സിന്ധു എന്നിവര്‍ നേതൃത്വം നല്‍കി.

Advertisements

Posted March 3, 2013 by EKMSUCI in PEOPLE'S MOVEMENT, STREE SURAKSHA SAMITHI

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: